
Malayalam
ഭയപ്പെടുത്തുന്ന സുഹൃത്തിനെ കുറിച്ച് എയ്ഞ്ചൽ !
ഭയപ്പെടുത്തുന്ന സുഹൃത്തിനെ കുറിച്ച് എയ്ഞ്ചൽ !
Published on

വൈൽഡ് കാർഡ് എൻട്രിയിലൂടെ ബിഗ് ബോസ് ഹൗസിൽ എത്തിയ താരമായിരുന്നു എയ്ഞ്ചൽ. വന്ന ദിവസം വളരെയധികം കുറുമ്പുകാട്ടി പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയാണ് എയ്ഞ്ചൽ നൽകിയത്. എന്നാൽ, വന്ന ദിവസത്തെ പോലെ ആയിരുന്നില്ല പിന്നീട് . താരത്തിന് ഷോയിൽ അധികം തിളങ്ങി നിൽക്കാൻ കഴിഞ്ഞിരുന്നില്ല.
ഷോയിൽ നല്ലപോലെ കണ്ടന്റ് ഉണ്ടാക്കിയെങ്കിലും ആദ്യത്തെ എവിക്ഷനിൽ തന്നെ പുറത്തു പോകുകയായിരുന്നു . വളരെ കുറച്ച് ദിവസം മാത്രമ ഷോയിൽ നിന്നുള്ളുവെങ്കിലും പ്രേക്ഷകരുടെ ഇടയിൽ ഏറ്റവും കൂടുതൽ ചർച്ചയായ പേരായിരുന്നു എയ്ഞ്ചലിന്റേത്.
വന്നസമയത്ത് എയ്ഞ്ചൽ മണിക്കുട്ടനെ വളക്കുമെന്ന് പറഞ്ഞാണ് ഹൗസിൽ കടന്നത്. എന്നാൽ പെട്ടന്ന് തന്നെ എയ്ഞ്ചൽ അഡോണി പ്രണയ കഥ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഷോയിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം താരം തന്നെ ഇത്തരത്തിൽ പ്രചരിച്ച പ്രണയ വാർത്തയിൽ പ്രതികരിച്ചെത്തിയിരുന്നു.
തങ്ങൾ അടുത്ത സുഹൃത്തുക്കളാണ് എന്നാണ് എയ്ഞ്ചൽ പറഞ്ഞത്. ഇപ്പോഴിത ബിഗ് ബോസ് ഹൗസിൽ എത്തുമെന്ന് വിചാരിച്ച ആ വ്യക്തിയെ കുറിച്ച് വെളിപ്പെടുത്തുകയാണ് എയ്ഞ്ചൽ. ഹൗസിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം നൽകിയ അഭിമുഖത്തിലാണ് എയ്ഞ്ചൽ ഭയപ്പെട്ട ആ വ്യക്തിയെ കുറിച്ച് തുറന്നുപറഞ്ഞത്.
ആള്‍ തന്റെ അടുത്ത സുഹൃത്താണെന്നാണ് എയ്ഞ്ചൽ പറഞ്ഞിരിക്കുന്നത്. പേര് വെളിപ്പെടുത്താതെയാണ് ആളെ കുറിച്ച് പറഞ്ഞിരിക്കുന്നത്. വൈൽഡ് കാർഡ് എൻട്രിയെ കുറിച്ചുള്ള ടോക്കിനിടെയാണ് ബിഗ് ബോസിലേക്ക് ഒരു വ്യക്തി വന്നാലുണ്ടാവുന്ന പണിയെക്കുറിച്ച് എയ്ഞ്ചല്‍ കിടിലം ഫിറോസിനോടും സായിയോടും അന്ന് പറഞ്ഞത്. എന്നാൽ അങ്ങനെയൊരു വൈൽഡ് കാർഡ് എൻട്രി അന്ന് ഹൗസിൽ നടന്നിരുന്നില്ല. എയ്ഞ്ചലിന്റെ ഏറ്റവും അടുത്ത സുഹൃത്തിനെ കുറിച്ചായിരുന്നു ഇന്ന് പറഞ്ഞത്.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ… ആള്‍ എന്റെ അടുത്ത സുഹൃത്താണ്, പണിയാവുമെന്ന് പറയുന്നതതിന് പിന്നില്‍ വേറെ ചില കാരണങ്ങളുണ്ട്. പല കാര്യങ്ങളും എനിക്ക് ചെയ്ത് തന്നയാളാണ്. സിനിമയിലെ അവസരത്തെക്കുറിച്ചൊക്കെ ആളോട് ചോദിക്കാറുണ്ട്. സുഹൃത്തുക്കള്‍ കാരണം ആ വ്യക്തി എന്നില്‍ നിന്നും മാറുകയായിരുന്നു. ആ വ്യക്തി വന്നാല്‍ ഞാന്‍ കാരണം പ്രശ്‌നങ്ങളുണ്ടാവുമോ, ആളോട് വഴക്കിടാനൊന്നും പറ്റില്ല. അങ്ങനെയൊക്കെയുള്ള ചില കാര്യങ്ങളുണ്ടായിരുന്നു, അതാണ് ഞാനങ്ങനെ പറഞ്ഞതെന്ന് എയ്ഞ്ചല്‍ പറയുന്നു.
