Malayalam
നിങ്ങളുടെ അമ്മയോടോ സഹോദരിയോടോ അപരിചിതന്‍ ആയ ഒരു പുരുഷന്‍ വന്നു കൊതിയാണ് എന്നു പറഞ്ഞാല്‍ നിങ്ങള്‍ പ്രോത്സാഹനം കൊടുക്കുമോ? സംശയവുമായി സീമ വിനീത്
നിങ്ങളുടെ അമ്മയോടോ സഹോദരിയോടോ അപരിചിതന്‍ ആയ ഒരു പുരുഷന്‍ വന്നു കൊതിയാണ് എന്നു പറഞ്ഞാല്‍ നിങ്ങള്‍ പ്രോത്സാഹനം കൊടുക്കുമോ? സംശയവുമായി സീമ വിനീത്
ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ്, മേക്കപ്പ് ആര്‍ട്ടിസ്റ്റ് തുടങ്ങിയ മേഖലകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയാണ് സീമ വിനീത്. സോഷ്യല്‍ മീഡിയകളില്‍ സജീവമായ സീമ തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെയ്ക്കാറുമുണ്ട്. അടുത്തിടെ ഇന്‍ബോക്സില്‍ മോശമായി മെസേജ് അയച്ചയാളെ തുറന്നുകാട്ടി സീമ രംഗത്ത് എത്തിയിരുന്നു. തന്നെ കണ്ട് കൊതിക്കാത്തവരായി ആരും കാണില്ല എന്നായിരുന്നു ഒരാള്‍ മെസേജ് അയച്ചത്. ഇയാളുടെ പ്രൊഫൈലിന്റെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടെ സീമ പങ്കുവെച്ചിരുന്നു. എന്നാല്‍ നിരവധി പേരാണ് ഇതിനെ വിമര്‍ശിച്ച് സീമയ്‌ക്കെതിരെ വന്നത്. വെറും പബ്ലിസിറ്റിയ്ക്ക് വേണ്ടി ആണ് ഇങ്ങനെയൊക്കെ സീമ കാണിക്കുന്നതെന്നും അഭിപ്രായങ്ങളുമായി എത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതാ ഇത്തരക്കാര്‍ക്ക് ശക്തമായ മറുപടി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ നല്‍കിയിരിക്കുകയാണ് സീമ.
ചിലപ്പോള്‍ നിങ്ങളോടോ അല്ലേല്‍ നിങ്ങളുടെ അമ്മയോടോ നിങ്ങളുടെ സഹോദരിയോടോ അപരിചിതന്‍ ആയ ഒരു പുരുഷന്‍ വന്നു കൊതിയാണ് എന്നു പറഞ്ഞാല്‍ നിങ്ങള്‍ പ്രോത്സാഹനം കൊടുക്കുമോ? അല്ലേല്‍ പരിചിതന്‍ തന്നെ ആയിക്കോട്ടെ നിങ്ങളോട് പുള്ളിക്ക് അടങ്ങാത്ത കൊതിയാണ് നിങ്ങള്‍ പ്രോത്സാഹനം കൊടുക്കുമോ അല്ലേല്‍ വീട്ടില്‍ വിളിച്ചിരുത്തി ചായ കൊടുത്തു വിടുമോ ……ചെറിയ ഒരു സംശയം ആണ്? എന്നും സീമ ചോദിക്കുന്നു.
ചിലപ്പോള്‍ നിങ്ങളൊടോ അല്ലേല്‍ നിങ്ങളുടെ അമ്മയോടോ നിങ്ങളുടെ സഹോദരിയോടോ അപരിചിതന്‍ ആയ ഒരു പുരുഷന്‍ വന്നു കൊതിയാണ് എന്നു പറഞ്ഞാല്‍ നിങ്ങള്‍ പ്രോത്സാഹനം കൊടുക്കുമോ? അല്ലേല്‍ പരിചിതന്‍ തന്നെ ആയിക്കോട്ടെ നിങ്ങളോട് പുള്ളിക്ക് അടങ്ങാത്ത കൊതിയാണ് നിങ്ങള്‍ പ്രോത്സാഹനം കൊടുക്കുമോ അല്ലേല്‍ വീട്ടില്‍ വിളിച്ചിരുത്തി ചായ കൊടുത്തു വിടുമോ ……ചെറിയ ഒരു സംശയം ആണ്?
കൊതി അത് എല്ലാ മനുഷ്യന്മാര്‍ക്കും ഉണ്ട് അത് ഏതേലും വസ്തുകളോട് ഏതേലും സ്ഥലത്തോട് വാഹനങ്ങളോട് അത് ലഭിക്കണം എന്നുള്ള കൊതി ഒരു പുരുഷന് ഒരു സ്ത്രീയോട് കൊതി ആണേല്‍ ആ കൊതി ന്തു കൊതിയ എന്നു കൂടുതല്‍ ആലോചിച്ചു തല പുകക്കേണ്ട കാര്യം ഇല്ല. പിന്നെ ഞാന്‍ ഇവിടെ പുരോഗമനം കാട്ടിയില്ല അതോണ്ട് ഞാന്‍ ഒരു കുലയായി തോന്നിയേല്‍ എന്റെ കുല നല്ലോണം വളര്‍ന്നു തൂങ്ങിയാടട്ടെ? എന്റെയല്ലേ കുല അപ്പോള്‍ ഞാന്‍ സഹിച്ചു. വല്ലോരുടെ വാളില്‍ വന്നു പുരോഗമനം പറയുന്നവര്‍ സ്വന്തം കാര്യത്തില്‍ കൂടി പുരോഗമനം കാട്ടണം എന്നായിരുന്നു സീമയുടെ പോസ്റ്റ്.
