
Malayalam
റിതു മന്ത്രയും റംസാനും തമ്മിൽ പ്രണയമോ?; ബിഗ്‌ബോസിനും സംശയം!
റിതു മന്ത്രയും റംസാനും തമ്മിൽ പ്രണയമോ?; ബിഗ്‌ബോസിനും സംശയം!
Published on

ബിഗ് ബോസ് ഷോയിലെ ആദ്യ സീസൺ റീ ക്രിയേറ്റ് ചെയ്യാൻ നോക്കിയാ ബിഗ് ബോസ് ഇപ്പോൾ പെട്ടിരിക്കുകയാണ്. ആരെങ്കിലും പ്രണയിച്ചോട്ടെ എന്നുകരുതി കുറെ യുവത്വങ്ങളെ ഒന്നിച്ചിട്ടു. ഇതിപ്പോൾ ബിഗ് ബോസ് സമൂഹവിവാഹം നടത്തേണ്ട അവസ്ഥയാകുമോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. കൂടാതെ, പ്രണയത്തിന് കണ്ണില്ല മൂക്കില്ല എന്ന വാദവും ഇവിടെ ശരിയായി…
മണിക്കുട്ടൻ റിതു സൂര്യ ത്രികോണ പ്രണയത്തിലും അഡോണി എയ്ഞ്ചൽ സ്ട്രാറ്റർജി പ്രണയത്തിലും ഒന്നും കണ്ടിട്ടില്ലാത്ത പ്രണയനിമിഷങ്ങളാണ് റിതുവിന്റെയും റംസാൻറെയും ഇടയിൽ കണ്ടെത്തിയിരിക്കുന്നത്. ഇന്നലെ റിതു മന്ത്ര റംസാന് പ്രണയലേഖനം നല്‍കിയതോടെയാണ് ബിഗ് ബോസിനും ഈ സംശയം ഉണ്ടായിരിക്കുന്നത്. ഏഷ്യാനെറ്റ് അൺ കട്ട് വീഡിയോയിലൂടെ ആ സംശയം ചോതിച്ചിട്ടുമുണ്ട്….
ബിഗ് ബോസില്‍ ഇപ്പോള്‍ നടക്കുന്ന കലാലയ ടാസ്‍കില്‍ റിതു മന്ത്ര സംഗീത അധ്യാപികയും റംസാൻ നൃത്താധ്യാപകനുമാണ്. റിതു മന്ത്രയുടെ കഥാപാത്രത്തിന് ഒട്ടേറെ പ്രണയ ലേഖനങ്ങള്‍ വിദ്യാര്‍ഥികളില്‍ നിന്ന് കിട്ടുന്നുണ്ട്. അക്കാര്യം റിതു മന്ത്രയോട് റംസാൻ സംസാരിക്കുകയാണ്. എന്തൊക്കെയാണ് എല്ലാവരും പറയുന്നത് എന്ന് റിതു മന്ത്ര ചോദിക്കുന്നത്. ചിലര്‍ വന്ന് കെട്ടിപ്പിടിക്കുകയും ചെയ്യുന്നുവെന്ന് റിതു മന്ത്ര പറയുന്നു. നിനക്ക് അതല്ലേ വേണ്ടത് എന്ന് റംസാൻ പറഞ്ഞപ്പോള്‍ മറ്റുള്ളവര്‍ എന്തുവേണേലും പറഞ്ഞോട്ടെ നീ അങ്ങനെ സംസാരിക്കരുത് എന്ന് റിതു മന്ത്ര വ്യക്തമാക്കി.
റിതു മന്ത്ര റംസാന് ഒരു പ്രണയ ലേഖനം കൊടുക്കുന്നതും ബിഗ് ബോസില്‍ ഇന്ന് കണ്ടു. ഒരു കവിത എഴുതി അത് റംസാനെ വായിച്ചുകേള്‍പ്പിക്കുകയാണ്. റിതു മന്ത്ര എന്ന രീതിയിലാണ് കഥാപാത്രമായിട്ടല്ല തരുന്നത് എന്നും റിതു മന്ത്ര എടുത്തു പറയുന്നുണ്ട് . തിരിച്ച് അതുപോലെ തരണമെന്നും റിതു മന്ത്ര ആവശ്യപ്പെട്ടു. എന്നാല്‍ റംസാൻ അത് തമാശയായിട്ടാണ് കണ്ടത്. ഇപ്പോഴെ നമുക്ക് പേപ്പര്‍ കിട്ടൂ. രസമല്ലേ ഇതൊക്കെയെന്നും റിതു മന്ത്ര പറഞ്ഞു. ഇത് കേട്ട് റംസാൻ ചിരിക്കുകയാണ് ഉണ്ടായത്.
