
Malayalam
ഇനിയെങ്കിലും എന്നെ ഒന്ന് പ്രേമിക്കൂ….മീശമാധവനായി പിന്നാലെ നടക്കാൻ മണിക്കുട്ടൻ!
ഇനിയെങ്കിലും എന്നെ ഒന്ന് പ്രേമിക്കൂ….മീശമാധവനായി പിന്നാലെ നടക്കാൻ മണിക്കുട്ടൻ!
Published on

ബിഗ് ബോസ് മൂന്നാം പതിപ്പ് ആരംഭിച്ചിട്ട് ഒരു മാസം പൂർത്തിയാവുകയാണ്. ശ്രദ്ധേയമായ സംഭവങ്ങളാണ് എന്നും ബിഗ് ബോസ് ഹൗസിൽ നടക്കുന്നത്. വഴക്കും ബഹളവും പതിവാണെങ്കിലും ടാസ്കിനോടനുബന്ധിച്ച് രസകരമായ സംഭവങ്ങളും ബിഗ് ബോസ് ഹൗസിൽ നടക്കുന്നുണ്ട്. ബിഗ് ബോസ് ഈ ആഴ്ച വളരെ രസകരമായിട്ടുള്ള വീക്കിലി ടാസ്ക്കാണ് മത്സരാർഥികൾക്കായി നൽകിയിരിക്കുന്നത്.
കളിയാട്ടം എന്നതാണ് ടാസ്ക്കിന്റെ പേര്. ഇതിന്റെ ഭാഗമായി മത്സരാർഥികൾക്ക് എല്ലാവർക്കും ബിഗ് ബോസ് ഓരോ സിനിമ ക്യാരക്ടറുകൾ നൽകും. ആ കഥാപാത്രമായി നിന്ന് നൃത്തം ചെയ്യണമെന്നതാണ് ടാസ്ക്ക്. അന്നത്തെ ദിവസത്തെ ടാസ്ക്ക് തീരുന്നത് വരെ ആ കഥാപാത്രത്തിൽ തന്നെ നിൽക്കുകയും വേണം എന്നും ബിഗ് ബോസ് പറയുന്നു.
കഴിഞ്ഞ യൂണിവേഴ്സിറ്റി ടാസ്കുപോലെ തന്നെ കളിയാട്ടം ടാസ്ക്കും തകർത്ത് അവതരിപ്പിക്കാനാണ് മത്സരാർത്ഥികൾ ശ്രമിക്കുന്നത്. കഴിഞ്ഞ ടാസ്കിലെ മണിക്കുട്ടനെ ഈ ടാസ്കിലും കാണാം. അതേസമയം, ഇന്നത്തെ ടാസ്കിൽ മണിക്കുട്ടനോടൊപ്പം സ്ഥാനം പിടിച്ച് റിതു മന്ത്രയും കൂടിയിട്ടുണ്ട്.. ഇരുവരും മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്.
ടാസ്ക്കിന്റെ ഭാഗമായി മീശമാധവനിലെ ചിങ്ങമാസം വന്നു ചേർന്നാൽ എന്ന പാട്ടായിരുന്നു മണിക്കുട്ടന് കിട്ടിയത് . റിതുവിന് ചതിക്കാത്ത ചന്തുവിലെ മിന്നാമിനുങ്ങേ… എന്ന ഗാവനും. യക്ഷിയുടെ ഗെറ്റപ്പിലായിരുന്നു റിതു എത്തിയത്.വേഷങ്ങൾ കൊണ്ട് എല്ലാ മത്സരാർത്ഥികളും ഞെട്ടിച്ചു. മണിക്കുട്ടന്റെ കള്ളൻ മാധവനൊപ്പം റിതുവിന്റെ യെക്ഷി വേഷവും തിളങ്ങി നിന്ന വേഷമായിരുന്നു. ഇവരുടെ രസകരമായ സംഭാഷണമായിരുന്നു ടാസ്ക്കിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. റിതു മണിക്കുട്ടനൊപ്പം കൗണ്ടർ അടിച്ചു നിന്നു.
ടാസ്ക്കിനിടയിൽ റിതുവിന്റെ കഥാപാത്രത്തിനോട് മണിക്കുട്ടന്റെ കഥാപാത്രം പ്രണയാഭ്യർഥന നടത്തുന്നുണ്ട്. എന്നാൽ റിതു വിട്ടു കൊടുക്കാതെ കട്ടക്ക് പിടിച്ചു നിൽക്കുകയായിരുന്നു, മണിക്കുട്ടന്റ പാട്ടിനൊപ്പം നാഗവല്ലിയായി റിതു നൃത്തം ചെയ്യുകയും ചെയ്തിരുന്നു..കൂട്ടത്തിൽ വളരെയധികം ആസ്വാദ്യകരമായത് ഇരുവരുടെയും പ്രകടനം തന്നെയായിരുന്നു. കൂടാതെ ദിലീപ് ചിത്രത്തിലെ പല പ്രണയാഭ്യർഥന ഡയലോഗുകളും മണിക്കുട്ടൻ റിതുവിന് മുന്നിൽ അവതരിപ്പിക്കുനുണ്ട്.
അഞ്ച് വർഷമായി നിന്റെ പിറകേ അല്ലെ…! ഇനിയെങ്കിലും എന്നെ ഒന്ന് പ്രേമിക്കൂ എന്ന് മണിക്കുട്ടൻ റിതുവിനോടായി പറയുന്നുണ്ട് . എന്നാൽ നമുക്ക് രാത്രി പ്രണയിക്കാമെന്നായിരുന്നു റിതുവിന്റെ മറുപടി. കുറിക്ക് കൊള്ളുന്ന മറുപടിയാണ് എല്ലായിപ്പോഴും റിതു പറയാറുള്ളത്. ഇപ്പോൾ ഞാൻ പ്രണയിച്ചു നടന്നാൽ ആളുകൾക്ക് എന്നോടുള്ള പേടി പോകുമെന്നു റിതു പറയുന്നുണ്ട്. ഒറ്റ ദിവസം കൊണ്ട് ബിഗ് ബോസ് ഹൗസിലെ കൗണ്ടർ ഗേൾ ആയിരിക്കുകയാണ് റിതു. ബിഗ് ബോസ് ഹൗസിലെ പ്രണയ ജോാഡികളിൽ മണിക്കുട്ടന്റേയും റിതുവിന്റേയും പേരുണ്ട്. റിതുമണി എന്ന പേരിൽ നിരവധി വീഡിയോകളും ഇതിനോടകം വൈറലായിക്കഴിഞ്ഞിട്ടുമുണ്ട്.
about bigg boss
സംവിധായകൻ സിബി മലയിലിനെതിരെ നടനും സംവിധായകനും ദേശീയ അവാർഡ് മുൻ ജൂറി അംഗവുമായ എം.ബി. പത്മകുമാർ. സുരേഷ് ഗോപിയുടെ ജെഎസ്കെ എന്ന...
ചക്കപ്പഴം എന്ന സിറ്റ്കോം പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് മുഹമ്മദ് റാഫി. ടിക്ക് ടോക്കും റീൽസുമാണ് റാഫിയെ മലയാളികൾക്ക്...
സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് കെ. കുഞ്ഞികൃഷ്ണൻ. മലയാള ടെലിവിഷൻ രംഗത്തിന് നൽകിയ...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...