
Malayalam
മരക്കാര്‍ മലയാളത്തിന്റെ ബാഹുബലി; ജൂറി അംഗം സന്ദീപ് പാമ്പള്ളി പറയുന്നു
മരക്കാര്‍ മലയാളത്തിന്റെ ബാഹുബലി; ജൂറി അംഗം സന്ദീപ് പാമ്പള്ളി പറയുന്നു

മികച്ച സിനിമയ്ക്കുള്ള പുരസ്കാരത്തിനു പുറമേ മികച്ച വിഷ്വല്‍ എഫക്ട്സിനുള്ള പുരസ്കാരവും മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരവും മരക്കാര്‍ സ്വാന്തമാക്കുകയായിരുന്നു
മികച്ച ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ച മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തെ കുറിച്ചും, കണ്ട മറ്റ് സിനിമകളെ കുറിച്ചുമുള്ള അഭിപ്രായം ജൂറി അംഗമായ സന്ദീപ് പാമ്പള്ളി പങ്കുവെക്കുകയാണ്
മരക്കാര്‍ എന്നത് മലയാള സിനിമയുടെ ബാഹുബലിയാണെന്നാണ് സന്ദീപ് പറയുന്നത്. കോമേഷ്യല്‍ സിനിമ എന്ന നിലയില്‍ പ്രേക്ഷകരെ 101 ശതമാനം എന്റര്‍ട്ടെയിന്‍ ചെയ്യിക്കുമെന്ന് ഉറപ്പുള്ള ചിത്രമാണ് മരക്കാര്‍.
അന്തിമ ജൂറി അംഗങ്ങളുടെ തീരുമാനത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു എന്നും സന്ദീപ് പറഞ്ഞു. ഒരു ചാനലിനോട് പ്രതികരിക്കവെയായിരുന്നു സന്ദീപ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ദേശീയ പുരസ്കാരത്തില്‍ സൗത്ത് വണ്‍ പാനലിലെ മെമ്പറായിരുന്നു സന്ദീപ് പാമ്പള്ളി. മലയാളം, തമിഴ് സിനിമകളാണ് മത്സരത്തിന്റെ ഭാഗമായി അദ്ദേഹം കണ്ട് വിലയിരുത്തിയത്. അഞ്ച് പേര് അടങ്ങുന്ന പാനലാണ് ഫൈനല്‍ റൗണ്ടിലേക്കുള്ള മലയാളം, തമിഴ് ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്.
കൂടതെ ദേശീയ പുരസ്കാരത്തിലെ മറ്റ് പാനലുകള്‍ വെച്ച് നോക്കുമ്പോള്‍ സൗത്ത് പാനലിനാണ് ഏറ്റവും കൂടുതല്‍ പുരസ്കാരങ്ങള്‍ ലഭിച്ചിരിക്കുന്നതെന്നും സന്ദീപ് കൂട്ടിച്ചേര്‍ത്തു.
മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്കു, കന്നട എന്നീ ഭാഷകളിലുംമരക്കാർ പുറത്തിറങ്ങും. 100 കോടിയാണ് മരക്കാറിന്റെ ബജറ്റ്. തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണിതെന്നും ചിത്രത്തിന്റെ സംവിധായകന് പ്രിയദര്ശന് പറഞ്ഞിരുന്നു.
മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്ശന് എന്നിവരാണ് ചിത്രത്തിലെ മറ്റ പ്രധാന കഥാപാത്രങ്ങള്‍.
അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. തമിഴ് സിനിമ ഛായാഗ്രാഹകനായ തിരുനാവകാരസുവാണ് ചിത്രത്തിന്റെ ക്യാമറ ചെയ്തിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജിലേഷ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടൻ പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ അമ്മയെക്കുറിച്ച്...
മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി ഇരുന്നൂറ് കോടി ക്ലബിൽ ഇടം പിടിച്ച ചിത്രമായിരുന്നു മഞ്ഞുമ്മൽ ബോയ്സ്. ഈ സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ട...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
പ്രശസ്ത നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകനെയും സുഹൃത്തുക്കളെയും നാലംഗ സംഘം ആക്രമിച്ചതായി പരാതി. കണ്ണൂർ തൃച്ചംബരത്ത് ഇന്നലെ രാത്രിയോടെയാണ് സംഭവം. സന്തോഷിന്റെ...