Connect with us

വിവാഹം കഴിഞ്ഞതൊടെ ആ പെൺകുട്ടിയുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും നിർബന്ധിച്ച് മൂടി വെപ്പിച്ചു. പതിനാറ് വർഷങ്ങൾക്ക് ശേഷം ആ സ്ത്രീ ആ ബന്ധം വലിച്ചെറിഞ്ഞ് ഇനിയെങ്കിലും തനിക്ക് എന്റെ സ്വപ്നങ്ങളുടെ പുറകേ പോകണം എന്ന് പറഞ്ഞ്… ആ വിഷം നിറഞ്ഞ ബന്ധത്തിൽ നിന്ന് പുറത്ത് വന്നപ്പോൾ! ശ്രീലക്ഷ്മി അറക്കൽ പറയുന്നു

Malayalam

വിവാഹം കഴിഞ്ഞതൊടെ ആ പെൺകുട്ടിയുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും നിർബന്ധിച്ച് മൂടി വെപ്പിച്ചു. പതിനാറ് വർഷങ്ങൾക്ക് ശേഷം ആ സ്ത്രീ ആ ബന്ധം വലിച്ചെറിഞ്ഞ് ഇനിയെങ്കിലും തനിക്ക് എന്റെ സ്വപ്നങ്ങളുടെ പുറകേ പോകണം എന്ന് പറഞ്ഞ്… ആ വിഷം നിറഞ്ഞ ബന്ധത്തിൽ നിന്ന് പുറത്ത് വന്നപ്പോൾ! ശ്രീലക്ഷ്മി അറക്കൽ പറയുന്നു

വിവാഹം കഴിഞ്ഞതൊടെ ആ പെൺകുട്ടിയുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും നിർബന്ധിച്ച് മൂടി വെപ്പിച്ചു. പതിനാറ് വർഷങ്ങൾക്ക് ശേഷം ആ സ്ത്രീ ആ ബന്ധം വലിച്ചെറിഞ്ഞ് ഇനിയെങ്കിലും തനിക്ക് എന്റെ സ്വപ്നങ്ങളുടെ പുറകേ പോകണം എന്ന് പറഞ്ഞ്… ആ വിഷം നിറഞ്ഞ ബന്ധത്തിൽ നിന്ന് പുറത്ത് വന്നപ്പോൾ! ശ്രീലക്ഷ്മി അറക്കൽ പറയുന്നു

മഞ്ജുവാര്യരുടെ പുതിയ ഫോട്ടോയാണ് സോഷ്യൽ മീഡിയെ ഇളക്കി മറിക്കുന്നത്. മഞ്ജുവിന്റെ ഏറ്റവും പുതിയ ഫോട്ടോ പലരും ഷെയർ ചെയ്യുകയും പലരുടെ സ്റ്റാറ്റസുകളിൽ ഈ ഫോട്ടോ നിറയുകയും പലരും കണ്ണെടുക്കാതെ നോക്കി കൊണ്ടിരിക്കുകയും ചെയ്തു .

എന്നാൽ പലർക്കും പ്രചോദനം നൽകുന്നതായിരുന്നു മഞ്ജുവിന്റെ പുതിയ ലുക്ക്. ഇതുമായി ബന്ധപ്പെട്ട് പല വീട്ടമ്മമാരും അവരുടെ അഭിപ്രായങ്ങൾ ഫേസ്ബുക്കിലൂടെ തുറന്നെഴുതി. ഇപ്പോൾ ഇതാ മഞ്ജുവിന്റെ പുതിയ ഫോട്ടോയെ കുറിച്ച് ശ്രീലക്ഷ്മി അറക്കൽ എഴുതിയ ഫേസ്ബുക്ക് കുറിപ്പ് വളരെയധികം ശ്രദ്ധേയമാവുകയാണ്.

കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ;

മഞ്ജു വാര്യറുടെ ഫോട്ടോ വയറലാകുന്നതെന്തുകൊണ്ടെന്നാൽ അതീ സമൂഹം കൽപ്പിച്ചുകൊടുത്ത ഫേക്ക് മൊറാലിറ്റിക്കുളള അടി ആയതിനാലാണ്.മഞ്ജുവാര്യറുടെ ജീവിതം ഡയറക്ടായും ഇൻഡയറക്ടായും ബന്ധപ്പെട്ട് കിടക്കുന്നത് ധാരാളം ഫെമിനിസ്റ്റ് മൂവ്മെന്റുകളുമായിട്ടാണ്.

