ഫിറോസ് ഖാന് പറഞ്ഞത് കളവാണ്… വ്യക്തമായ തെളിവുണ്ട്.. മാനസികമായി തളര്‍ത്താന്‍ ശ്രമിച്ചിട്ടും വീണു പോകുന്നില്ല…സാധാരണ ഉള്ളതില്‍ കൂടുതല്‍ ക്ഷമ അദ്ദേഹം അവിടെ കാണിക്കുന്നു; ഫിറോസിനെ കുറിച്ച് ഭാര്യ വീണ നായര്‍ പറയുന്നു
ഫിറോസ് ഖാന് പറഞ്ഞത് കളവാണ്… വ്യക്തമായ തെളിവുണ്ട്.. മാനസികമായി തളര്‍ത്താന്‍ ശ്രമിച്ചിട്ടും വീണു പോകുന്നില്ല…സാധാരണ ഉള്ളതില്‍ കൂടുതല്‍ ക്ഷമ അദ്ദേഹം അവിടെ കാണിക്കുന്നു; ഫിറോസിനെ കുറിച്ച് ഭാര്യ വീണ നായര്‍ പറയുന്നു
ഫിറോസ് ഖാന് പറഞ്ഞത് കളവാണ്… വ്യക്തമായ തെളിവുണ്ട്.. മാനസികമായി തളര്‍ത്താന്‍ ശ്രമിച്ചിട്ടും വീണു പോകുന്നില്ല…സാധാരണ ഉള്ളതില്‍ കൂടുതല്‍ ക്ഷമ അദ്ദേഹം അവിടെ കാണിക്കുന്നു; ഫിറോസിനെ കുറിച്ച് ഭാര്യ വീണ നായര്‍ പറയുന്നു
ബിഗ് ബോസ്സ് മലയാളം സീസൺ തുടങ്ങുന്നതിന് മുൻപ് തന്നെ മത്സരാർത്ഥിയായി എത്തുമെന്ന തരത്തിൽ കിടിലന്‍ ഫിറോസിന്റെ പേര് ഉയർന്നിരുന്നു. ഒടുവിൽ പ്രേക്ഷകരുടെ സംശയങ്ങൾ ശരിവെച്ച് കൊണ്ട് കിടിലന്‍ ഫിറോസ് എത്തുകയായിരുന്നു
ടെലിവിഷന്‍ പ്രൊഡ്യൂസര്‍, അവതാരകന് എന്നീ നിലകളിലാണ് കരിയര്‍ ആരംഭിച്ചതെങ്കിലും റേഡിയോ ജോക്കിയുടെ കര്‍മ്മ മേഖലയാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. റേഡിയോ ജോക്കി എന്ന നിലയില്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ഇടംപിടിച്ചിട്ടുണ്ട് ഫിറോസ്.
വീട്ടിലെത്തിയതിന് ശേഷം ആരോടും ദേഷ്യമോ വൈരാഗ്യമോ പുലര്‍ത്താത്ത ഏക വ്യക്തി കൂടി ഫിറോസ് ആണ്. ഫിറോസ് ഖാന് പല തവണ പുറകേ നടന്ന് വഴക്കുണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും ഇനിയും പിടി കൊടുക്കാത്ത വ്യക്തി കിടിലന്‍ ഫിറോസ് ആയിരുന്നു.
ഇടയ്ക്ക് ഭാര്യ വീണ നായരുമായി വിവാഹം നടന്ന കഥ ഫിറോസ് വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ അക്കാര്യത്തെ കുറിച്ച് വീണ തന്നെ തുറന്ന് പറയുകയാണ്. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു ബിഗ് ബോസിലെ ഗെയിമുകളെ കുറിച്ചും ഭര്‍ത്താവിനെ കുറിച്ചും വീണ വെളിപ്പെടുത്തിയത്.
ഞാന്‍ ആണെങ്കില്‍ ഇത്രയും ചൊറിയുന്നത് സഹിക്കില്ല. ഞങ്ങള്‍ കുട്ടികളെയുമായിട്ടാണ് കാണുന്നത്. പക്ഷേ അതൊരു മോശം സന്ദേശമല്ലേ കൊടുക്കുന്നത്. വ്യക്തിപരമായി അത്തരം ഗെയിം എനിക്ക് ഇഷ്ടമല്ല. സാധാരണ ഉള്ളതില്‍ കൂടുതല്‍ ക്ഷമ അദ്ദേഹം അവിടെ കാണിക്കുന്നുണ്ട്. ഒരു മനുഷ്യന് ഇത്രയും ക്ഷമിക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. അങ്ങനെ പുറകെ നടന്ന് ചൊറിയുന്നുണ്ടെങ്കിലും അദ്ദേഹം ക്ഷമിച്ചു. അതില്‍ നിന്നും ഒരു ഗെയിമര്‍ എന്ന നിലയില്‍ അദ്ദേഹം വിജയിച്ചു എന്നാണ് എനിക്ക് തോന്നുന്നത്.
