നാലാം ആഴ്ചയിലേക്ക് കടക്കുകയാണ് ബിഗ് ബോസ്സ് മലയാളം സീസൺ വളരെ രസകരമായ ഒരു എപ്പിസോഡ് ആണ് കഴിഞ്ഞ ദിവസം നടന്നത്. കോളേജ് കാലത്തെ മധുര സ്മരണകളെ ബിബി വീട്ടില്‍ പുനരാവിഷ്കരണമെന്ന നിര്‍ദ്ദേശം അഡോണിയാണ് മറ്റ് മല്‍സരാര്‍ത്ഥികള്‍ക്ക് മുന്നില്‍ വായിച്ചത്. ഓരോരുത്തര്‍ക്കും അവരുടെ ടാസ്ക്കുകളും പറഞ്ഞുകൊടുത്തിരുന്നു അഡോണി. കോളേജ് പ്രിന്‍സിപ്പലായി രമ്യയാണ് എത്തിയത്. എയ്ഞ്ചല്‍, സൂര്യ, റംസാന്, മജിസീയ, ഫിറോസ് ഖാന് തുടങ്ങിയവര്‍ അധ്യാപകരായും എത്തി. അതിൽ പ്രേക്ഷകർ ഏറെ ആസ്വദിച്ചത് നോബി, മണിക്കുട്ടൻ കോമ്പിനേഷൻ ആയിരുന്നു.
ഇരുവരെയും പ്രകീർത്തിച്ചുകൊണ്ട് നിരവധി അഭിപ്രായങ്ങൾ ആണ് സോഷ്യൽ മീഡിയ വഴി ഉയരുന്നത്. അതിൽ ഏറെ ശ്രദ്ധിക്കപെടുന്നത് നടി അശ്വതിയുടെ ബിഗ് ബോസ് അവലോകനം ആണ്
അശ്വതിയുടെ വാക്കുകൾ നോക്കാം!
ബിഗ്ഗ്ബോസ് എന്ന പരിപാടിയോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടുതന്നെ രാത്രി തന്നെ നെറ്റിൽ അപ്ലോഡ് ആയ എപ്പിസോഡ് കണ്ടു. കലാലയം കണ്ടപ്പോൾ പെട്ടന്ന് മനസ്സിലേക്ക് സീസൺ 2വിലെ അവസാനത്തെ സ്കൂൾ ടാസ്ക് എന്തോ മനസ്സിൽ വന്നു. മണിക്കുട്ടനും നോബി ചേട്ടനും അങ്ങ് പൂണ്ടു വിളയാടി കൌണ്ടറുകൾ കൊണ്ട്.
അതിൽ ചിലർ എൽകെജി പിള്ളേർ ആണോന്നു തോന്നിപ്പിക്കും വിധം ഓവർ ആരുന്നു.
അതിനിടയിൽ സജ്നയുടെ ടോൺ മാറിയപ്പോൾ ആഹ് ഈ ടാസ്കിന്റെ കാര്യത്തിലും തീരുമാനം ആയെന്ന് കരുതിയതാണ്, എന്തോ അതങ്ങു ഒതുങ്ങി എല്ലാരും നല്ലപോലെ ടാസ്ക് ചെയ്തു. പ്രേമ നാടകം ആൾറെഡി പ്രേക്ഷകരോട് ഞങ്ങളിത് സ്ട്രടെജി ആണേ എന്ന് മൊഴിഞ്ഞു തന്നത് കൊണ്ട് എന്തോ കാണുമ്പോ ഒള്ളതാണോ ഇല്ലയോ എന്ന ഡൌട്ട് ആണ്
ഇന്ന് ഇനി ഭാഗ്യചേച്ചിടെ ദിവസമാണ് ടാസ്കിൽ കാണാം എന്തൊക്കെ സംഭവിക്കും എന്ന്.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...