Connect with us

‘ദി പ്രീസ്റ്റ്’ ആ പഴയ തിയേറ്റര്‍ വസന്തകാലം തിരികെ കൊണ്ടുവന്നു; വിജയകരമായ മൂന്നാം വാരത്തിലേയ്ക്ക് കടന്ന് ‘ദി പ്രീസ്റ്റ്’

Malayalam

‘ദി പ്രീസ്റ്റ്’ ആ പഴയ തിയേറ്റര്‍ വസന്തകാലം തിരികെ കൊണ്ടുവന്നു; വിജയകരമായ മൂന്നാം വാരത്തിലേയ്ക്ക് കടന്ന് ‘ദി പ്രീസ്റ്റ്’

‘ദി പ്രീസ്റ്റ്’ ആ പഴയ തിയേറ്റര്‍ വസന്തകാലം തിരികെ കൊണ്ടുവന്നു; വിജയകരമായ മൂന്നാം വാരത്തിലേയ്ക്ക് കടന്ന് ‘ദി പ്രീസ്റ്റ്’

കോവിഡും ലോക്ക്ഡൗണു എല്ലാത്തിനും ശേഷം മലയാളികള്‍ എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്ന മെഗാസ്റ്റാര്‍ ചിത്രമായിരുന്നു ദ ിപ്രീസ്റ്റ്. ഇതുവരെയും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിട്ടില്ലാത്ത പുരോഹിത വേഷത്തിലായിരുന്നു മമ്മൂട്ടി പ്രത്യക്ഷപ്പെട്ടത്. ടീസറിനും ചിത്രങ്ങള്‍ക്കും സ്വീകാര്യത ലഭിച്ചതുകൊണ്ടു തന്നെ പ്രേക്ഷകര്‍ ചിത്രം കാണാനുള്ള കാത്തിരിപ്പിലും ആകാംക്ഷയിലുമായിരുന്നു. എന്നാല്‍
സെക്കന്‍ഡ് ഷോ അനുവദിക്കാത്തതു മൂലം ചിത്രത്തിന്റെ റീലീസ് നീണ്ടു പോകുകയായിരുന്നു. ഇപ്പോഴിതാ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിജയകരമായ മൂന്നാം വാരത്തിലേയ്ക്ക് കടന്നിരിക്കുകയാണ് ദി പ്രീസ്റ്റ്.

മലയാള സിനിമയെ പഴയ വസന്തകാലത്തിലേയ്ക്ക് എത്തിക്കാന്‍ ദി പ്രീസ്റ്റിനായി എന്നാണ് തിയേറ്റര്‍ ഉടമകളുടെയും നിര്‍മ്മാതാക്കളുടെയും അഭിപ്രായം. മമ്മൂട്ടിയോട് വീട്ടിലെത്തി ഇവര്‍ നന്ദിയും പറഞ്ഞിരുന്നു. കോവിഡ് പൂര്‍ണമായും പോയിട്ടില്ലാ എങ്കിലും തിയേറ്ററുകളില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഹൗസ് ഫുള്‍ ആയിരിക്കുന്നത്.

പാരാസൈക്കോളജിയിലും എക്സോര്‍സിസത്തിലും കേമനായ ഫാദര്‍ കാര്‍മെന്‍ ബെനഡിക്ട് എന്ന പുരോഹിതനായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. വസ്ത്രധാരണത്തില്‍ മാത്രമല്ല സ്വഭാവത്തിലും വ്യത്യസ്തയുള്ള നായക കഥാപാത്രമാണ് മമ്മൂട്ടിയുടെ ഫാ. കാര്‍മെന്‍ ബെനഡിക്ട.ഒരു കുടുംബത്തില്‍ നടന്ന ദുരൂഹ മരണങ്ങളുടെ ചുരുളഴിക്കാനായി ഒരു പെണ്‍കുട്ടി ഫാദറിനെ തേടി വരുന്നിടത്തു നിന്നാണ് കഥ ആരംഭിക്കുന്നത്.

ക്രൈം എന്ന് സംശയം തോന്നിപ്പിക്കുന്ന ഒരു സംഭവത്തിലെ ഇന്‍വെസ്റ്റിഗേഷനില്‍ ആരംഭിച്ച് പിന്നീട് മിസ്റ്ററിയിലൂടെയും ഹൊററിലൂടെയുമൊക്കെ കടന്നുപോകുന്ന രീതിയിലാണ് ചിത്രത്തിന്റെ ഘടന. വേണ്ടിടത്ത് ആകാംക്ഷയുളവാക്കുന്ന ട്വിസ്റ്റുകളും സസ്പെന്‍സുകളും നിറച്ചാണ് ‘ദി പ്രീസ്റ്റ്’ കാണികളെ പിടിച്ചിരുത്തുന്നത്.

ഹൊറര്‍ മൂഡ് നിലനിര്‍ത്താന്‍ ശബ്ദങ്ങളെയും സൈലന്സിനെയും ഒരേപോലെ കൂട്ടുപിടിച്ച രാഹുല്‍രാജ് ബിജിഎമ്മും പാട്ടുകളും ഏറ്റവും മികച്ചത് തന്നെ ആക്കി മാറ്റിനിര്‍ത്തിയിട്ടുണ്ട്. ചിത്രത്തോടൊപ്പം തന്നെ പാട്ടുകളും ബിജിഎമ്മും പ്രേക്ഷകരെ രസിപ്പിക്കുന്നതാണ്. ലോക്ക് ഡൗണില്‍ പെട്ടിരുന്നപ്പോള്‍ തിരുത്തിയും മാറ്റിയുമാണ് മികച്ച ഈണങ്ങള്‍ ചിത്രത്തിനായി ഒരുക്കിയതെന്നാണ് രാഹുല്‍രാജ് പറഞ്ഞത്. ആന്റോ ജോസഫും,ബി ഉണ്ണി കൃഷ്ണനും, വി എന്‍ ബാബുവും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്

More in Malayalam

Trending

Recent

To Top