ഈ സമൂഹത്തിൽ ഇന്നും ആഴത്തിൽ വേരോടുന്ന ഒരു സമ്പ്രദായം ആണ് വിവാഹം. ഒരു പെൺകുട്ടി അവളുടെ ആദ്യ ആർത്തവം ആകുന്നതുമുതൽ മരിക്കുന്നിടം വരെ വിവാഹം എന്ന വൃത്തികെട്ട ഇൻസ്റ്റിറ്റ്യൂഷനുമായി ബന്ധപ്പെട്ട് ജീവിക്കാൻ വിധിക്കപ്പെട്ടവളാണ്.

മിക്ക കുടുംബത്തിലേയും പെൺകുഞ്ഞുങ്ങളെ അടുക്കളയിൽ കയറ്റുന്നതും ” നാളെ നീ വേറൊരു വീട്ടിൽ ചെന്നു കയറാനുളളതല്ലേ” എന്ന് പറഞ്ഞാണ്. മരത്തിൽ കയറിയാൽ, മുട്ടിനുമുകളിലുളള വസ്ത്രം ധരിച്ചാൽ , ആൺകുട്ടികളുടെ കൂടെ ബൈക്കിൽ യാത്ര ചെയ്താൽ , രാത്രി 6 മണി കഴിഞ്ഞ് വീട്ടിൽ കയറിയാൽ , എല്ലാം അവളേ ഈ ഒരു ഡയലോഗ് തേടി വരും. അതായത് ഉത്തമാ ഒരു പെൺകുട്ടിയുടെ A-Z കാര്യങ്ങളിൽ അവളെ തടയിടുന്നത് ഈ വിവാഹം എന്ന ഏർപ്പാടിന് വേണ്ടിയാണ്.

വടക്കൻ കേരളത്തിലേക്കാളേറേ ഭീകരമാണ് തെക്കൻകേരളത്തിൽ പെൺകുട്ടികളുടെ രക്ഷകർത്താക്കളുടെ കാര്യം. കാരണം വടക്കൻ കേരളത്തിന്റെ പത്തിരട്ടി സ്ത്രീധനമാണ് തെക്കൻ ജില്ലക്കാർ മേടിക്കുകയും കൊടുക്കുകയും ചെയ്യുന്നത്.

1961 ഇൽ dowry prohibition act വന്നെങ്കിലും ആ നിയമം ആരും പാലിക്കാറില്ല. സ്ത്രീധനത്തിന്റെ കാര്യത്തിൽ മാത്രം ആരും ” അയ്യോ..നിയമം കൈയ്യിലെടുത്തേ ” എന്ന് നിലവിളിക്കാറും ഇല്ല.

മിക്ക വിവാഹബന്ധങ്ങളിലും ഗാർഹിക പീഡനം നടക്കുന്നതിന്റെ ഒന്നാമത്തെ കാരണം സ്ത്രീധനത്തെ ചൊല്ലിയുണ്ടാകുന്ന തർക്കമാണ്. ഈ അടുത്ത് നടന്ന ഉത്ര കൊലപാതക കേസ് ഒക്കെ അതിന് ഉത്തമ ഉദാഹരണമാണ്.

വിവാഹം എന്ന ഇൻസ്റ്റിറ്റ്യൂഷനോടെ ഇല്ലാതായി പോകുന്നത് ഒരു പെൺകുട്ടിയുടെ കാലിബറും സ്വപ്നങ്ങളും ആണ്. സ്വതന്ത്രയായി ജീവിക്കാനോ ഇഷ്ടമുളള വസ്ത്രം ധരിക്കാനോ , ഇഷ്ടമുളള സ്ഥലത്ത് ഇഷ്ടമുളളപ്പോൾ യാത്ര ചെയ്യാനോ അവർക്ക് സാധിക്കാറില്ല.

പണ്ടത്തെ സ്ത്രീകളെ അടുക്കളിൽ തളച്ചിട്ടിരിക്കുകയായിരുന്നു. എന്നാൽ സ്ത്രീകൾ വിദ്യാഭ്യാസം നേടി ജോലി സമ്പാദിച്ചതോടെ പുറത്തേ ജോലിക്ക് ഒപ്പം പരമ്പരാഗതമായി തുടർന്നുവന്ന അടുക്കള ജോലിയും വീട്ടുജോലിയും എടുക്കേണ്ട ഗതികേടാണ്.

മിക്ക സ്ത്രീകളും ഒഴിവുദിവസമായ ഞായറാഴ്ച വീട്ടിലെ എല്ലാവരുടേയും തുണി കഴുകി ഇടുന്നതും ഒരാഴ്ചത്തേക്കുളള ദോശമാവ് അരച്ച് ഫ്രിഡ്ജിൽ വെച്ചിട്ട് ജോലി സ്ഥലത്തേക്ക് പോരുന്നതുമൊക്കെ വീട് എന്ന തൊഴിലിടത്ത് സമത്വവും നീതിയും ഇല്ലാത്തതിനാലാണ്.