അഡോണിയുമായുള്ള ബന്ധത്തെ കുറിച്ചും എയ്ഞ്ചൽ വ്യക്തമാക്കിയിരുന്നു . അഡോണി തന്റെ ഏറ്റവും അടുത്ത സുഹൃത്താണെന്നും എല്ലാ കാര്യങ്ങളും അവനോട് പങ്കുവെയ്ക്കാൻ കഴിയുമെന്നും എയ്ഞ്ചൽ പറയുന്നു.അവർ എന്നെ റാഗ് ചെയ്ത ടൈമില്‍ തമാശയ്ക്ക് എല്ലാവരുടേയും മുന്നിൽ വെച്ച് പ്രൊപ്പോസ് ചെയ്തതാണ്. അങ്ങനെ എല്ലാവരേം നിര്‍ത്തി അവനെക്കൊണ്ട് അങ്ങനെ പറയിപ്പിക്കുകയായിരുന്നു. പിന്നെ നല്ല കമ്പനിയായി. അവിടത്തെ കാര്യങ്ങളെല്ലാം ഷെയര്‍ ചെയ്യാനാളായി. എന്നെ വഴക്ക് പറഞ്ഞാലൊക്കെ ഞാന്‍ അതവനോട് പറയുമായിരുന്നു. ഞങ്ങളെക്കുറിച്ച് കഥകള്‍ ഇറക്കുന്നത് കണ്ടപ്പോള്‍ അങ്ങനെയെങ്കിലും അവര്‍ ചിരിക്കുന്നുണ്ടല്ലോയെന്ന് കരുതി. ഞങ്ങള്‍ തമ്മില്‍ പ്രേമമൊന്നുമല്ല. എന്റെ കാര്യങ്ങളെല്ലാമറിയുന്ന ഒരു വ്യക്തി അത്രയേയുള്ളൂവെന്നും എയ്ഞ്ചല്‍ പറയുന്നു. പുറത്ത് തനിക്ക് ഒരു റിലേഷൻ ഉണ്ടെന്നും എയ്ഞ്ചൽ തുറന്നുപറഞ്ഞു.
ഹൗസിലേയ്ക്ക് പ്രവേശിക്കുന്നതിന് മുൻപ് തന്നെ എയ്ഞ്ചൽ തന്റെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. ലവ് സ്ട്രറ്റജി ഒന്നുമില്ലെന്നും തനിക്ക് പുറത്തൊരു പ്രണയമുണ്ടെന്നും എയ്ഞ്ചൽ പറഞ്ഞിരുന്നു. എന്നാൽ അന്ന് പേരോ മറ്റ് വിവരങ്ങളെ വെളിപ്പെടുത്തിയിരുന്നില്ല. മണിക്കുട്ടനോടുള്ള ഇഷ്ടത്തെ കുറിച്ചും താരം വെളിപ്പെടുത്തിയിരുന്നു.ഫാൻ ഗേളാണെന്ന് പറയുകയും ചെയ്തിരുന്നു.
about bigg boss
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...
അജു വർഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമ്മിച്ച് റെജിസ്...
ഓട്ടൻതുള്ളൽ എന്ന കലാരൂപം മലയാളികളുടെ ചിരിയുടെ ട്രേഡ്മാർക്ക് തന്നെയാണ്. ഇവിടെ ഓട്ടംതുള്ളലുമായി പ്രമുഖ സംവിധായകൻ ജി. മാർത്താണ്ഡൻ കടന്നു വരുന്നു. ഈ...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...