Connect with us

ഡാൻസ് മാസ്റ്റർ നോബിക്കെത്തിരെ സോഷ്യൽ മീഡിയയിൽ വിമർശനം !

Malayalam

ഡാൻസ് മാസ്റ്റർ നോബിക്കെത്തിരെ സോഷ്യൽ മീഡിയയിൽ വിമർശനം !

ഡാൻസ് മാസ്റ്റർ നോബിക്കെത്തിരെ സോഷ്യൽ മീഡിയയിൽ വിമർശനം !

ബിഗ് ബോസ് മലയാളം മൂന്നാം പതിപ്പ് അഞ്ചാം വാരത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. ആദ്യ വാരത്തിൽ നിന്നൊക്കെ മികച്ച പ്രകടനം കൊണ്ട് സംഭവ ബഹുലുമായി തന്നെ ഷോ മുന്നേറുകയാണ്. വഴക്കും പ്രശ്നങ്ങൾക്കുമൊപ്പം പ്രേക്ഷകരെ ചിരിപ്പിക്കുന്ന ടാസ്കുകളും ബിഗ് ബോസ് ഹൗസിൽ നടക്കാറുണ്ട്. ഫെബ്രുവരിയിൽ ഷോ തുടങ്ങുമ്പോൾ 14 മത്സരാർഥികൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് രണ്ട് വൈൽഡ് കാർഡ് എൻട്രികൾ നടക്കുകയും അഞ്ചു പേർ വരുകയും ചെയ്തിരുന്നു. പക്ഷെ ഇപ്പോൾ 15 പേരാണുള്ളത്. ഷോ ആരംഭിച്ചതിന് ശേഷം അഞ്ചു മത്സരാർഥികളായിരുന്നു ഷോയിൽ എത്തിയത്. ഇവരിൽ രണ്ട് പേർ ഇതിനോടകം തന്നെ ഹൗസിൽ നിന്ന് പുറത്തു പോയിട്ടുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം ഈ ആഴ്ചത്തെ വീക്കിലി ടാസ്ക്കാണ്. കഴിഞ്ഞ ആഴ്ചത്തെ പോലെ തന്നെ രസകരമായ ടാസ്ക്കാണ് മത്സരാർഥികൾക്കായി ബിഗ് ബോസ് ഈ ആഴ്ചയിലും കൊടുത്തിരുന്നത്. കഴിഞ്ഞ ടാസ്കിലേത് പോലെ തന്നെ ഈ ടാസ്കിലും ആദ്യത്തെ ദിവസം തന്നെ തിളങ്ങി നിന്നിരുന്നത് നടൻ മണിക്കുട്ടനാണ്. അതേസമയം, കഴിഞ്ഞ ടാസ്കിൽ മണിക്കുട്ടനൊപ്പം മികച്ചു നിന്ന നോബിയെയും പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് നോക്കിയത് . എന്നാൽ പ്രേക്ഷകരെ നിരാശപ്പെടുത്തുകയാണ് നോബി ചെയ്തത്. ടാസ്കിലും അല്ലാതെയും ചിരിയുടെ മാലപ്പടക്കം തീർക്കുന്ന നോബിയുടെ നിശബ്ദത പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയ്ക്ക് കാരണമായി.

കഴിഞ്ഞ ആഴ്ചത്തെ സർവകലാശാല ടാസ്ക്കിൽ ഹൈലൈറ്റ് മണിക്കുട്ടനും നോബിയുമായിരുന്നു. രണ്ടാളുടെയും കൗണ്ടർ സിനിമയിലെന്നോണം പ്രേക്ഷർ ഏറ്റെടുക്കുകയും ചെയ്തു. എന്നാൽ ഈ ആഴ്ച അത് മാറിയിരിക്കുകയാണ്. ടാസ്ക്ക് മുഴുവനും മണിക്കുട്ടന്റെ കൈയിലായിരിക്കുകയാണ് . ദിലീപിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ മീശമാധവൻ എന്ന കഥാപാത്രമായിട്ടാണ് ഇത്തവണ ടാസ്കിൽ മണിക്കുട്ടൻ എത്തിയിരിക്കുന്നത്. സൈക്കിൾ ലൂയീസിനെ മറക്കാൻ ഇനിയും പ്രേക്ഷകർക്ക് സാധിച്ചിട്ടില്ല, അപ്പോഴാണ് മാധവനായിട്ടുള്ള മണിക്കുട്ടന്റെ രൂപമാറ്റം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ടാസ്കിൽ ജയന്റെ വേഷത്തിലും മണിക്കുട്ടൻ വേദി കൈയ്യടക്കിയിരുന്നു.