മഞ്ജു വാര്യർ നല്ല കഴിവുളള ഒരു നടി ആയിരുന്നു. പതിനെട്ട് വയസ്സിനുളളിൽ തന്നെ തന്റെ പേര് അവർ സ്വർണ്ണലിപികളിൽ എഴുതിയിട്ടു. അവരുടെ വിവാഹം കഴിഞ്ഞതൊടെ ആ പെൺകുട്ടിയുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും പാഷനും എല്ലാം നിർബന്ധിച്ച് മൂടി വെപ്പിച്ചു. എല്ലാ സ്ത്രീകളും വീഴുന്ന ‘സ്നേഹം’ എന്ന ഇമോഷണൽ ഡ്രാമയിലാണ് അവരും വീണുപോയതെന്ന് നിസംശയം പറയാം.

പതിനാറ് വർഷങ്ങൾക്ക് ശേഷം ആ സ്ത്രീ ആ ബന്ധം വലിച്ചെറിഞ്ഞ് ഇനിയെങ്കിലും തനിക്ക് എന്റെ സ്വപ്നങ്ങളുടെ പുറകേ പോകണം എന്ന് പറഞ്ഞ്, ആ വിഷം നിറഞ്ഞ ബന്ധത്തിൽ നിന്ന് പുറത്ത് വന്നപ്പോൾ, ഈ പുരുഷ കേന്ദ്രീകൃത മനോഭാവ സമൂഹം അവരെ കല്ലെറിഞ്ഞു.

പുരുഷ കേന്ദ്രീകൃത മനോഭാവ സമൂഹത്തിൽ ആഴത്തിൽ വേരോടിയ ഡിവോഴ്സ് എന്ന സിസ്റ്റത്തോടുളള വെറുപ്പ് ഇന്നും ഭൂരിപക്ഷം ജനങ്ങളിൽ തുടരുകയാണ്.

ഡിവോഴ്സ് എന്നത് ഒരു നാണം കെട്ട പ്രക്രിയ ആണെന്നുളള മിഥ്യാധാരണ സമൂഹത്തിലാകെ പടർന്ന് പിടിച്ചിരിക്കുകയാണ്. കേരളം പോലെയൊരു പുരുഷ കേന്ദ്രീകൃത മനോഭാവ സമൂഹത്തിൽ ഡിവോഴ്സുകളുടെ എണ്ണം കൂടുന്നതിനെ വളരെ വലിയ , നല്ലൊരു സാമൂഹിക മാറ്റമായി കാണാൻ ഇനിയും മലയാളികളെ ശീലിപ്പിക്കേണ്ടതുണ്ട്.

ഒത്തുപോകാൻ പറ്റില്ലെങ്കിൽ, തന്റെ സ്വപ്നങ്ങൾക്ക് ഒരു വിലങ്ങുതടിയായി നിൽക്കുയാണെങ്കിൽ , ഭർത്താവ് അല്ല , ഏത് മറ്റവനാണെങ്കിലും ആ ബന്ധത്തിൽ നിന്ന് ഇറങ്ങിപ്പോന്ന് തല ഉയർത്തി ആത്മാഭിമാനത്തോടെ നിൽക്കാൻ എല്ലാ സ്ത്രീകളും തയ്യാറാകേണ്ടതുണ്ട്.

പുരുഷൻമാരേപ്പോലെതന്നെ സ്ത്രീകൾ ലൈംഗീകത ഇഷ്ടപ്പെടുന്നവരും അതിനെപ്പറ്റി സംസാരിക്കാനും താൽപര്യപ്പെടുന്നവർ തന്നെയാണ്. എന്നിട്ടും സ്ത്രീകൾ ഒരു വാക്ക് ലൈംഗീകതയേപ്പറ്റി പറയാത്തത് “പോക്ക് പെണ്ണിനെ ആര് വിവാഹം കഴിക്കും?” എന്ന സമൂഹത്തിന്റെ ചോദ്യം ഭയന്നാണ്.

സ്ത്രീയേ അടക്കവും ഒതുക്കവുമുളള പാവകളാക്കി നിർത്തുന്നത് വിവാഹമാർക്കെറ്റിൽ വളരെ എളുപ്പത്തിൽ വിറ്റുപോവാനായി ആണ്.
അതു സ്വയം മനസ്സിലാക്കി ഓരോ പെൺകുട്ടിയും വിവാഹം എന്ന പുരുഷകേന്ദ്രീകൃത സമൂഹ വിചാരത്തിൽ നിന്നും പുറത്തേക്ക് വരട്ടേ എന്ന് ഞാൻ ആഗ്രഹിക്കുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top