
News
സിനിമയിലെ പ്രശസ്തി കൊണ്ട് കമല്ഹാസന് വിജയിക്കില്ല; താരത്തിന്റെ മുന്‍ പങ്കാളി കൂടിയായ ഗൗതമി
സിനിമയിലെ പ്രശസ്തി കൊണ്ട് കമല്ഹാസന് വിജയിക്കില്ല; താരത്തിന്റെ മുന്‍ പങ്കാളി കൂടിയായ ഗൗതമി

തമിഴ്നാട്ടില്‍ കമല്ഹാസന് തമിഴ്നാട്ടില്‍ വിജയ സാധ്യതയില്ലെന്ന് നടി ഗൗതമി. സിനിമയിലെ പ്രശസ്തിയും രാഷ്ട്രീയത്തിലെ വിജയവും തമ്മില്‍ ബന്ധമില്ലെന്നും ഗൗതമി വ്യക്തമാക്കി. കമല്‍ഹാസനും ശരത്കുമാറും അടക്കമുളള താരങ്ങള്‍ മത്സര രംഗത്തുണ്ടല്ലോയെന്ന ചോദ്യത്തിനായിരുന്നു ഗൗതമിയുടെ പ്രതികരണം.
നല്ല രാഷ്ട്രീയക്കാര്‍ക്കേ വിജയമുണ്ടാകൂവെന്നും ഗൗതമി പറഞ്ഞു. കോയമ്പത്തൂര്‍ സൗത്തില്‍ ബി ജെ പി വിജയിക്കും. അവിടെ ബി ജെ പിക്ക് വേണ്ടി വോട്ടുചോദിക്കുമെന്നും ഗൗതമി പറഞ്ഞു.
കോയമ്പത്തൂര്‍ സൗത്തില്‍ നിന്ന് കമല്ഹാസന് ജനവിധി തേടവെയാണ് അദ്ദേഹത്തിന്റെ മുന്‍ പങ്കാളി കൂടിയായ ഗൗതമിയുടെ പ്രതികരണം പുറത്തുവരുന്നത്.
കേരളത്തിലെ ബി ജെ പി കാലങ്ങളായി വിജയിക്കുന്നതിന് വേണ്ടിയുളള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും ഗൗതമി പറഞ്ഞു. തമിഴ്നാട്ടില്‍ ബി ജെ പിയുടെ താരപ്രചാരകയായ ഗൗതമി സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറങ്ങും മുമ്പ് തന്നെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു.
വിരുദനഗഗര് രാജപാളയത്ത് മാസങ്ങളായി ക്യാമ്പ് ചെയ്താണ് ഗൗതമി പ്രവര്‍ത്തനം നടത്തുന്നത്. എന്നാല്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഗൗതമിയുടെ പേര് ഉണ്ടായിരുന്നില്ല.
ദിലീപിന്റെ 150ാമത് ചിത്രമായ ‘പ്രിൻസ് ആൻഡ് ഫാമിലി’ എന്ന ചിത്രത്തിന് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചെന്ന് അറിയിച്ച് നിർമാതാവ്...
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
വീക്കെൻ്റ് ബ്ലോഗ് ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച് നവാഗതരായ ഇന്ദ്രനിൽ ഗോപീകൃഷ്ണൻ – രാഹുൽ.ജി. എന്നിവർ തിരക്കഥ രചിച്ച് സംവിധാനം...
പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ്...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...