Connect with us

മമ്മൂട്ടിയുടെ മേക്ക് ഓവേറിന് ആഹാ!! മഞ്ജുവിന്റെ മേക്ക് ഓവറിന് ഓഹോ?? വിമർശിക്കുന്നവർ വായിക്കുക!

Malayalam

മമ്മൂട്ടിയുടെ മേക്ക് ഓവേറിന് ആഹാ!! മഞ്ജുവിന്റെ മേക്ക് ഓവറിന് ഓഹോ?? വിമർശിക്കുന്നവർ വായിക്കുക!

മമ്മൂട്ടിയുടെ മേക്ക് ഓവേറിന് ആഹാ!! മഞ്ജുവിന്റെ മേക്ക് ഓവറിന് ഓഹോ?? വിമർശിക്കുന്നവർ വായിക്കുക!

മഞ്ജുവാര്യരും സണ്ണി വെയ്നും ഒന്നിക്കുന്ന മലയാളത്തിലെ ആദ്യത്തെ ടെക്നോ-ഹൊറര്‍ സിനിമ എന്നു വിശേഷിപ്പിക്കാവുന്ന ചിത്രത്തിലെ ഒരു ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരിക്കുന്നത്. ഒരു കുട്ടി യൂണിഫോമിൽ വളരെ ചെറുപ്പം തോന്നിക്കുന്ന രീതിയിൽ മഞ്ജു വേരിയരെ കാണാം… ഒരു നല്ല മേക്ക് ഓവർ ലുക്കിൽ മഞ്ജു എത്തിയപ്പോൾ എന്താണ് ഇത്രയ്ക്ക് ചർച്ച ചെയ്യാനുള്ളത്. ഇതാദ്യമായല്ലലോ ഒരു സിനിമാ താരം വേറിട്ട ലുക്കിൽ പ്രത്യക്ഷപ്പെടുന്നത്.

എല്ലായിപ്പോഴും പ്രായത്തിന് യോജിക്കാത്ത ചിത്രങ്ങളുമായി ആരാധകരെ കോരിത്തരിപ്പിക്കുന്ന മമ്മൂക്കയെ നമ്മൾ കണ്ടിട്ടുണ്ട്. അതുപോലെ അടുത്തിടെ മോഹൻലാൽ പങ്കുവെച്ച ചിത്രങ്ങളും ഏറെ വർണ്ണനകൾ നേടിയിട്ടുണ്ട്. എന്നാൽ, നായികമാർ പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് കൂടുതലും കാണുന്ന കമന്റുകൾ ഇതിനൊക്കെ വിപരീതമാണ്. അതിന് ഏറ്റവും വലിയ ഉദാഹരണം അടുത്തിടെ ഏറെ ചർച്ചയായ രജനി ചാണ്ടിയുടെ മേക്ക് ഓവർ ചിത്രങ്ങളാണ്.

അത്തരം വിമർശനങ്ങൾക്ക് അന്നും തക്ക മറുപടികൾ എത്തിയിരുന്നു. എന്നാൽ, അതിന്റെ ചൂടാറുന്നതിന് മുൻപ് തന്നെ ഇപ്പോൾ മഞ്ജുവിന്റെ ചിത്രങ്ങളും അതെ വിമർശനങ്ങളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. എതിർത്തും അനുകൂലിച്ചുമൊക്കെ നിരവധി പേരാണ് മഞ്ജുവിന്റെ ഫോട്ടോയ്ക്ക് കമ്മെന്റുകളായി എത്തിയിരിക്കുന്നത്.

രസകരമായ കമന്റുകളും വിമർശനാത്മക കമന്റുകളും അഭിനന്ദനങ്ങളും ഒക്കെ ഒരൊറ്റ ചിത്രത്തിന് ഒരുപോലെ വന്നുകൊണ്ടിരിക്കുകയാണ്. ഇന്നലെ വൈറലായ ചിത്രത്തിന് ആദ്യം എത്തിയത് നിറയെ പ്രശംസയായിരുന്നെങ്കിലും പിന്നീട് പരിഹാസങ്ങളും വിമർശങ്ങളും എത്തിത്തുടങ്ങി.. കാല് കാണിച്ച് ഫോട്ടോയിട്ടാൽ പോലും സദാചാരം പറയുന്ന ഒരു കൂട്ടം ഉണ്ടല്ലോ സോഷ്യൽ മീഡിയയിൽ. എന്നാൽ, ഇത് അത്തരത്തിലായിരുന്നില്ല.. മഞ്ജുവിന്റെ പ്രായത്തിന് പറ്റിയ ലുക്കല്ല എന്നതാണ് സദാചാര ആങ്ങളമാരുടെ ആക്ഷേപം.

ഫോട്ടോയ്ക്ക് താഴെ വന്ന മോശം കമന്റുകൾ വെറുതെ ഒന്ന് നോക്കാം…. ദൈവം ഓരോരുത്തർക്കും സൗന്ദര്യം കൊടുത്തിട്ടുണ്ട്.. അത് നല്ലരീതിയിൽ ഉപയോഗിക്കണം.. സാരി അണിയേണ്ട പ്രായത്തിൽ സാരി അണിയണം..

ഇതിനേക്കാൾ ഭംഗിയുള്ള നായികമാർ മലയാളത്തിലുണ്ട്. അത് മറന്നുപോകരുത് മലയാളികളെ .. ഇതൊക്കെ പണമിറക്കി ഗ്ലാമർ ആകുന്നതാണ്.. ഒപ്പം മേക്ക് അപ്പ് മാറ്റിയാൽ പോയി… എന്നുമൊക്കെ നിരവധി കമെന്റുകളാണ് ഒറ്റദിവസം കൊണ്ട് തന്നെ മഞ്ജുവിന്റെ ചിത്രത്തിന് താഴെ എത്തിയിരിക്കുന്നത്..

