
Malayalam
ആ ഒരു കാരണം കൊണ്ട് ആരും പെണ്ണു തന്നില്ല, വര്‍ഷങ്ങളോളം പെണ്ണ് അന്വേഷിച്ച് നടന്നുവെന്ന് നടന് ഗോകുലന്
ആ ഒരു കാരണം കൊണ്ട് ആരും പെണ്ണു തന്നില്ല, വര്‍ഷങ്ങളോളം പെണ്ണ് അന്വേഷിച്ച് നടന്നുവെന്ന് നടന് ഗോകുലന്

നിരവധി സിനിമകളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് ഗോകുലന്. ഇപ്പോഴിതാ സിനിമാക്കാരനാണെന്ന ഒറ്റക്കാരണം കൊണ്ട് വര്‍ഷങ്ങളോളം പെണ്ണ് അന്വേഷിച്ച് നടക്കേണ്ടി വന്നെന്നും സിനിമയില്‍ അഭിനയിക്കുന്ന ആളായതുകൊണ്ട് തന്നെ പെണ്ണ് കിട്ടാന്‍ വളരെ ബുദ്ധിമുട്ടായിരുന്നെന്നും പറയുകയാണ് താരം. ഉണ്ടയുടെ സെറ്റില്‍ വെച്ച് എന്താണ് കല്യാണം കഴിക്കാത്തത് എന്ന് മമ്മൂക്ക ചോദിച്ചിരുന്നെന്നും സിനിമക്കാരനായതുകൊണ്ട് പെണ്ണുകിട്ടുന്നില്ലെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് അത്ഭുതമായിരുന്നെന്നും ഗോകുലന് ഒരു മാഗസിന് നല്കിയ അഭിമുഖത്തില്‍ പറയുന്നു.
‘കഴിഞ്ഞ മേയിലാണ് എന്റെ വിവാഹം കഴിയുന്നത്. മൂന്ന് വര്‍ഷമായി ഞാന്‍ പെണ്ണ് അന്വേഷിച്ചുള്ള ഓട്ടത്തിലായിരുന്നു. സിനിമാ നടനായതുകൊണ്ട് പെണ്ണ് കിട്ടാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു. ഉണ്ടയുടെ ഷൂട്ടിംഗ് സമയത്ത് മമ്മൂക്ക എന്നോട് വിവാഹം കഴിക്കുന്നില്ലേ എന്ന് ചോദിച്ചു. സിനിമാനടനായതുകൊണ്ടാണ് പെണ്ണ് കിട്ടാത്തതെന്ന് പറഞ്ഞപ്പോള്‍ ‘ഇപ്പോഴും അങ്ങനെ ഒക്കെ ഉണ്ടോ’ എന്നാണ് മമ്മൂക്ക ചോദിച്ചത്. ആലോചനയുമായി പോകുമ്പോള്‍ സിനിമാ നടനാണ് എന്ന് എല്ലാവര്ക്കും അറിയാം. പക്ഷേ അവര്‍ ചോദിക്കുന്നത് വേറെ എന്തുജോലിയാ ചെയ്യുന്നത് എന്നാണ്.
ഞാന്‍ അപ്പോള്‍ അവരോട് പറയും ഇത് തന്നെയാണ് എന്റെ ജോലി എന്ന്. സിനിമ കൊണ്ട് ജീവിക്കാന്‍ കഴിയുന്ന വരുമാനം ഉണ്ട് എന്നുപറഞ്ഞാലും അവര്‍ക്ക് അത് വിശ്വസിക്കാന്‍ കഴിയുന്നില്ല. അറിയിക്കാം എന്നുപറഞ്ഞ് അവര്‍ വിളിക്കില്ല. ഏകദേശം മൂന്ന് വര്‍ഷം ഞാന്‍ പെണ്ണാലോചിച്ചു നടന്നു. ഒടുവില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ആണ് പെണ്ണ് കാണാന്‍ പോയത്. രണ്ടുമാസം കഴിഞ്ഞു മെയില്‍ വിവാഹം നടത്തി. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ അതിരൂക്ഷമായ സമയമായിരുന്നു അത്. എന്റെ ഒരു ചേട്ടന് ലക്ഷദ്വീപില്‍ ജഡ്ജ് ആണ്. അദ്ദേഹത്തിന് പോലും വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. ഇരുപതോളം പേര് മാത്രമാണ് വിവാഹത്തിന് ഉണ്ടായിരുന്നതെന്നും ഗോകുലന് പറഞ്ഞു.
അടുത്ത് പരിചയപ്പെടുന്നതിന് മുന്‍പേ മമ്മൂക്കയെക്കുറിച്ച് ഒരുപാട് കഥകള്‍ എല്ലാവരേയും പോലെ താനും കേട്ടിരുന്നെന്നും ജാഡക്കാരനും ദേഷ്യക്കാരനും ഒക്കെ ആണെന്നാണ് പൊതുവേ എല്ലാവരും പറഞ്ഞുനടക്കുന്ന പ്രധാന ആക്ഷേപമെന്നും ഗോകുലന് പറയുന്നു.’മമ്മൂക്കയുടെ കൂടെ നാല് ചിത്രങ്ങളിലാണ് ഞാന്‍ അഭിനയിച്ചിട്ടുള്ളത്. ഉണ്ടയുടെ സെറ്റിലാണ് ആരാണ് ശരിക്കുമുള്ള മമ്മൂട്ടി എന്ന് ഞാന്‍ അടുത്തുനിന്ന് അറിയുന്നത്. അത്രയും നാളും ഞാന്‍ ധരിച്ചുവച്ചിരുന്ന എല്ലാ ധാരണകളും പൊളിച്ച് മമ്മൂക്ക എന്റെ കയ്യില്‍ തന്നു. വളരെ ജെനുവിന് ആയിട്ടുള്ള ഒരു വ്യക്തിയാണദ്ദേഹം. ഒരു അവസരം ലഭിക്കുകയാണെങ്കില്‍ ഒരു സിനിമാക്കാരന് മമ്മൂട്ടി എന്ന വ്യക്തിയുമായി വര്‍ക്ക് ചെയ്തിരിക്കണം. അത്രയ്ക്കും തുറന്ന സമീപനം ഉള്ള ആളാണ് മമ്മൂക്ക. ഒരുപാട് കാര്യങ്ങള്‍ ഉണ്ടയുടെ സെറ്റില്‍ വച്ച് മമ്മൂക്ക ഞങ്ങള്‍ക്ക് പറഞ്ഞുതന്നിട്ടുണ്ട്. മമ്മൂക്കയിലെ നടനുപരി ആ വ്യക്തിയോടും നമുക്ക് വലിയ ഇഷ്ടം തോന്നും’എന്നും ഗോകുലന് പറഞ്ഞു.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...