
Social Media
ദേ നിഖില എന്നെയും നോക്കുന്നു; പ്രീസ്റ്റിലെ ജെസ്സി ടീച്ചറെ ട്രോളി ബാദുഷ
ദേ നിഖില എന്നെയും നോക്കുന്നു; പ്രീസ്റ്റിലെ ജെസ്സി ടീച്ചറെ ട്രോളി ബാദുഷ

കഴിഞ്ഞ ദിവസം ദി പ്രീസ്റ്റിന്റെ വിജയാഘോഷവുമായി ബന്ധപെട്ട് നടന്ന പത്രസമ്മേളനത്തിൽ മമ്മൂട്ടിയെ നോക്കിയിരിക്കുന്ന നിഖില വിമലിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു
മാധ്യമങ്ങളോട് സംസാരിക്കുന്ന മമ്മൂട്ടിയുടെ മുഖത്തു നിന്നും കണ്ണെടുക്കാതെയുള്ള നിഖിലയുടെ നോട്ടമായിരുന്നു ട്രോളന്മാര് ആഘോഷമാക്കിയത്. ഒരു മയത്തില്‍ ഒക്കെ നോക്കെഡെയ്, ഇതെന്തൊരു നോട്ടമാണ് എന്നിങ്ങനെയുള്ള ട്രോളുകളായിരുന്നു പ്രചരിച്ചത്
ഇപ്പോഴിതാ പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയും സമൂഹ മാധ്യമങ്ങളിലൂടെ നിഖിലയ്ക്കെതിരെ ട്രോളുമായി വന്നിരിക്കുകയാണ്. ‘ദേ നിഖില എന്നെയും നോക്കുന്നു’ എന്ന കുറിപ്പോടെ നടിയുമൊന്നിച്ചുള്ള ചിത്രം ബാദുഷ പങ്കുവെച്ചിട്ടുണ്ട്. നേരത്തെ നടി ഐശ്വര്യ ലക്ഷ്മിയും നിഖിലയുടെ ചിത്രം പങ്കുവെച്ചിരുന്നു. ഈ ട്രോള്‍ ഞാനും പങ്കുവെക്കുന്നു, കൊല്ലരുത്” എന്നായിരുന്നു ട്രോളിന് ഐശ്വര്യ നൽകിയ കമന്റ്.
പ്രീസ്റ്റിൽ ജെസ്സി എന്ന അധ്യാപികയുടെ വേഷമാണ് നിഖില അവതരിപ്പിച്ചത്. നടിയുടെ ഈ കഥാപാത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.
മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിയ്ക്കുന്ന സിനിമ കൂടിയാണ് പ്രീസ്റ്റ് . ഫാ.ബെനഡിക്ട് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി സിനിമയിൽ അവതരിപ്പിക്കുന്നത്. ഒരു കുടുംബത്തിൽ നടക്കുന്ന ദുരൂഹ മരണത്തിന്റെ ചുരുളുകളഴിക്കുന്ന ഫാ.ബെനഡിക്ടിന്റെ കഥയാണിത്. ജനുവരിയിലാണ് പ്രീസ്റ്റിന്റെ ഷൂട്ട് ആരംഭിച്ചത്. പിന്നീട് കോവിഡ് മൂലം ഷൂട്ടിങ് നീളുകയായിരുന്നു
ശ്യാം മേനോനും ദീപു പ്രദീപും തിരക്കഥ എഴുതിയ ചിത്രത്തിന്റെ സംവിധാനം ജോഫീന്‍ ടി ചാക്കോയാണ്. ബേബി മോണിക്ക, മധുപാല്‍, ജഗദീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. രാഹുല്‍ രാജാണ് സംഗീത സംവിധാനം. ആന്റോ ജോസഫ് കമ്പനിയും, ജോസഫ് ഫിലീം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ശാലിനി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശാലിനി പിന്നീട് മുൻനിര നായിക നടിയായി മാറി. കരിയറിലെ...
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...