
Malayalam
ഒരുവീട്ടിനുള്ളിൽ ഇത്രയ്ക്ക് പ്രണയമോ? ബിഗ് ബോസ് ഹൗസിനെ കുറിച്ച് അശ്വതിയുടെ രസകരമായ പോസ്റ്റ്
ഒരുവീട്ടിനുള്ളിൽ ഇത്രയ്ക്ക് പ്രണയമോ? ബിഗ് ബോസ് ഹൗസിനെ കുറിച്ച് അശ്വതിയുടെ രസകരമായ പോസ്റ്റ്

രണ്ട് ദിവസമായിട്ട് ഉജ്ജ്വലമായ ടാസ്കാണ് ബിഗ് ബോസ് ഹൊസ്വിൽ നടക്കുന്നത്. ബിഗ് ബോസ് മൂന്നാം സീസണിലെ മത്സരാർത്ഥികളെ കുറിച്ചുള്ള പരാതിയിൽ ഒന്നായിരുന്നു ടാസ്ക് ചെയ്യാൻ അറിയില്ല എന്നുള്ളത്. ഇപ്പോൾ ഏതായാലും ആ പരാതിക്ക് മാറ്റം വന്നിട്ടുണ്ടാകും. പഴയകാല കോളേജ് ടാസ്ക്കാണ് രണ്ട് ദിവസമായി നടക്കുന്നത്. വഴക്കും ബഹളവുമെല്ലാം മറന്ന് മത്സരാർത്ഥികൾ ഒന്നടംഗം അടിച്ചുപൊളിക്കുകയാണ്.
ടാസ്കുകൾ നിറഞ്ഞ ബിഗ് ബോസ് എപ്പിസോഡിനെ കുറിച്ചുള്ള അഭിപ്രായവുമായി എത്തിയിരിക്കുകയാണ് നടി അശ്വതി. പതിവ് പോലെ സോഷ്യല്‍ മീഡിയയിലൂടെയാണ് അശ്വതിയുടെ വിവരണം. കഴിഞ്ഞ ദിവസത്തെ പ്രണയ രംഗങ്ങളെ കുറിച്ച് മുതല്‍ ടാസ്ക്കിലെ പ്രകടനങ്ങളെ വരെ അശ്വതി വിലയിരുത്തുന്നുണ്ട്. ഇതെന്താ ലവ് ഹൗസ് ആണോ എന്നാണ് അശ്വതി ചോദിക്കുന്നത്. മണിക്കുട്ടന്റേയും നോബിയുടേയും പ്രകടനത്തേയും അശ്വതി പ്രശംസിക്കുന്നുണ്ട്. അശ്വതിയുടെ വാക്കുകള്‍ ഇങ്ങനെ…
‘പ്രേമം, പ്രേമം സര്‍വത്ര പ്രേമം ബിഗ്ഗ്ബോസോ അതോ ലവ് ഹൗസോ? എന്തായാലും ടാസ്ക് ഒക്കെ വൃത്തിയില്‍ ചെയ്തു. ഭാഗ്യചേച്ചിടെ പിയൂണില് നിന്നു കോളേജ് ഉടമയിലേക്കുള്ള മാറ്റവും രൂപവും കണ്ട് ഞാന്‍ മാത്രമേ ചിരിച്ചു ഒരു പരുവമായൊള്ളോ ആവോ. 80കളില്‍ കലാലയത്തില്‍ രാജാക്കന്മാരുടെ ഭാഷ ആരുന്നോ പറഞ്ഞോണ്ടിരുന്നത്?’ അശ്വതി പറയുന്നു.
മണിക്കുട്ടനും നോബി ചേട്ടനും ഇന്നലേം ഇന്നുമായി കലക്കി കടുക് വറക്കുകയാണ്. അനൂപ് ഇന്നലെ ഒരു മന്ദബുദ്ധിയും വിക്കനുമാരുന്നല്ലോ? മറന്നിരിക്കണു.. കുട്ടി ക്യാരക്ടര്‍ മറന്നിരിക്കണു. സായി ഇലക്ഷന് ടൈമില്‍ ആ കഴിഞ്ഞ ടാസ്കിലെ സ്വഭാവം അങ്ങോട്ട് കയറി നാഗവല്ലി കയറുന്നപോലെ . സായിക്ക് ഏതു കഥാപാത്രം കൊടുത്താലും സ്വന്തം സ്വഭാവമായ കഥാപാത്രത്തെ വിട്ടൊരു കളിയില്ലെന്നു വീണ്ടും തെളിയിച്ചു.
ഫിറോസ് സജ്ന പ്രാങ്ക് ടാസ്കിനേക്കാളും ഗംഭീരമായിരുന്നു. സന്ധ്യ, രമ്യ, ഡിംമ്പല്‍ എന്നിവരല്ലാതെ ഒരു പെണ്ണുപോലും തിരിഞ്ഞു നോക്കിയില്ല സജ്ന അവിടിരുന്നു കരഞ്ഞപ്പോള്‍. റിതു ആണേല്‍ ഇതെന്നെ ബാധിക്കുന്നതല്ലെന്ന ഭാവത്തില്‍ തലങ്ങും വെലങ്ങും നടപ്പുണ്ടാരുന്നു. ഭാഗ്യ ചേച്ചി പ്രാങ്ക് ആണെന്ന് അറിഞ്ഞട്ടാണോ എന്ന് തോന്നണു എന്തായാലും ഇടപെട്ടില്ല. ഇടപെടാതിരുന്ന വ്യക്തികളോട് ഒരല്‍പ്പം നിരാശ എനിക്ക് തോന്നി.
പിന്നെ കണ്ടത് അഡോണി എയ്ഞ്ചല്‍ ആയിരുന്നു. ഇലാസ്റ്റിക് പോലെ നീളുന്നത് കണ്ടപ്പോള്‍ ഞാന്‍ ടീവി നിര്‍ത്തിയിട്ടു അടുക്കളേല് ബാക്കി ഉണ്ടാരുന്ന പാത്രം കഴുകി ആ ദേഷ്യം അങ്ങോട്ട് തീര്‍ത്തു എന്നും അശ്വതി പറയുന്നു. തുടർച്ചയായുള്ള ബിഗ് ബോസിനെ കുറിച്ചുള്ള അശ്വതിയുടെ വിലയിരുത്തലുകള്‍ക്കായി ഇപ്പോള്‍ ആരാധകര്‍ കാത്തിരിക്കുകയാണ് .
about bigg boss
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ബാബു. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...
സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമായ താരമാണ് നടനും മോഡലും ബോഡി ബിൽഡറുമെല്ലാമായ ഷിയാസ് കരീം. ബിഗ് ബോസിൽ എത്തിയപ്പോൾ മുതലായിരുന്നു ഷിയാസിനെ പ്രേക്ഷകര്‍...