ഓഫീസ് മുറിയില്‍ സംസാരിച്ചുകൊണ്ടിരുന്ന ഭാഗ്യലക്ഷ്‍മിയോട് ഇത് പറയാൻ പോയ റംസാനെ റിതു മന്ത്ര തടയുകയും ചെയ്‍തു.എന്നാല്‍ തനിക്ക് റിതു മന്ത്ര പ്രണയ ലേഖനം തന്നുവെന്ന് റംസാൻ എല്ലാവരോടുമായി പറഞ്ഞു.സംസാരിക്കുമ്പോള്‍ റിതു മന്ത്രയ്‍ക്ക് റംസാൻ തന്റെ പ്രണയ ലേഖനം കൈമാറുകയും ചെയ്‍തു.കൂടെ നല്ലൊരു കവിതയും ചേർത്തിരുന്നു. ആ കവിതയിൽ പ്രണയം കാണാമായിരുന്നു.
എന്റെ അമ്പിളിക്ക്, എന്നെ ചോക്ലേറ്റ് ബോയി എന്നാണ് വിളിക്കുന്നത്, പക്ഷേ എന്റെ ചോക്ലേറ്റ് നീയാണ്. ബിഗ് ബോസ് കഴിഞ്ഞ് പുറത്തുപോയി പൊളിക്കണം മുത്തേയെന്നുമാണ് റംസാൻ കഥാപാത്രമായി പ്രണയലേഖനം എഴുതിയത്.
എന്നാല്‍ നിനക്ക് യോഗ്യതയില്ല എന്തിനാണ് മറ്റുള്ളവരോട് പറഞ്ഞത് തന്റ ലവ് ലെറ്റര്‍ തിരിച്ചുതരണമെന്ന് റിതു മന്ത്ര ആവശ്യപ്പെട്ടു. നിനക്ക് വേണ്ടി തന്നതാണ് അത് നീ നശിപ്പിച്ചുവെന്ന് ലവ് ലെറ്ററിനെ കുറിച്ച് റിതു മന്ത്ര റംസാനോട് പറഞ്ഞു.അത് പറയുമ്പോൾ ഇരുവരും കൈ കോർത്തുപിടിക്കുകയൂം ചേർന്നിരുന്ന് പരസ്പരം നോക്കുന്നുമുണ്ടായിരുന്നു. എനിക്ക് ലവ് ലെറ്റര്‍ തന്നുവെന്ന് പറഞ്ഞപ്പോള്‍ എന്താണ് എന്നെ കുറിച്ച് വിചാരിക്കുക, അത് താൻ നിനക്ക് തന്നതാണ്, ക്യാരക്ടറിനല്ല എന്നും റിതു മന്ത്ര റംസാനോട് പറഞ്ഞു.
ഇതെല്ലാം കണ്ട് ബിഗ് ബോസിനൊപ്പം പ്രേക്ഷകരും ഞെട്ടിയിരിക്കുകയാണ്. ഒടുക്കം പ്രിയങ്ക ചോപ്രയും നിക്ക് ജോണാസും ആകുമോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. സൂര്യ മണിക്കുട്ടൻ പ്രണയിക്കുന്നു മണിക്കുട്ടൻ റിതുവിനെ പ്രണയിക്കുന്നു റിതു റംസാനെ പ്രണയിക്കുന്നു.. റംസാൻ ഇനി ആരെയാണ് പ്രണയിക്കുക എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത് .
about bigg boss
മലയാളികളെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിച്ച ദിലീപ് ചിത്രമാണ് സി.ഐ.ഡി. മൂസ. ജോണി ആന്റണിയുടെ സംവിധാനത്തിൽ 2003 ൽ പുറത്തിറങ്ങിയ ചിത്രം കൊച്ചുകുട്ടികൾ മുതൽ...
വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സിനിമാ സീരിയൽ നടൻ വിഷ്ണു പ്രസാദ് അന്തരിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു നടൻ....
കാക്കി വേഷം ധരിച്ച് ധ്യാൻ ശ്രീനിവാസനും കാക്കി വേഷധാരികളായ ഏതാനും പേരും ഒരു ഓട്ടോറിക്ഷയോടു ചേർന്നു നിന്ന്, ധ്യാനിൻ്റെ കൈയ്യിലെ മൊബൈൽ...
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് മുരളിയുടെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയത്. യുവത്വം ആഘോഷിച്ച വേടൻ...