
Malayalam
കൂടുതല്‍ ഒളിഞ്ഞു നോട്ടം ഇങ്ങോട്ട് വയ്ക്കണ്ട.. മറുപടി ചിലപ്പോൾ അങ്കമാലി സ്റ്റൈലില്‍ വരും; ചെമ്പൻ വിനോദ്
കൂടുതല്‍ ഒളിഞ്ഞു നോട്ടം ഇങ്ങോട്ട് വയ്ക്കണ്ട.. മറുപടി ചിലപ്പോൾ അങ്കമാലി സ്റ്റൈലില്‍ വരും; ചെമ്പൻ വിനോദ്

നടനായും വില്ലനായും സ്വഭാവ നടനായും തിളങ്ങിയ താരമാണ് ചെമ്പൻ വിനോദ്. 2010ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നായകന് എന്ന ചിത്രത്തിലൂടെയാണ് ചെമ്പൻ വിനോദിനിന്റെ സിനിമയിലേക്കുള്ള കടന്നുവരവ്. പിന്നീട് കൈ നിറയെ ചിത്രങ്ങളാണ് അദ്ദേഹത്തെ തേടിയെത്തിയത്.
ഇപ്പോൾ ഇതാ ജീവിതത്തിലേക്ക് ഒളിഞ്ഞു നോട്ടം നടത്തുന്നവര്‍ക്ക് കൃത്യമായ മറുപടി നൽകുകയാണ് അദ്ദേഹം
ടന്‍ ചെമ്ബന്‍ വിനോദ് ജോസ്. കൂടുതല്‍ ഒളിഞ്ഞു നോട്ടം നടത്തിയാല്‍ അങ്കമാലി സ്റ്റൈലില്‍ മറുപടി വരുമെന്നും എന്നാല്‍ താനും ഒരു പരിധിവരെയൊക്കെ ഒളിഞ്ഞു നോട്ട സ്വഭാവ ശീലമുള്ള ആളാണെന്നും ഒരു ടിവി ചാനല്‍ അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ ചെമ്പൻ വിനോദ് ജോസ് പറയുന്നു.
ചെമ്പൻ വിനോദ് ജോസിന്റെ വാക്കുകള്‍
‘ഒളിഞ്ഞു നോട്ടക്കാരായ ആളുകളോട് ഞാന്‍ പറയും. ‘മക്കളെ ഞാന്‍ അത്യാവശ്യം തരക്കേടില്ലാത്ത ഒരു തല്ലിപൊളിയാണ്. കാരണം നീ കൂടുതല്‍ ഒളിഞ്ഞു നോട്ടം ഇങ്ങോട്ട് വയ്ക്കണ്ട. കാരണം വച്ച് കഴിഞ്ഞാല്‍ മറുപടി ചില അങ്കമാലി സ്റ്റൈലില്‍ വരും’. അത് നമ്മള് തന്നെ അങ്ങ് തറയായി കഴിഞ്ഞാല്‍ പിന്നെ ഇവര്‍ക്ക് ഒളിഞ്ഞു നോക്കാനൊന്നും ഇല്ലല്ലോ. ‘നിനക്ക് എന്തേലും അറിയണേല്‍ നേരിട്ട് വന്നു ചോദിക്കൂ ഞാന്‍ പറയാലോ’ എന്ന് മറുപടി കൊടുക്കും. എന്റെ ജീവിതത്തില്‍ ഒളിഞ്ഞു നോക്കാനായി ഒന്നുമില്ല. പിന്നെ എല്ലാ കാര്യങ്ങളും നിങ്ങളെ എനിക്ക് കാണിച്ചു തരാനൊന്നും പറ്റില്ല.
അങ്ങനെ ഒളിഞ്ഞു നോക്കാന്‍ സമ്മതിക്കുകയും ഇല്ല. അപ്പോള്‍ നീ ഒളിഞ്ഞു നോക്കണ്ട കാര്യങ്ങള്‍ എന്നോട് ചോദിച്ചാല്‍ ഞാന്‍ പറഞ്ഞു തരാം. എന്റെ സ്വഭാവ രീതി അതാണ്. ഇതൊക്കെ പറയുമ്പോഴും ഒളിഞ്ഞു നോട്ടത്തിന്റെ ചെറിയ അംശം എന്നിലുമുണ്ട്. അത് ഞാന്‍ സമ്മതിക്കുന്ന കാര്യമാണ്. അടി കിട്ടാത്ത രീതിയില്‍ ഞാനത് കൊണ്ടുനടക്കുന്നുവെന്ന് മാത്രം’. ചെമ്പൻ വിനോദ് ജോസ് പറയുന്നു.
മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, രേവതി എന്നിവര്‍ പ്രധാന വേഷത്തിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് കിലുക്കം. ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണിത്. ഇപ്പോഴിതാ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് നടനും സംവിധായകനുമായ ലാൽ. അടുത്തിടെ ഒരു ഇന്റർവ്യൂവിൽ നടൻ സിനിമകളിലെ സ്ക്രിപ്റ്റുകളിൽ കൈകടത്തുന്നതിനെ കുറിച്ച് സംസാരിച്ചത്...
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം....
ഇപ്പോൾ പ്രേക്ഷകർക്കേറെ സുപരിചിതയാണ് രേണു. കൊല്ലം സുധിയുടെ മരണശേഷമാണ് രേണുവിനെ മലയാളികൾ കൂടുതൽ തിരിച്ചറിയാൻ തുടങ്ങിയത്. പിന്നാലെ കടുത്ത വിമർശനങ്ങളും രേണുവിനെതിരെ...
പ്രേക്ഷകർക്കേറെ സുപരിചിതനായ തിരക്കഥാകൃത്ത് ആണ് അഭിലാഷ് പിള്ള. ഇപ്പോഴിതാ സിനിമ നിർമ്മാണ രംഗത്തേയ്ക്ക് ചുവട് വെച്ചിരിക്കുകയാണ് അഭിലാഷ് പിള്ള. പുതിയ സിനിമ...