Connect with us

പ്രേക്ഷകരെ അതിശയിപ്പിച്ച ‘നായ’ ; ദ പ്രീസ്റ്റിലെ നായയുടെ വിശേഷങ്ങൾ പങ്കുവച്ച് പരിശീലകൻ

Malayalam

പ്രേക്ഷകരെ അതിശയിപ്പിച്ച ‘നായ’ ; ദ പ്രീസ്റ്റിലെ നായയുടെ വിശേഷങ്ങൾ പങ്കുവച്ച് പരിശീലകൻ

പ്രേക്ഷകരെ അതിശയിപ്പിച്ച ‘നായ’ ; ദ പ്രീസ്റ്റിലെ നായയുടെ വിശേഷങ്ങൾ പങ്കുവച്ച് പരിശീലകൻ

മമ്മൂട്ടി പ്രധാന കഥാപാത്രമായ ‘ദ പ്രീസ്റ്റ്’ വൻ വിജയമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. കൊറോണയ്ക്ക് ശേഷം സിനിമ പ്രേമികളെ ആവേശത്തിലാക്കിയതിൽ മമ്മൂട്ടിയുടെ ഫാ. കാർമൻ ബനഡിക്ട് എന്ന കഥാപാത്രം മാത്രമല്ല അതേ പ്രസരിപ്പോടെ ഒപ്പം ഒരു ശ്വാന താരവുമുണ്ട്, ‘ടെൻ’.

ബെൽജിയൻ മലിന്വ ഇനത്തിൽപ്പെട്ട ടെൻ ആദ്യമായിട്ടല്ല സിനിമ ചെയ്യുന്നത്. നിരവധി സിനിമകളിൽ ഇതിനോടകം തന്നെ ഇടം പിടിച്ചിട്ടുണ്ട്. കാത്തിരിപ്പ് എന്ന ഷോർട്ട് ഫിലിമിലൂടെയാണ് ടെന്നിന്റെ അഭിനയ ലോകത്തേക്കുള്ള വരവ്.

കോട്ടയം ജില്ലയിലെ പാലായ്ക്കടുത്തുള്ള മേവട സ്വദേശി സാജൻ സജി സിറിയക്കിന്റെ നായയാണ് ടെൻ. ടെൻ കൂടാതെ ബെൽജിയൻ മലിന്വ ഇനത്തിൽപ്പെട്ട വേറെ നായ്ക്കളും സാജനുണ്ട്. മമ്മൂട്ടിയുടെതന്നെ മധുരരാജ എന്ന ചിത്രത്തിൽ ആക്രമകാരികളായ നായ്ക്കളായി എത്തിയത് സാജന്റെ 10 ചുണക്കുട്ടികളായിരുന്നു. ഇന്ത്യയിൽത്തന്നെ പരിശീലനം സിദ്ധിച്ച ഏറ്റവുമധികം നായ്ക്കളുള്ള കെന്നൽ സാജന്റേതാണ്.

ഡോഗ് ട്രെയിനിങ് സ്കൂൾ നടത്തുന്നതിനൊപ്പം തന്നെയാണ് സാജനും ശ്വാനപ്പടയും സിനിമയിൽ അഭിനയിക്കാൻ പോകുന്നത്. മലയാളത്തിലും തമിഴിലും ബോളിവുഡിലും സാജന്റെ ചുണക്കുട്ടികൾ സാന്നിധ്യമറിയിച്ചുകഴിഞ്ഞു. ശ്വാനപരിശീലകനും അഭിനേതാവുമായ സാജൻ സജി സിറിയക് തന്റെയും നായ്ക്കളുടെയും സിനിമാ വിശേഷങ്ങൾ പങ്കുവെക്കുകയാണ് ഇപ്പോൾ.

