
Actress
പുതിയ ലുക്കിൽ മീനാക്ഷി അനൂപ്; ഏറ്റെടുത്ത് ആരാധകർ !
പുതിയ ലുക്കിൽ മീനാക്ഷി അനൂപ്; ഏറ്റെടുത്ത് ആരാധകർ !

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് മീനാക്ഷി അനൂപ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ട്കളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്ലോഡ് ചെയ്ത ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
അനുനയ അനൂപ് എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. ചുരുങ്ങിയ കാലയളവിൽ ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മികച്ച അഭിനയം തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ മുതൽക്കൂട്ട്. താരം ആദ്യമായി അഭിനയം ആരംഭിക്കുന്നത് ഒരു ഷോർട്ട് ഫിലിമിലൂടെയാണ്. അഖിൽ എസ് കിരൺ സംവിധാനം ചെയ്ത ‘മധുരനൊമ്പരം’ എന്ന ഷോർട്ട് ഫിലിമിലൂടെ ആണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് താരം സിനിമാലോകത്ത് സജീവമാവുകയായിരുന്നു.
2014 ൽ ഫഹദ് ഫാസിൽ, മുരളി ഗോപി, ഹണിറോസ് തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ വൺ ബൈ ടു എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാൻ താരത്തിനു സാധിച്ചു. താരം ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത് നാദിർഷാ സംവിധാനം ചെയ്ത് പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ ‘അമർ അക്ബർ അന്തോണി’ എന്ന സിനിമയിലെ പാത്തുമ്മ എന്ന കഥാപാത്രത്തിലൂടെയാണ്. അതുപോലെ മോഹൻലാൽ നായകനായ “ഒപ്പം” എന്ന സിനിമയിലെ നന്ദിനി എന്ന കഥാപാത്രത്തെയും മലയാളികൾ ഒരിക്കലും മറക്കാൻ കഴിയില്ല.
അമർ അക്ബർ അന്തോണി, ജമുനാപ്യാരി, കോലുമിട്ടായി, മറുപടി, അലമാര, മോഹൻലാൽ, ക്വീൻ തുടങ്ങിയവ താരത്തിന്റെ പ്രധാനപ്പെട്ട മലയാള സിനിമകൾ ആണ്. താരം കന്നഡ സിനിമയിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒപ്പം എന്ന സിനിമയുടെ കന്നട ഡബ്ബിംഗ് “കവച” എന്ന സിനിമയിൽ ആണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നടി എന്നതിലുപരി ഒരു മികച്ച അവതാരകയും കൂടിയാണ് താരം. ഫ്ലവർസ് ടിവി സംപ്രേഷണം ചെയ്യുന്ന ടോപ് സിംഗർ സീസൺ 2 വിലെ നിലവിലെ അവതാരകയാണ് താരം.
malayalam
മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവര്‍ക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികള്‍ അല്പം വൈകിയാണെങ്കിലും...
നയൻതാരയുടേതായി പുറത്തിറങ്ങിയ ഡോക്യുമെന്ററിയാണ് നയൻതാര: ബി യോണ്ട് ദ് ഫെയ്റിടെയ്ൽ. നേരത്തെ തന്നെ ചിത്രം വിവാദങ്ങളിൽ പെട്ടിരുന്നു. തങ്ങളുടെ അനുമതിയില്ലാതെ ചന്ദ്രമുഖി...
തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയാണ് മീന. മലയാളം, തമിഴ്, തെലുങ്ക് തുടങ്ങി തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും നടി അഭിനയിച്ചിട്ടുണ്ട്. ഇന്നും സിനിമകളിൽ സജീവമായി...
മലയാള സിനിമയിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ശോഭന. അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകനാകും. ഒട്ടേറെ വിജയചിത്രങ്ങളിലെ ജോഡികളായിരുന്നു മോഹൻലാലും ശോഭനയും. ഭാര്യാ...
മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും നിരവധി കഥാപാത്രങ്ങളിലൂടെ തിളങ്ങിയ താരമാണ് സീനത്ത്. നാടകത്തിലൂടെ അഭിനയ ലോകത്തിലേയ്ക്ക് എത്തിയ താരം 1978 ൽ ‘ചുവന്ന വിത്തുകൾ’...