ഇടവേള അവസാനിപ്പിച്ചു കിഷോർ സത്യ അഭിനയത്തിൽ സജീവമായത് അടുത്തിടക്കാണ്. സ്വന്തം സുജാതയിലെ പ്രകാശൻ എന്ന കഥാപാത്രം അവതരിപ്പിച്ച് കൊണ്ട് കിഷോർ സത്യ വീണ്ടും അഭിനയത്തിൽ സജീവമായിരിക്കുകയാണ്. നിറഞ്ഞാ കയ്യടിയാനെ പരമ്പരയ്ക്ക് ലഭിക്കുന്നത്.പരമ്പരയുടെ വിശേഷങ്ങൾ മിക്കവയും സോഷ്യൽ മീഡിയ വഴി കിഷോർ പങ്കിടാറുണ്ട്. ഇപ്പോൾ രസകരമായ ഒരു ചിത്രവും അതിനു കിഷോർ നൽകിയ ക്യാപ്ഷനും ആണ് ആരാധകരിൽ ചിരി പടർത്തുന്നത്.
കിഷോറേട്ടനെ ഒഎൽഎക്സിൽ വിൽക്കാൻ വെച്ചിരിക്കുന്നു, 9000 രൂപയേ വിലയുള്ളു എന്നും പറഞ്ഞു ഇന്നലെ റിച്ചാർഡ് അയച്ച് തന്നതാ ഈശ്വരാ എനിക്ക് ഇത്രെയും വിലയെ ഉള്ളൂ…. മഹാപാപി…. ഞാൻ ഏതായാലും ഒറ്റക്കല്ല. കൂട്ടിനു പ്രിയ മേനോനും സ്വാതികയുമുണ്ട്…. അത്രയും ആശ്വാസം’, എന്ന ക്യാപ്ഷ്യനോടെയാണ് ചിത്രം വൈറൽ ആയത്.
രണ്ടുകുട്ടികളുടെ അച്ഛനും ചന്ദ്ര ലക്ഷ്മൺ അവതരിപ്പിക്കുന്ന സുജാതയുടെ ഭർത്താവും ആയിട്ടാണ് കിഷോർ സ്ക്രീനിൽ നിറയുന്നത്. പ്രിയ മേനോൻ ആണ് കിഷോർ അവതരിപ്പിക്കുന്ന പ്രകാശിന്റെ അമ്മയായി സ്ക്രീനിൽ എത്തുന്നത്. സ്വാതികയാണ് മകളുടെ വേഷം കൈകാര്യം ചെയ്യുന്നത്.
സുജാതയുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന റൂബി പിന്നീട് അവരുടെ ഭർത്താവിന്റെ കാമുകി ആയി മാറുകയും, പിന്നീട് ആ കുടുംബത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും ഒക്കെയാണ് കഥയുടെ ഇതിവൃത്തം.
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...