രൗദ്രവും ശാന്തതയും ഒരുപോലെ കൈകാര്യം ചെയ്യുന്ന നായയാണ് ടെൻ, അതുകൊണ്ടാണ് ഇതിലേക്ക് സംവിധായകൻ ടെന്നിനെ തന്നെ തിരഞ്ഞെടുത്തതെന്നും പറഞ്ഞു. ടെന്നിന്റെ അഭിനയ തുടക്കത്തെ കുറിച്ചും സാജൻ പറയുകയുണ്ടായി. ടെൻ ആദ്യമായി അഭിനയിച്ചത് ഒരു ഷോർട്ട് ഫിലിമിലാണ്. ‘കാത്തിരുപ്പ്’ എന്നായിരുന്നു ആ ചിത്രത്തിന്റെ പേര്. ഉടമ ഉപേക്ഷിച്ച നായ, തന്റെ യജമാനനെ കാത്തിരിക്കുന്നതും പിന്നീട് ജീവൻ വെടിയുന്നതുമായിരുന്നു ആ ചിത്രത്തിന്റെ കഥ. 4 വർഷം മുൻപിറങ്ങിയ ആ ചിത്രം കണ്ട് ഒട്ടേറെ പേർ നല്ല പ്രതികരണം നൽകി. ചിത്രം കണ്ട് കരഞ്ഞവരുമുണ്ടായിരുന്നു.

അന്ന് ദൈന്യതയോടെ അഭിനയിച്ച ടെൻ ആണ് പിന്നീട് മധുരരാജയിൽ ആക്രമണകാരിയാകുന്നത്. കഥാപാത്രത്തിന് അനുസരിച്ച് പെരുമാറാൻ ടെന്നിന് പ്രത്യേക കഴിവാണ്. എന്നാൽ, മറ്റുള്ളവർക്ക് അതിനു കഴിയുന്നില്ല. എന്റെ 32 നായ്ക്കളെ കൂടാതെ ഇതുവരെ 1500ൽപ്പരം നായ്ക്കൾക്ക് പരിശീലനം നൽകിയിട്ടുണ്ട്. അവയിലൊന്നും ഈ പ്രത്യേകത കണ്ടെത്താൻ കഴിഞ്ഞിട്ടില്ലന്നും സാജൻ പറഞ്ഞു.

മമ്മൂക്കയുടെ കൂടെ എല്ലായിപ്പോഴും ടെൻ ഉണ്ടായതുകൊണ്ട് മമ്മൂക്കയുടെ ഡേറ്റ് തന്നെയായിരുന്നു ടെന്നിനും എന്ന് സാജൻ പറഞ്ഞു. ലൊക്കേഷനുമായി ഇണങ്ങിയതുകൊണ്ട് ഒറ്റ ടേക്കിൽ തന്നെ ഷൂട്ട് നടന്നതായും അദ്ദേഹം പറഞ്ഞു. സിനിമയിൽ വരുന്നതിനു മുൻപ് മത്സരങ്ങളിൽ പങ്കെടുത്തിരുന്ന നായ ആയതിനാൽ സഭാകമ്പമോ ബഹളങ്ങളോ അവന് പ്രശ്നമായിരുന്നില്ല. അതുകൊണ്ട് തന്നെ, ഷൂട്ടിങ്ങും ആളുകളും ടെന്നിന് ബുദ്ധിമുട്ട് ആയില്ലെന്നും സാജൻ കൂട്ടിച്ചേർത്തു .

മധുരരാജായിലും ഇപ്പോൾ ദി പ്രീസ്റ്റിലുമായി ടെൻ മമ്മൂക്കയ്‌ക്കൊപ്പം രണ്ട് ചിത്രങ്ങളാണ് ചെയ്തിട്ടുള്ളത്. അമ്മയം ഭാര്യയും മൂന്നു മക്കളും അടങ്ങുന്നതാണ് കുടുംബമാണ് സാജന്റെത് . ഇവരുടെ പിന്തുണയോടെയാണ് ഡോഗ് ട്രെയിനിങ് സ്കൂൾ മുന്നോട്ടു കൊണ്ടുപോകുന്നത് എന്നും സാജൻ പറഞ്ഞു .

about the priest

More in Malayalam

Trending

Recent

To Top