Connect with us

ടൊവിനോയുടെ ക്യാമറയിൽ കുടുങ്ങിയ ബേസിലിന്റെ അവസ്ഥ!

Malayalam

ടൊവിനോയുടെ ക്യാമറയിൽ കുടുങ്ങിയ ബേസിലിന്റെ അവസ്ഥ!

ടൊവിനോയുടെ ക്യാമറയിൽ കുടുങ്ങിയ ബേസിലിന്റെ അവസ്ഥ!

സിനിമാ ഷൂട്ടിനിടയിൽ സംഭവിക്കുന്ന രസകരമായ നിമിഷങ്ങളൊക്കെ മിക്കപ്പോഴും താരങ്ങൾ തന്നെ പങ്കുവെക്കാറുണ്ട്. ജനങ്ങൾക്കും കൗതുകകരമായ നിമിഷങ്ങളാണ് വീഡിയോകൾ സമ്മാനിക്കാറുള്ളതും. സിനിമാ എന്ന ഗ്ലാമറസ് ഇൻഡസ്ട്രിയിൽ നടക്കുന്ന അമളികൾ അറിയാൻ ആരാധകർക്കും വലിയ താൽപര്യമാണ്.

ഇപ്പോഴിതാ ,‘മിന്നൽ മുരളി’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിൽ നിന്നും നടൻ ടൊവിനോ തോമസും സംവിധായകനായ ബേസിൽ ജോസഫും തമ്മിലുള്ള രസകരമായ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ലൊക്കേഷനിൽ നിന്നുള്ള രസകരമായൊരു വീഡിയോയാണ് ബേസിൽ പങ്കുവച്ചിരിക്കുന്നത്. വീഡിയോയിൽ ബേസിൽ മാത്രമേ ഉള്ളു എങ്കിലും രസകരമായ വീഡിയോ പിടുത്തത്തിൽ ക്യാമെറയ്ക്ക് അപ്പുറത്ത് ഉള്ളത് പ്രിയ നടൻ ടോവിനോ തോമസാണ്.

ഷൂട്ടിങ്ങിനിടെ ആരും കാണാതെ പഴമെടുത്തു കഴിക്കുന്ന ബേസിലിനെയാണ് വീഡിയോയിൽ ഉള്ളത് . ടൊവിനോയുടെ ക്യാമറ തന്റെ ആക്ഷൻ ഒപ്പിയെടുക്കുന്നു എന്നറിയുമ്പോൾ ബേസിലിന്റെ മുഖത്തെ ചമ്മലും ചിരിയുമാണ് വീഡിയോയുടെ ഹൈലൈറ്റ്.

‘ഗോദ’ക്ക് ശേഷം ബേസിൽ ജോസഫും ടൊവിനോ തോമസും ഒന്നിക്കുന്ന സിനിമയാണ് ‘മിന്നൽ മുരളി’. ടൊവിനോ തോമസ് സൂപ്പർഹീറോ ആകുന്ന ചിത്രത്തിന്റെ നിർമാണം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് നിർവഹിക്കുന്നത്. ‘ബാംഗ്ലൂർ ഡേയ്സ്’, ‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’, ‘പടയോട്ടം’ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷമാണ് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ചിത്രമെടുക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. ‘മിന്നൽ മുരളി’യുടെ നിർമാണജോലികൾ അവസാനഘട്ടത്തിലാണ് ഇപ്പോൾ.

മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ മൂവി എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രത്തിന്റെ ക്യാമറ സമീർ താഹിറും സംഗീത സംവിധാനം ഷാൻ റഹ്മാനും നിർവഹിക്കുന്നു. ജസ്റ്റിൻ മാത്യു, അരുൺ അരവിന്ദൻ എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കുന്നത്. ചിത്രത്തിലെ രണ്ടു സംഘട്ടന രംഗങ്ങൾ സംവിധാനം ചെയ്യുന്നത് ‘ബാറ്റ്മാൻ’, ‘ബാഹുബലി’, ‘സുൽത്താൻ’ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്ലാഡ് റിംബർഗാണ്. വി എഫ് എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ വി എഫ് എക്‌സ് സൂപ്പർവൈസ് ചെയ്യുന്നത് ആൻഡ്രൂ ഡിക്രൂസാണ്.

‘ജിഗർത്തണ്ട’, ‘ജോക്കർ’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളിക്കും പരിചിതനായ തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടീസറുമെല്ലാം ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.

about tovino thomas

More in Malayalam

Trending

Recent

To Top