
Malayalam
എപ്പിസോഡ് 33 ; സഹമത്സരാർത്ഥികളുടെ മുഖംമൂടി വലിച്ചൂരാൻ ഫിറോസ് ഖാൻ; ഒടുക്കം ഫിറോസിന് സംഭവിച്ചത്!!
എപ്പിസോഡ് 33 ; സഹമത്സരാർത്ഥികളുടെ മുഖംമൂടി വലിച്ചൂരാൻ ഫിറോസ് ഖാൻ; ഒടുക്കം ഫിറോസിന് സംഭവിച്ചത്!!
Published on

അടിപൊളി എപ്പിസോഡായിരുന്നു ബിഗ് ബോസിൽ 32 ആം ദിവസം നടന്നത്. പക്ഷെ ഒന്നും കേൾക്കാൻ പറ്റിയില്ല ഏങ്ങും ബീപ്പ് ശബ്ദങ്ങൾ മാത്രം. അങ്ങനെ ഈ സീസണിലെ ബീപ്പ് ശബ്ദത്തിനും തുടക്കമായി. പക്ഷെ ഇന്നലത്തെ കിടിലോസ്കി അടി കണ്ട് ഒടുക്കം ചിരിച്ചൊരു പരുവമായി. ഇവർക്കിതൊക്കെ എങ്ങനെ സാധിക്കുന്നു. ? രണ്ട് മോഹൻലാൽ തമ്മിലടിക്കുന്നപോലെ തോന്നി… അതായത് രണ്ട് ഉശിരുള്ള മോഹൻലാൽ കഥാപാത്രങ്ങൾ. എപ്പിസോഡിലെ ഹൈലൈറ്റ് ഇതാണെന്ന് പറയുന്നില്ല. കാരണം തുടക്കം അഡോണി കൂട്ടുകെട്ട് ഉപേക്ഷിക്കുന്ന രംഗം ഉണ്ടായിരുന്നു. പിന്നെ അടിയൊക്കെ കഴിഞ്ഞ് ക്യാപ്റ്റൻസി ടാസ്കിലേക്കുള്ള തിരഞ്ഞെടുക്കൽ ഉണ്ടായിരുന്നു. അതുകഴിഞ്ഞ് സൂര്യയുടെ പൊട്ടിക്കരച്ചിൽ ഉണ്ടായിരുന്നു… മൊത്തത്തിൽ എന്താണ് ഇന്നലെ നടന്നത് എന്ന് നമുക്ക് നോക്കാം… നിങ്ങളും കൂടിക്കോ.. കമെന്റ് ആയിട്ട് അഭിപ്രായങ്ങൾ പറഞ്ഞോളൂ…
എപ്പിസോഡിൽ ആദ്യം തന്നെ ഒരു അടിപൊളി വാർത്ത, അഡോണി കൂട്ടുകെട്ട് ഉപേക്ഷിച്ചു. അതായത് അഡോണി റംസാൻ സായി കൂട്ടുകെട്ട് പൊളിഞ്ഞു. വ്യക്തിപരമായ സംസാരങ്ങൾ നടത്തി എന്നിട്ട് അത് ഗെയിമിന് ഉപയോഗിക്കുന്നവർ ഉണ്ട്. എന്നാണ് അഡോണി പറഞ്ഞത്. അഡോണി പേരൊന്നും പറയുന്നില്ല. നമ്മൾ കണ്ട് പിടിക്കാൻ വേണ്ടിയിട്ടാവും.. പക്ഷേ ബിഗ് ബോസ് എഡിറ്റർ കറക്റ്റായിട്ട് കാണിക്കുന്നുണ്ട്. അഡോണി പറയുന്നതിനനുസരിച്ച് സായിയെ കാണിച്ചുതരുകയാണ് .അപ്പോൾ സായിയുമായി അഡോണി ക്ലാഷ് ആയി.
പിന്നെ അഡോണി കിഡിലം ഫിറോസിനോടും നോബിയോടുമൊക്കെ പറയുന്നുണ്ട്. ഇങ്ങനെ പ്രതികരിക്കാതിരുന്നാൽ ശരിയാകില്ല എന്നൊക്കെ. ഇൻഫ്ലുവെൻസ് ഉണ്ടെന്ന് പറഞ്ഞതൊക്കെ അഡോണി അവിടെ എടുത്തു പറയുന്നുണ്ട്. ഏതായാലും അഡോണി എടുത്ത തീരുമാനം നല്ലതാണ്. വന്ന സമയത്ത് നല്ല ഗെയിം പ്ലാൻ പറയുകയും റിതു മന്ത്രയ്ക്കൊപ്പം ക്യാമെറയിൽ നല്ലപോലെ ഇടം നേടിയ വ്യക്തിയായിരുന്നു അഡോണി. പക്ഷെ, ആ കൂട്ടുകെട്ടും പിന്നെ എയ്ഞ്ചലും അഡോണിയെ ഒരുപാട് പിന്നിലാക്കി. ഈ തീരുമാനത്തിൽ ഉറച്ചുനിന്ന് മുന്നോട്ട് പോയാൽ അഡോണിക്ക് മെച്ചമാകും.
കൂടുതൽ അറിയാൻ വീഡിയോ കാണുക..!
about bigg boss
കഴിഞ്ഞ ദിവസമായിരുന്നു നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ വിട പറഞ്ഞത്. ഈ വേളയിൽ നിരവധി പേരാണ് അനുശോചനം രേഖപ്പെടുത്തി...
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും മത്സരാർത്ഥികളെക്കുറിച്ചുള്ള ചർച്ചകൾ ഇതുവരെയും അവസാനിച്ചിട്ടില്ല. മത്സരത്തിൽ കപ്പ് നേടിയത് ജിന്റോയാണ്. ബോഡി ബില്‍ഡർ...
ലാല്‍ജോസ് സംവിധാനം ചെയ്ത് ദിലീപ് അഭിനയിച്ച ചിത്രമാണ് ചാന്തുപൊട്ട്. 2005 ൽ പുറത്തിറങ്ങിയ ഈ സിനിമ ആ വർഷത്തെ വൻ ഹിറ്റുകളിൽ...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
അൻവർ റഷീദിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ചിത്രമായിരുന്നു ഛോട്ടാ മുംബൈ. 18 വർഷങ്ങൾക്ക് ശേഷം തിയേറ്ററിലെത്തിയപ്പോൾ റെക്കോർഡ് കളക്ഷനാണ് ചിത്രം...