സത്യത്തിൽ ഇവരുടെ പ്രശ്നം മഞ്ജു ഭംഗിയുള്ള ഒരു ചിത്രം പങ്കുവെച്ചതാണോ? അതായിരിക്കില്ല, ഒരു നായിക, അതും ഒരു നാൽപ്പത് കഴിഞ്ഞ നായിക നല്ല ഒരു ചിത്രം പങ്കുവെച്ചു എന്നുള്ളതാണ്. ഇതിപ്പോൾ ആരുടെ പ്രശ്നമാണ്.. മഞ്ജു ഒരു സ്ത്രീയായത് കൊണ്ടും, അവർക്ക് വയസ്സ് നാൽപ്പത് കഴിഞ്ഞത് കൊണ്ടും തന്നെ.. ..

ഈ വിമർശങ്ങൾക്കെതിരെ പ്രമുഖ വ്‌ളോഗറായ വിവേക് അദ്ദേഹത്തിന്റെ പേജിലൂടെ പങ്കുവെച്ച കുറിപ്പും വൈറലായിട്ടുണ്ട്. ആ കുറിപ്പ് ഇങ്ങനെയാണ്..

മമ്മുട്ടിയുടെ നല്ലൊരു ഫോട്ടോ വന്നാൽ – യുവാക്കളെ അസൂയപ്പെടുത്തുന്ന വൃദ്ധൻ, എങ്ങനെ ഈ മനുഷ്യന് ഇത് സാധിക്കുന്നു, മാസ്സ്, അങ്ങനെ ഒക്കെയായിരിക്കും കമന്റുകൾ. ഇനി മഞ്ജു വാര്യരുടെ ഒരു ഫോട്ടോ വന്നാലോ? മേക്കപ്പ് ഉണ്ടെങ്കിൽ പിന്നെന്താ? പ്രഷർ പമ്പ് എടുത്ത് ആ മുഖത്തോട്ടു വെള്ളം അടിച്ചു നോക്ക്.. രൂപാന്തരം കാണാം, തള്ളപ്പിടി യൂണിഫോം ഇട്ട് വന്നല്ലോ, ശരിയാടാ മഞ്ജു ചേച്ചി തന്നെ നടിമാരിലെ മമ്മുക്ക (ഇതൊക്കെ ഫോട്ടോയ്ക്ക് താഴെ വന്ന ശരിക്കുള്ള കമന്റുകളാണ്).

പല പുരുഷന്മാരും ഇങ്ങനെയുള്ള കമന്റ്സ് ഇടുന്നത് ഇങ്ങനെ ചിന്തിക്കുന്നത് എന്തുകൊണ്ടാണ്? അവരുടെ മനസ്സിൽ ഒന്നുമില്ല ചുമ്മാ ഒരു നേരമ്പോക്കിന് ചെയ്യന്നതാണെന്നു നിങ്ങൾ കരുതുന്നുണ്ടോ? എനിക്ക് തോന്നുന്നത് “പേടി” അതാണ് അതിന്റെ കാരണമെന്നാണ്. സ്ത്രീയുടെ സൗന്ദര്യത്തെ പേടി, ബുദ്ധിയെ പേടി, സ്വാതന്ത്ര്യത്തെ പേടി, സ്ത്രീയെത്തന്നെ പേടി – അതുകൊണ്ടാണ് അവർ ചിന്തിക്കുന്നതൊക്കെ ഇങ്ങനെ ആകുന്നത്. അതുകൊണ്ടാണ് ഒരു പെണ്ണിന്റെ കമന്റിലെ മാന്യമായ വിമർശനം പോലും താങ്ങാൻ പറ്റാതെവരുന്നതും ഭീഷണി മുഴക്കുന്നതും.

അതുകൊണ്ടാണ് സ്ത്രീകളുടെ സൗന്ദര്യത്തെ റേപ്പ് ജോക്സിലൂടെ മാത്രം ആസ്വദിക്കാൻ കഴിയുന്നത്, അതുകൊണ്ടാണ് പാട്രിയാർക്കിയുടെ തണലിൽ നിന്ന് മാറാൻ കഴിയാത്തത്! ഉള്ളിൽ കുടുങ്ങിക്കിടക്കുന്ന ഈ പേടി മാറ്റിയാൽ സ്ത്രീയെ തനിക്ക് തുല്യയായ ഒരു വ്യക്തിയായി കാണാൻ കഴിയും. അവരെ കാണുമ്പോൾ ഇതുപോലുള്ള യാതൊരു ഇൻസെക്‌യൂരിറ്റി തോന്നുകയുമില്ല.

എന്നാൽ, വിമർശങ്ങൾക്കിടയിൽ ശക്തമായ പിന്തുണയും മഞ്ജുവിനുണ്ടായിട്ടുണ്ട്. എത്ര കരിയർ ഉള്ള കാലത്താണ് മഞ്ചു സിനിമയിൽ നിന്നും വിട്ടു നിന്നത്. ആ യംഗ് ഏജിൽ തന്നെ സിനിമയിൽ നിന്നും മാറി വീട്ടിൽ ഒതുങ്ങി കൂടേണ്ടി വന്നു. ആ സമയങ്ങളിൽ സിനിമ ചെയ്യ്തിരുന്നു എങ്കിൽ ഒരു പക്ഷേ പകരക്കാരി ഇല്ലാത്ത അമരക്കാരി എന്ന് തന്നെ മലയാള സിനിമയിൽ മഞ്ചു വാര്യർ ഇടം നേടിയേനെ…എന്നും കമന്റുകൾ ഉണ്ട്..

about manju warrior

More in Malayalam

Trending

Recent

To Top