
Actor
മമ്മൂട്ടിയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്ന്; ‘ദി പ്രീസ്റ്റ്’ കണ്ട ആരാധകർ പറയുന്നു
മമ്മൂട്ടിയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്ന്; ‘ദി പ്രീസ്റ്റ്’ കണ്ട ആരാധകർ പറയുന്നു

ദ പ്രീസ്റ്റിന് വന്‍വരവേല്‍പ്പാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാറും മെഗാസ്റ്റാറും ഒരുമിച്ച് ആദ്യമായെത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. ദ പ്രീസ്റ്റ് തുടക്കം മുതലേ തന്നെ വാര്‍ത്തകളില്‍ ഇടം നേടിയതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്നായിരുന്നു ഇത്. നവാഗതനായ ജോഫിന്‍ ടി ചാക്കോയായിരുന്നു ഇവരെ ഒന്നിപ്പിച്ചത്. ഒരു വര്‍ഷത്തിലധികമായുള്ള കാത്തിരിപ്പിനൊടുവിലായാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്. ഈ സിനിമ തിയേറ്ററിലേ കാണിക്കൂയെന്ന സംവിധായകന്റെ നിശ്ചയദാര്‍ഢ്യത്തിന് പ്രേക്ഷകരും പിന്തുണ അറിയിച്ചിരുന്നു.
മമ്മൂട്ടിയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായി പ്രീസ്റ്റിലെ വേഷവും മാറുമെന്നുള്ള വിലയിരുത്തലുകളും പുറത്തുവന്നിട്ടുണ്ട്. സിനിമയിലെത്തി വര്‍ഷങ്ങളേറെയായെങ്കിലും ഇതാദ്യമായാണ് മമ്മൂട്ടിയും മഞ്ജു വാര്യരും ഒരുമിച്ചത്. മമ്മൂക്കയ്ക്കൊപ്പമുള്ള സിനിമ സാധ്യമാവുന്നതിനായുള്ള കാത്തിരിപ്പിലാണ് താനെന്ന് മുന്‍പ് മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു. ഈ സിനിമയുടെ കഥ കേള്‍ക്കും മുന്‍പ് തന്നെ ചെയ്യാനായി തീരുമാനിക്കുകയായിരുന്നു മഞ്ജു വാര്യര്‍. ഇതൊരു തുടക്കമാവട്ടെയെന്നും ഇനിയും മമ്മൂക്കയ്ക്കൊപ്പം സിനിമ ചെയ്യാനാവുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും താരം പറഞ്ഞിരുന്നു.
സംവിധായകനും നിര്‍മ്മാതാക്കളും താരങ്ങളും പങ്കെടുത്ത പത്രസമ്മേളനത്തിനിടയിലായിരുന്നു ദ പ്രീസ്റ്റിന്റെ കൂടുതല്‍ വിശേഷങ്ങള്‍ പുറത്തുവന്നത്. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍ എത്തിയിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച ചിത്രങ്ങള്‍ ക്ഷണനേരം കൊണ്ടായിരുന്നു തരംഗമായി മാറിയത്. ഇരുവരേയും ഒരുമിച്ച് കണ്ടതിന്റെ സന്തോഷമായിരുന്നു ആരാധകര്‍ പങ്കുവെച്ചത്. പോസ്റ്റിന് കീഴില്‍ കമന്റുമായി ഭാവനയും എത്തിയിരുന്നു. സോ പ്രറ്റിയെന്നായിരുന്നു ഭാവന പറഞ്ഞത്. വാട്ടീസ് ദിസ് പ്രറ്റിനെസ്സ് എന്നായിരുന്നു ഐശ്വര്യ ലക്ഷ്മിയുടെ ചോദ്യം.
malayalam
തെന്നിന്ത്യൻ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ജയിലർ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ ചിത്രത്തിൽ ഫഹദ്...
രാജ്യം കണ്ട ഏറ്റവും വലിയ തീ വ്രവാദി ആ ക്രമണത്തിന്റെ ഞെട്ടലിലും വേദനയിലുമാണ് രാജ്യം. പ്രിയപ്പെട്ടവരുടെ മുന്നിൽ വെച്ച് വെടിയേറ്റ് വീണവരും,...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...