മണിക്കുട്ടൻ മീശമാധവൻ ആയപ്പോൾ നോബിക്ക് കിട്ടിയത് ചതിക്കാത്ത ചന്തുവിലെ സലിംകുമാറിന്റെ കഥാപാത്രത്തെയായിരുന്നു.ചിത്രത്തിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരുന്നു ഡാൻസ് മാസ്റ്റർ വിക്രം സാർ . നോബിക്ക് സലിം കുമാറിനോളം അഭിനയിച്ചു തകർക്കാൻ പറ്റിയ വേഷം തന്നെയാണ് ബിഗ് ബോസ് കൊടുത്തത്. എന്നാൽ നോബി കഥാപാത്രത്തെ വേണ്ട വിധം ഉപയോഗപ്പെടുത്തിയില്ല. ബിഗ് ബോസ് ഹൗസിൽ എല്ലാവരേയും ചിരിപ്പിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു നേബി . കഴിഞ്ഞ ആഴ്ചവരെ ഹൗസിനുളളിൽ ഹേറ്റേഴ്സും താരത്തിന് ഇല്ലായിരുന്നു.

മണിക്കുട്ടന്റെ പ്രകടനം പോലെ തന്നെ നോബിയുടെ നിശബ്ദതയും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. കൗണ്ടറിന്റെ രാജാവ് എന്ന് അറിയപ്പെടുന്ന നോബിയ്ക്ക് ഇത് എന്ത് പറ്റിയെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. കട്ടയ്ക്ക് നിൽക്കാൻ കൂടെ ഒരാൾ ഇല്ലെങ്കിൽ നോബിക്ക് ഒന്നും ചെയ്യാൻ പറ്റില്ലെന്ന് വ്യക്തമാക്കി തന്ന ടാസ്ക്കായിരുന്നു കഴിഞ്ഞ ദിവസത്തേത്, മണിക്കുട്ടൻ ഇന്നലെ ഒരുപാട് പേർക്ക് ക്യാമറ സ്പേസ് ഉണ്ടാക്കി കൊടുത്തു തുടങ്ങിയ കമന്റുകളാണ് ലഭിക്കുന്നത്. ഒപ്പം നോബിയെ പിന്തുണക്കുന്നവരുമുണ്ട്. സജ്ന ഫിറോസുമായുള്ള പ്രശ്നത്തിന് ശേഷമാണ് നോബി ഡൗൺ ആയതെന്നും പ്രേക്ഷകരിൽ ചിലർ പറയുന്നുണ്ട്. നോബി പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് മജ്‌സിയയിൽ നിന്നും ഉണ്ടായത് എന്നുമൊക്കെ പ്രേക്ഷകർ വിലയിരുത്തുന്നുണ്ട്.

മീശമാധവനായി മണിക്കുട്ടനും ഡാൻസ് മാസ്റ്റർ വിക്രം മാസ്റ്ററായി നോബിയും എത്തിയപ്പോൾ രാജമാണിക്യം കഥാപാത്രമായിട്ടായിരുന്നു കിടിലൻ ഫിറോസ് നൃത്തം ചെയ്‍തത്.ഡിംപല്‍ കിലുക്കത്തിലെ രേവതിയായി ജീവിച്ചു കാണിക്കുന്നുണ്ടായിരുന്നു . റംസാന് ലഭിച്ചത് നിറത്തിലെ ശുക്രിയ പാട്ടായിരുന്നു.അഡോണി ഷാര്‍ജ ടു ഷാര്‍ജയിലെ ജയറാം കഥാപാത്രമായി. വെള്ളിനക്ഷത്രം സിനിമയിലെ കുട്ടിക്കഥാപാത്രമായിരുന്നു ഭാഗ്യലക്ഷ്‍മിയ്ക്ക് ലഭിച്ചത്. കിട്ടിയ അവസരം നന്നായി ഉപയോഗിക്കാൻ ഭാഗ്യലക്ഷ്മിയും ശ്രമിച്ചിട്ടുണ്ട്.

റിതു ചതിക്കാത്ത ചന്തുവിലെ മിന്നാമിനുങ്ങെ എന്ന പാട്ട് രംഗത്തെ പ്രേതമായി മാറി. പ്രേതമായി ബിഗ് ബോസ് ഹൗസിൽ ഏതുനേരവും അലഞ്ഞു തിരിയുന്ന റിതുവും ഇത്തവണ പ്രേക്ഷകർക്കിടയിൽ രസകരമായ ചർച്ചകൾ ഉണ്ടാക്കിയിട്ടുണ്ട്. ഫിറോസ്- സജ്‍ന ദമ്പതിമാര്‍ക്ക് കസ്‍തൂരി എന്റെ കസ്‍തൂരി ഗാനമാണ് ലഭിച്ചത്. സന്ധ്യയ്ക്ക് എന്തേ മനസ്സിലൊരു നാണാം എന്ന പാട്ടും ലഭിച്ചു.

about bigg boss

Continue Reading
You may also like...

More in Malayalam

Trending

Recent

To Top