
Malayalam
ഡിമ്പലിനെ കള്ളി എന്ന് വിളിച്ചപ്പോൾ പ്രതികരിച്ച അനൂപിന് അതേ നാണയത്തിൽ പണികൊടുത്ത് ഫിറോസ്!
ഡിമ്പലിനെ കള്ളി എന്ന് വിളിച്ചപ്പോൾ പ്രതികരിച്ച അനൂപിന് അതേ നാണയത്തിൽ പണികൊടുത്ത് ഫിറോസ്!

കഴിഞ്ഞ ദിവസത്തെ വാരാന്ത്യ എപ്പിസോഡ് ബിഗ് ബോസ് സീസൺ ത്രീയിൽ നാടകീയ രംഗങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. പതിവ് പോലെ പോയ ആഴ്ചയില്‍ നടന്ന കാര്യങ്ങളെ കുറിച്ചും മറ്റും മോഹന്‍ലാല്‍ ഇന്നലെ ഓരോരുത്തരോടുമായി ചോദിച്ചു. രസകരമായ ടാസ്ക്കും മോഹന്‍ലാല്‍ മത്സരാര്‍ത്ഥികള്‍ക്കായി നല്‍കിയിരുന്നു. പോയ ആഴ്ചയിലെ ക്യാപ്റ്റനായിരുന്ന നോബിയെ കുറിച്ചുള്ള അഭിപ്രായങ്ങളും മോഹന്‍ലാല്‍ മത്സരാര്‍ത്ഥികളോട് ആരാഞ്ഞ്. ചിലര്‍ നോബി നല്ല ക്യാപ്റ്റനായിരുന്നുവെന്ന് പറഞ്ഞപ്പോള്‍ മറ്റുചിലര്‍ നോബി ചിലരോട് പ്രത്യേക പരിഗണന കാണിക്കുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടു.
ഇതിനിടെ കഴിഞ്ഞ ദിവസം സജ്നയും ഭാഗ്യലക്ഷ്മിയും തമ്മിലുണ്ടായ പ്രശ്നത്തില്‍ നോബി നടത്തിയ ഇടപെടലും ഉയര്‍ന്നു വന്നു. സജ്ന നോബിയ്ക്ക് അരികിലെത്തിയ സമയം നോബി സജ്നയോട് ദേഷ്യം പ്രകടിപ്പിച്ചുവെന്ന ആരോപണവുമായി ഭാനു രംഗത്ത് എത്തി. സജ്നയെ നോക്കാതെ തെറിവിളിക്കുകയായിരുന്നു നോബി ചെയ്തത്. ഈ സമയം അവിടെ ഉണ്ടായിരുന്ന അനൂപ് നോബിയെ നിയന്ത്രിക്കുകയായിരുന്നുവെന്നും ഭാനു പറഞ്ഞു.
ഇതിന് മറുപടിയുമായി അനൂപും നോബിയുമെത്തി. ദേഷ്യം വന്നപ്പോള്‍ പറഞ്ഞതാണെന്നും വിഷമമായിട്ടുണ്ടെങ്കില്‍ ക്ഷമിക്കണമെന്നും നോബി പറഞ്ഞു. ആ സമയത്തെ വികാരത്തിലാണ് നോബി അങ്ങനെ പറഞ്ഞതെന്നായിരുന്നു അനൂപിന്റെ പ്രതികരണം. അതൊരു തെറ്റല്ലെന്നും അനൂപ് പറഞ്ഞു. എന്നാല്‍ ഇതിനെ ചോദ്യം ചെയ്തു കൊണ്ട് ഫിറോസ് ഖാന് രംഗത്ത് എത്തുകയായിരുന്നു. കഴിഞ്ഞ ആഴ്ച മോഹന്‍ലാല്‍ നോക്കി നില്‍ക്കെ അനൂപും ഫിറോസും തമ്മില്‍ കോര്‍ത്തിരുന്നു. ഇതായിരുന്നു ഫിറോസ് ഓർമ്മിപ്പിച്ചത്.
ഡിംപലിനെ കള്ളി എന്ന് വിളിച്ചതിനെ ചോദ്യം ചെയ്ത് അന്ന് അനൂപ് ഫിറോസിനെതിരെ രംഗത്ത് എത്തുകയായിരുന്നു. അന്ന് കള്ളിയെന്ന് വിളിച്ചതിന് തനിക്കു നേരെ വന്ന അനൂപ് സജ്നയെ നോബി തെറി വിളിച്ചതിനെ എങ്ങനെയാണ് ന്യായീകരിക്കുന്നതെന്ന് ഫിറോസ് ചോദിച്ചു. അനൂപ് സ്ലോ പോയിസണ്‍ ആണെന്നായിരുന്നു ഫിറോസ് ആരോപിച്ചത് . അതേസമയം നോബിയോട് വഴക്കില്ലെന്നും ഫിറോസ് പറഞ്ഞു. ഫിറോസിന് മറുപടി നല്‍കാതെ ചിരിച്ചു കൊണ്ടു പോവുകയായിരുന്നു അനൂപ് അപ്പോൾ ചെയ്തത്. വരുന്ന ദിവസങ്ങളിലും ഇതേ ചൊല്ലിയുള്ള തർക്കങ്ങൾക്കും സംഘർഷങ്ങൾക്കുമാണ് സാധ്യതയുള്ളതെന്നാണ് സൂചന.
about bigg boss
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്ന നടിയാണ് മിനു മുനീർ. കഴിഞ്ഞ ദിവസം, സംവിധായകനും...
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...