
Malayalam
അഡോണിക്ക് ബിഗ് ബോസ് ഹൗസിൽ പിന്തുണ കൂടുന്നു!
അഡോണിക്ക് ബിഗ് ബോസ് ഹൗസിൽ പിന്തുണ കൂടുന്നു!
Published on

ബിഗ് ബോസ് സീസൺ ത്രീയിലെ ഏറെ ആവേശകരമായ ഒന്നാണ് ടാസ്കുകൾ. മോർണിംഗ് ആക്റ്റിവിറ്റി, ഡെയിലി ടാസ്ക്, വീക്കിലി ടാസ്ക്, അതുപോലെ ഇടയ്ക്കൊക്കെ സ്പോൺസേർഡ് ടാസ്കുകളും മത്സരാർത്ഥികൾക്കായി ബിഗ് ബോസ് ഒരുക്കാറുണ്ട്.
കഴിഞ്ഞ എപ്പിസോഡിൽ ഏറെ രസകരമായ ഒരു സ്പോൺസേർഡ് ടാസ്ക് ബിഗ് ബോസ് വീട്ടിൽ നടത്തുകയുണ്ടായി. വീട്ടിലെ ഹിൻഡാൽകോ എവർലാസ്റ്റിങ് പേഴ്സണാലിറ്റിയെ തിരഞ്ഞെടുക്കാനായിട്ടായിരുന്നു മത്സരം. ഓരോരുത്തർക്കും എവെർലാസ്റ്റിംഗ് ആയിട്ട് തോന്നുന്ന ഒരാളെ തിരഞ്ഞെടുക്കാം. തുടക്കം മുതൽ ഒരേ സ്വഭാവം അകത്തും പുറത്തും നിലനിര്ത്തുന്നൊരാളെ ആംഗ്യത്തിലൂടെ മറ്റുള്ളവർക്ക് മുന്നിൽ അവതരിപ്പിക്കാം.
മണിക്കുട്ടനെയാണ് സജ്ന തിരഞ്ഞെടുത്തത്. അകത്തും പുറത്തും ഒരേപോലെയാണ് മണിക്കുട്ടനെ തനിക്ക് തോന്നുന്നതെന്നാണ് സജ്ന പറഞ്ഞത്. സൂര്യയേയാണ് മണിക്കുട്ടൻ തിരഞ്ഞെടുത്തത്. പ്രണയമല്ല ബഹുമാനമാണെന്നാണ് മണിക്കുട്ടൻ പറഞ്ഞത്. സജ്നയെയാണ് ഡിംപൽ തിരഞ്ഞെടുത്തത്. ഉള്ളിലുള്ളത് അതുപോലെ തന്നെ പറയുന്നയാളാണെന്നാണ് ഡിംപൽ പറഞ്ഞത്.
സായിയെയാണ് റംസാൻ തിരഞ്ഞെടുത്തത്. നോബിയെയാണ് അഡോണി തിരഞ്ഞെടുത്തത്. ഈ ഷോയെ ഏറെ രസകരമാക്കി മാറ്റുന്നത് നോബിയാണെന്നാണ് അഡോണി പറഞ്ഞത്. സ്നേഹത്തിൻ ഐഎസ്ഒ മാർക്കുള്ളയാളാണെന്നും ബിഗ് ബോസ് വീടിനെ എക്കോഫ്രണ്ട്ലി ആക്കുന്നത് നോബിയാണെന്നും അഡോണി പറഞ്ഞു .
അഡോണിയെയാണ് നോബി തിരഞ്ഞെടുത്തത്. ഒരു ചിരിയോടു കൂടി വീട്ടിലേക്ക് കയറി വന്നവനാണ് അഡോണി. ഈ 36 ദിവസം അവനതുപോലെ തന്നെ. എന്ത് സംശയമുണ്ടെങ്കിലും കൃത്യമായി പറഞ്ഞു തരും. എന്റെ ഹീറോ എന്നും നോബി പറഞ്ഞു.
വന്ന സമയത്ത് ഏറെ ക്യാമെറ സ്പേസ് നേടിയ അഡോണി ഇപ്പോൾ അല്പം ഒതുങ്ങിയ രീതിയിലാണ് പെരുമാറുന്നത്. എന്നാൽ, ടാസ്കിൽ ആറു പേരാണ് അഡോണിയെ തിരഞ്ഞെടുത്തത്. ഇതോടെ ഹിൻഡാൽകോ എവർലാസ്റ്റിങ് പേഴ്സണാലിറ്റിയായി അഡോണിയെ ക്യാപ്റ്റൻ കിടിലം ഫിറോസ് പ്രഖ്യാപിച്ചു. ഇതിൽ നിന്നും അഡോണിക്ക് മത്സരാർത്ഥികൾക്കിടയിലുള്ള മതിപ്പാണ് വെളിവാകുന്നത്.
about bigg boss
ഇന്ന് മലയാള സിനിമയിൽ നിരവധി ആരാധകരുള്ള താരമാണ് മമ്മൂട്ടി. അദ്ദേഹത്തെ പോലെ അദ്ദേഹത്തെ കുടുംബത്തോടും പ്രേക്ഷകർക്കേറെ ഇഷ്ടമുണ്ട്. സിനിമയെ കഴിഞ്ഞ 48...
നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ നടി മിനു മുനീർ അറസ്റ്റിൽ. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് അറസ്റ്റ്...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപിയുടെ ‘ജെ.എസ്.കെ ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയാണ് കേരളക്കരയിലെ ചർച്ചാവിഷയം. ജാനകി...
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരിടം...