
Malayalam
ബിഗ് ബോസ്സിലെ ആ മത്സരാർത്ഥികൾ ഫൈനലിൽ എത്തും; എയ്ഞ്ചൽ തോമസ്
ബിഗ് ബോസ്സിലെ ആ മത്സരാർത്ഥികൾ ഫൈനലിൽ എത്തും; എയ്ഞ്ചൽ തോമസ്
Published on

കഴിഞ്ഞ ദിവസമായിരുന്നു ബിഗ് ബോസ് സീസൺ മൂന്നിലെ മൂന്നാമത്തെ എലിമിനേഷൻ. എയ്ഞ്ചൽ തോമസാണ് ഇന്നലെ എലിമിനേഷനിൽ പുറത്തായിരിക്കുന്നത്. ഇപ്പോഴിതാ ആരാകും ഫൈനലിൽ എത്തുകയെന്ന് പറയുകയാണ് എയ്ഞ്ചൽ.
“റംസാൻ, ഫൈനലിൽ എത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്ന ഒരാൾ റംസാനാണ്. മിക്കവാറും ഇങ്ങനെ പോയാൽ സജ്ന- ഫിറോസും ഫൈനലിലുണ്ടാവും, എല്ലാവരെയും വെറുപ്പിച്ച് വെറുപ്പിച്ച്… പിന്നെ മണിക്കുട്ടൻ ചേട്ടൻ, അനൂപ് ചേട്ടൻ എന്നിവരുമുണ്ടാവും. മറ്റാരും ഫൈനലിൽ ലിസ്റ്റിൽ എത്തുമെന്ന് തോന്നുന്നില്ല,” എയ്ഞ്ചൽ പറയുന്നു.
വൈൽഡ് കാർഡ് എൻട്രിയിലൂടെ ബിഗ് ബോസ് ഹൗസിലേക്ക് എയ്ഞ്ചൽ എത്തിയത്.
പതിനെഴാമത്തെ മത്സരാർഥിയായിട്ടാണ് ഏയ്ഞ്ചൽ തോമസ് ബിഗ് ബോസിലേക്ക് എത്തിയത് . മോഡലും ആങ്കറുമൊക്കെയായ ഏയ്ഞ്ചൽ തോമസ് ഒരു അദ്ധ്യാപിക കൂടിയാണ്. പേഴ്സണാലിറ്റി ഡെവലപ്പ്മെന്റിൽ അധ്യാപനം നടത്തുകയായിരുന്നു . സംസാര പ്രിയയായ ഏഞ്ചൽ ആലപ്പുഴക്കാരിയാണ്.
ചെറിയ സമയം കൊണ്ട് തന്നെ ബിഗ്ബോസ് ഹൗസിലെ അംഗങ്ങളുമായി സൗഹൃദത്തിലാകാൻ എയ്ഞ്ചലിന് കഴിഞ്ഞിരുന്നു. മണിക്കുട്ടനെ ഭയങ്കര ഇഷ്ടമാണെന്ന് പറഞ്ഞാണ് എയ്ഞ്ചല്‍ കടന്നു വന്നത്. പിന്നീട് അഡോണിയുമായുള്ള എയ്ഞ്ചലിന്റെ സൗഹൃദം ബിഗ് ബോസ് വീടിന് അകത്തും പുറത്തുമെല്ലാം ചര്‍ച്ചയായിരുന്നു. ഇരുവരും പ്രണയ നാടകം കളിക്കുകയാണെന്ന് ചില പ്രേക്ഷകര്‍ വിമര്‍ശിക്കുന്നുണ്ട്.
നിർമാതാവ് സജി നന്ത്യാട്ടിനെതിരേ ഫിലിം ചേമ്പറിന് പരാതി നൽകി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. ലഹരി ഉപയോഗത്തേക്കുറിച്ച് നടത്തിയ പരാമർശത്തിനെതിരെയാണ്...
കഞ്ചാവ് കേസിലും പുലിപ്പല്ല് കൈവശം വെച്ച കേസിലും പിടിയിലായ റാപ്പർ വേടന് പിന്തുണയുമായി ഗായകൻ ഷഹബാസ് അമൻ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലാണ്...
സിനിമാ സെറ്റിലെ ലഹരി ഉപയോഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. എന്നാൽ സിനിമാ സെറ്റിലെ ലഹരി പരിശോധനയെ നേരത്തെ എതിർക്കാനുള്ള...
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ ആണ് വേടൻ. കഴിഞ് ദിവസമായിരുന്നു വേടന്റെ കൊച്ചിയിലെ...
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരപുത്രി ഇടയ്ക്കിടെ വിമർശനങ്ങളിൽ...