Malayalam
ഒരു വാക്ക് പറഞ്ഞിരുന്നേല്‍ അച്ഛന്‍ വിവാഹം തടഞ്ഞേനേ…!തന്റെ ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തി ശ്വേത മേനോന്‍
ഒരു വാക്ക് പറഞ്ഞിരുന്നേല്‍ അച്ഛന്‍ വിവാഹം തടഞ്ഞേനേ…!തന്റെ ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തി ശ്വേത മേനോന്‍
കരുത്തുറ്റ ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ മാറിയ താരമാണ് ശ്വേതാ മേനോന്‍. വറലെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ മലയാള സിനിമ മേഖലയില്‍ തന്റേതായ ഇടം നേടിയെടുക്കാന്‍ ശ്വേതയ്ക്കായി. മികച്ച അഭിനയത്രി എന്നതിലുപരി ഡാന്‍സര്‍, മോഡല്‍, അവതാരക എന്നീ മേഖലകളിലും ശ്വേത തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. മലയാളത്തില്‍ ചെറുതും വലുതുമായ നിരവധി വേഷത്തില്‍ ശ്വേത പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ചെറിയ റോളുകളാണെങ്കിലും അതെല്ലാം പ്രേക്ഷക ശ്രദ്ധ നേടിയിട്ടുമുണ്ട്.
നടിയുടെ ആദ്യവിവാഹം ബോബി ബോസ്ലയുമായി ആയിരുന്നു. ആ വിവാഹം തനിക്ക് പറ്റിയത് അല്ലെന്നു ആദ്യം തിരിച്ചറിഞ്ഞത് അച്ഛന്‍ ആയിരുന്നുവെന്നും ശ്വേത പറഞ്ഞു. എനിക്കോര്‍മയുണ്ട് അച്ഛന്‍ എന്നെ വിവാഹ നിശ്ചയത്തിന്റെ അന്ന് കാണാന്‍ വന്നിരുന്നു. ഞാന്‍ ഒരുങ്ങുകയായിരുന്നു അപ്പോള്‍. അച്ഛന്‍ കുറേ നേരം എന്നെ നോക്കി നിന്നു എന്നും അച്ചനെന്തോ തന്റെ മനസുവായിച്ചത് പോലെ തോന്നിയെന്നും താരം ഓര്‍ത്ത് പറഞ്ഞിരുന്നു. പിന്നീടൊരിക്കല്‍ ‘ഒരു വാക്കു നീ അന്ന് പറഞ്ഞിരുന്നെങ്കില്‍ അച്ഛന്‍ ആ കല്യാണം തടഞ്ഞേനേ’ എന്ന് അമ്മ പറയുകയും ചെയ്തിരുന്നു.
മുംബൈയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന സമയത്തായിരുന്നു ആ വിവാഹം. ജോലി കഴിഞ്ഞ് വീട്ടില്‍ എത്തുമ്പോള്‍ അച്ഛനും അമ്മയും ഒപ്പമുണ്ടാകണമെന്ന് ആഗ്രഹിച്ചിരുന്നു. ഒന്ന് സംസാരിക്കാന്‍ പോലും ആ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. അങ്ങനെയാണ് ആത്മഹത്യയെ കുറിച്ച് വരെ ചിന്തിച്ചത്. ഒന്നും വേണ്ടായിരുന്നു എന്ന് തോന്നിക്കൊണ്ടേ ഇരുന്നു. ആ അവസ്ഥയിലാണ് പ്രണയത്തിലാകുന്നതും വിവാഹം നടന്നതും. 2011 ല്‍ തൃശൂര്‍ സ്വദേശിയും മുംബൈയില്‍ ബിസ്സിനസ്സുകാരനുമായ ശ്രീവല്‍സമേനോനുമായി വിവാഹിതയായി. ഇവര്‍ക്ക് സബൈന എന്നൊരു മകളുണ്ട്.
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ നായികയായിട്ടാണ് ശ്വേത മലയാളത്തിലെത്തിയത്. മലയാളത്തെ കൂടാതെ ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ കഴിവ് തെളിയിച്ച നടിയാണ് ശ്വേതാ മേനോന്‍. വെല്‍ക്കം റ്റു കൊടൈക്കനാല്‍, നക്ഷത്രക്കൂടാരം, കൗശലം എന്നീ മലയാളസിനിമകളില്‍? അഭിനയിച്ച ശ്വേത പിന്നീട് തെലുങ്കിലും അരങ്ങേറ്റം കുറിച്ചു. പിന്നീട് ബോളിവുഡിലേക്കാണ് ശ്വേത പോയത്. ‘ഇഷ്‌ക്’ ആയിരുന്നു ശ്വേതയുടെ ആദ്യ ഹിന്ദി ചിത്രം. നാല്‍പ്പതിനടുത്ത് ഹിന്ദി ചിത്രങ്ങളിലാണ് ശ്വേത ഇതിനകം അഭിനയിച്ചത്. തമിഴ്, കന്നഡ ചിത്രങ്ങളിലും ശ്വേത തന്റെ സാന്നിധ്യം അറിയിച്ചു. 1994ല്‍ ഫെമിന മിസ്സ് ഇന്ത്യ മത്സരത്തില്‍ മൂന്നാം സ്ഥാനവും ശ്വേത കരസ്ഥമാക്കിയിരുന്നു.
2006ല്‍ ‘കീര്‍ത്തിചക്ര’ എന്ന ചിത്രത്തോടെയാണ് ശ്വേത വീണ്ടും മലയാളസിനിമയില്‍ സജീവമാകുന്നത്. രണ്ടാം വരവില്‍ എന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന മികവാര്‍ന്ന കഥാപാത്രങ്ങളുമായി ആയിരുന്നു താരത്തിന്റെ വരവ്. പാലേരിമാണിക്യം, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്നീ ചിത്രങ്ങളിലൂടെ 2009 ലും 2011 ലും മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും ശ്വേത നേടി. ഇപ്പോള്‍ റിയാലിറ്റി ഷോകളില്‍ മത്സരാര്‍ത്ഥിയായും ജഡ്ജായുമൊക്കെ സ്‌ക്രീനില്‍ ശ്വേത ഇപ്പോഴും സജീവമാണ്. ബിഗ്‌ബോസിലും താരം പങ്കെടുത്തിരുന്നു.
കുറച്ച് നാളുകള്‍ക്ക് മുമ്പ് സിനിമയിലേക്ക് വരുന്നതിനു മുന്‍പും ശേഷവും ക്രഷ് തോന്നിയ താരങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് താരം നല്‍കിയ മറുപടി വൈറലായിരുന്നു. താനൊരു വികാരജീവിയാണെന്നും അതുകൊണ്ടുതന്നെ കുറെ പേരോട് ക്രഷ് തോന്നിയിട്ടുണ്ടെന്നുമാണ് താരം പറഞ്ഞത്. കൂടാതെ തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട 3 കാര്യങ്ങളെക്കുറിച്ചും ശ്വേത മേനോന്‍ പറഞ്ഞിട്ടുണ്ട്. അത് കുടുംബം, ആരോഗ്യം, സമ്പത്ത് ഇവയാണ് എന്നും അമ്മയും കുഞ്ഞും ഭര്‍ത്താവുമാണ് ആദ്യത്തെ പ്രധാന കാര്യമെന്നും അത് പോലെ തന്നെ പൈസ ഇല്ലാതെ ജീവിക്കാനാവില്ലയെന്നും അതുപോലെതന്നെ ആരോഗ്യവും ആവശ്യമാണെന്നും ശ്വേത പറഞ്ഞിരുന്നു.