മാനസികമായി തളര്‍ത്താന്‍ ശ്രമിച്ചിട്ടും അതില്‍ വീണ് പോകാതെ ഇരിക്കുന്നത് പുള്ളിയുടെ വിജയം തന്നെയാണ്. ആളുകള്‍ എങ്ങനെയൊക്കെ കുറ്റം പറഞ്ഞാലും ഞാന്‍ അതൊരു വിജയമായി പറയും. ഫിറോസ് ഖാന് പറഞ്ഞത് പോലെ മാസ്ക് അണിഞ്ഞ് നില്ക്കുന്നുണ്ടോ എന്ന ചോദ്യത്തിന് പതിനേഴ് വര്‍ഷമായി എനിക്ക് അറിയാവുന്ന ആളാണ്.
ഇതുവരെ അങ്ങനെ തോന്നിയിട്ടില്ലെന്നാണ് വീണ പറയുന്നത്. ഫിറോസ് ഖാന് എന്ത് അര്‍ഥത്തിലാണ് പറഞ്ഞതെന്നും അറിയില്ല. പുള്ളിയെ പേഴ്സണലായി അറിയുന്നതല്ല.
ഇരുപത് വര്‍ഷമായി കിടിലന്‍ ഫിറോസിനെ അറിയാമെന്ന് ഫിറോസ് ഖാന് പറഞ്ഞിരുന്നു. അത് തന്നെ ഒരു ഫേക്ക് ആണ്. അദ്ദേഹം ഫീല്‍ഡില്‍ എത്തിയിട്ട് ഏകദേശം പതിനഞ്ച് പതിനാറ് വര്‍ഷമേ ആവുന്നുള്ളു. അപ്പോള്‍ ഇരുപത് വര്‍ഷമായിട്ട് ഫിറോസ് ഖാന് എങ്ങനെ അറിയാന്‍ പറ്റും.
കോമണ്‍ ആയി ഇവര്‍ക്കിടയില്‍ ഒരു സുഹൃത്തുണ്ട്. അതിനിടയില്‍ വ്യക്തിപരമായി അറിയാന്‍ സാധ്യതയില്ല. നൂറ് ദിവസം നിന്ന് വിജയി ആവുമെന്ന് കരുതുന്നില്ല. നില്ക്കുന്ന അത്രയും സത്യമായി നിന്ന് കളിക്കട്ടേ എന്നേ വിചാരിക്കുന്നുള്ളു.
ഡെയിഞ്ചര്‍ ഫിറോസിനെ പേടിയില്ല. അദ്ദേഹം ഒരാഴ്ച ഗെയിം കണ്ടതിന് ശേഷമാണ് അകത്തേക്ക് പോകുന്നത്. ആരെയൊക്കെ ടാര്‍ഗറ്റ് ചെയ്യണമെന്ന് അദ്ദേഹം പ്ലാന്‍ ചെയ്ത് വെച്ചിരുന്നു. ആദ്യം ഡിംപലായിരുന്നു. പിന്നെ ഭാഗ്യലക്ഷ്മി, രണ്ട് പേര് ഉള്ളത് കൊണ്ട് അവര്‍ പ്ലാന്‍ ചെയ്ത് കളിക്കുകയാണ്. സാധാരണ ഒരാള്‍ കളിക്കുന്നതിലും ബുദ്ധിമുട്ടാണ് രണ്ട് പേര് ഉള്ളപ്പോള്‍. പക്ഷേ അവരത് നന്നായി ചെയ്യുന്നുണ്ട്.
ഞങ്ങളുടെ ലവ് മ്യാരേജ് ആയിരുന്നു. അന്ന് ഭയങ്ക പ്രശ്നമായിരുന്നു. ഇപ്പോള്‍ കുഴപ്പമില്ല. ഇന്റര്‍കാസ്റ്റ് മ്യാരേജ് വരുമ്പോള്‍ ഏതെങ്കിലും ഒരു മതത്തിലേക്ക് ബലമായി പിടിച്ച് മാറ്റുന്നതാണ് കണ്ട് വരുന്നത്. പക്ഷേ അങ്ങനെ അല്ല. എന്റെ വീട്ടുകാര്‍ക്കും സന്തോഷമാണെന്ന് വീണ പറയുന്നു.
സിനിമയോട് ഏറെ താല്പര്യമുള്ള ഫിറോസ് സിനിമകളില്‍ അഭിനയിച്ചിട്ടും ശ്രദ്ധേയ ഷോര്‍ട്ട് ഫിലിമുകള്‍ സംവിധാനം ചെയ്തിട്ടുമുണ്ട്. പരോള്‍, വിശ്വവിഖ്യാതരായ പയ്യന്മാര്, സച്ചിന്, പഞ്ചവര്‍ണ്ണ തത്ത എന്നീ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളിലെത്തിയ ഫിറോസ് ‘മാര്‍ച്ച് രണ്ടാം വ്യാഴം’ എന്ന ചിത്രത്തിലൂടെ നായകനായി. സാമൂഹികപ്രസക്തിയുള്ള 69, കല്ലു എന്നീ ഹ്രസ്വചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുമുണ്ട്.
സാമൂഹ്യ പ്രവര്ത്തകന്, എഴുത്തുകാരന്, മോട്ടിവേഷണല്‍ ട്രെയ്നര്‍ എന്നീ നിലകളിലും ശ്രദ്ധേയനാണ് ഫിറോസ് സോഷ്യല്‍ മീഡിയ ഇന്ഫ്ളുവന്സറുമാണ്. ഫിറോസ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെക്കുന്ന ബോധവല്‍ക്കരണ വീഡിയോകള്‍ വൈറല്‍ ആവാറുണ്ട്.
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...