Connect with us

ബിഗ് ബോസിൽ ഇനി നേരിട്ടുള്ള അങ്കങ്ങൾ ; തീയും ബോംബുമായി ഫിറോസ് ഖാനും ഭാഗ്യലക്ഷ്മിയും!

Malayalam

ബിഗ് ബോസിൽ ഇനി നേരിട്ടുള്ള അങ്കങ്ങൾ ; തീയും ബോംബുമായി ഫിറോസ് ഖാനും ഭാഗ്യലക്ഷ്മിയും!

ബിഗ് ബോസിൽ ഇനി നേരിട്ടുള്ള അങ്കങ്ങൾ ; തീയും ബോംബുമായി ഫിറോസ് ഖാനും ഭാഗ്യലക്ഷ്മിയും!

ബി​ഗ് ബോസ് മലയാളം മൂന്നാം പതിപ്പ് സംഘർഷങ്ങളോടെ മുന്നേറുകയാണ്. ഫെബ്രുവരി പതിനാലിന് ആരംഭിച്ച ബിഗ് ബോസ് മൂന്നാം പതിപ്പ് ഇപ്പോൾ ഇരുപത്തിയെട്ടാമത്തെ ദിവസം കഴിഞ്ഞിരിക്കുകയാണ്. ഓരോ ദിവസവും പിന്നിടുമ്പോൾ മത്സരാർത്ഥികൾ യഥാർത്ഥ മത്സരത്തിലേക്ക് അടുക്കുകയാണ്. ഇതുവരെ കടന്നു പോയ സമാധാന അന്തരീക്ഷമൊക്കെ മത്സരം പുരോഗമിക്കുമ്പോൾ തീരെയും കാണാനില്ല.

കഴിഞ്ഞ എപ്പിസോഡ് വാരാന്ത്യ എപ്പിസോഡ് ആയിരുന്നു. ലാലേട്ടൻ വരുന്ന ദിവസം എല്ലാ സീസണിലും ആവേശോജ്വലമാകും. കഴിഞ്ഞ ദിവസം ലാലേട്ടൻ വന്നപ്പോൾ എല്ലാവർക്കും ഒരു ടാസ്ക് കൊടുത്തു. ഒരു കാർഡ് പേപ്പറിൽ കൊടുത്തിരിക്കുന്ന വാചകം അതിനോട് യോജിക്കുന്നവരെ ബിഗ് ബോസ് വീട്ടിൽ നിന്നും പറയാൻ ആയിരുന്നു ടാസ്ക്.

ടാസ്ക് ചെയ്യവേ തുറന്ന ഏറ്റുമുട്ടലാണ് ഫിറോസ് സജ്‌ന ദമ്പതികളും ഭാഗ്യലക്ഷ്മിയും തമ്മിലുണ്ടായത്. ഏത് നിമിഷവും പൊട്ടിത്തെറിക്കുന്നയാൾ എന്ന ഓപ്ഷൻ ആയിരുന്നു ഫിറോസിന് ലഭിച്ചത്. ‘തന്റെ കാഴ്ചപ്പാടിൽ ഈ ഓപ്ഷൻ ചേരുന്നത് ഭാ​ഗ്യലക്ഷ്മി ചേച്ചിക്കാണ്. കാരണം ചെറിയൊരു സ്പാർക്ക് കിട്ടിയാ മതി, മാലപ്പടക്കം പോലെ പറ പറാന്ന് പൊട്ടാൻ’ ഫിറോസ് പറഞ്ഞു. ഇത് ശരിയായ കാര്യമെന്നായിരുന്നു മറുപടിയായി ഭാ​ഗ്യലക്ഷ്മിയും പറഞ്ഞത്.

ഒരാൾ ഇങ്ങനെ തീയും കൊണ്ട് പിന്നാലെ നടക്കുവാണ്. കൊളുത്തട്ടെ, പൊട്ടിക്കട്ടെ എന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. ആ ഉദാഹരണം എനിക്ക് ഇഷ്ടപ്പെട്ടുവെന്നും ഭാ​ഗ്യലക്ഷ്മി പറഞ്ഞു. താൻ ഇവിടെ ഉണ്ടെങ്കിൽ തീയായി എപ്പോഴും ഉണ്ടാകുമെന്ന് ഫിറോസ് പറഞ്ഞപ്പോ ഞാൻ ബോംബായിട്ട് ഇവിടെ തന്നെ കാണുമെന്നായിരുന്നു ഭാഗ്യലക്ഷ്മിയും പറഞ്ഞത്.

ബിഗ് ബോസ് ആദ്യ ആഴ്ചയ്ക്ക് ശേഷം വൈൽഡ് കാർഡ് എൻട്രി വഴി വന്ന ആദ്യ താര ദമ്പതികളാണ് സജ്നയും ഫിറോസും. ഫിറോസ് ഖാൻ വന്ന ദിവസം മുതൽ സഹ മത്സരാർത്ഥികളെ ചൊടിപ്പിക്കുന്ന സംസാരം പതിവായിരുന്നു. വന്ന ആദ്യ നാൾ തൊട്ട് ഭാഗ്യലക്ഷ്മിയെ ലക്ഷ്യം വച്ച് വന്നപോലെയായിരുന്നു ഫിറോസ് ഖാൻ പെരുമറിയായത്.

പിന്നീട് കഴിഞ്ഞ ഒരു എപ്പിസോഡിൽ ഭാഗ്യലക്ഷ്മിയെ വിഷക്കടൽ എന്ന് വിളിച്ചത് വലിയ പ്രശ്നങ്ങൾക്ക് കാരണമായി. അന്ന് പൊട്ടിക്കരഞ്ഞ ഭാഗ്യലക്ഷ്മി ഇപ്പോൾ പഴയതിലും ശക്തിയോടെ ഫിറോസ് ഖാനെതിരെ സംസാരിക്കാൻ തുടങ്ങിയിരിക്കുകയാണ്. ഇനി ഫിറോസ് ഖാൻ ഭാഗ്യലക്ഷ്മി തമ്മിലുള്ള തുറന്ന പോരാകും സംഭവിക്കുക എന്നാണ് പേരെക്ഷകരും പ്രതീക്ഷിക്കുന്നത്.

about bigg boss

More in Malayalam

Trending

Recent

To Top