
Actress
6 മക്കളെ പ്രസവിക്കാൻ പോകുന്നു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഷംനാ കാസിം
6 മക്കളെ പ്രസവിക്കാൻ പോകുന്നു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഷംനാ കാസിം
Published on

ഉറപ്പായും ഞാൻ 6 പ്രസവിക്കും. അഞ്ചു പ്രസവിച്ച മമ്മിയെ തോൽപ്പിക്കും എന്ന് ഉറച്ച തീരുമാനമായി വന്നിരിക്കുകയാണ് നടി ഷംന കാസിം. സൗത്ത് ഇന്ത്യയിലെ പ്രധാനപ്പെട്ട നടിമാരിലൊരാളാണ് ഷംന കാസിം. മലയാളത്തിന് പുറമെ തമിഴ് കന്നഡ തെലുങ്ക് സിനിമകളിലും താരം സജീവമാണ്. നടി എന്നതിലുപരി ഒരു മോഡലും ക്ലാസിക്കൽ ഡാൻസറും കൂടിയാണ് താരം. ഇപ്പോഴിതാ താരത്തിന്റെ പ്രസ്താവന സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിരിക്കുന്നു.
“അഞ്ചു പ്രസവിച്ച അമ്മയോട് ഞാൻ എപ്പോഴും പറയാറുണ്ട്, അമ്മയെക്കാളും ഒരു കുട്ടിക്ക് അധികം ഞാൻ ജന്മം നൽകും. ആ സമയത്തൊക്കെ മമ്മി എന്നോട് പറയാറുള്ളത്, പറയാൻ എളുപ്പമാണ്, പക്ഷേ ഒന്ന് പ്രസവിച്ചപ്പോൾ തന്നെ നീ വാക്ക് മാറ്റി പറയും.” മൃത ടിവിയിലെ സൂപ്പർ ഡാൻസർ പരിപാടിയിലൂടെ ആണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. 2004 മഞ്ഞുപോലൊരു പെൺകുട്ടി എന്ന സിനിമയിലൂടെയാണ് അഭിനയം ആരംഭിക്കുന്നത്. പിന്നീട് സൗത്ത് ഇന്ത്യയിലെ തിരക്കുള്ള നടിയായി മാറുകയായിരുന്നു.
ശ്രീ മഹാലക്ഷ്മിയാണ് താരത്തിന്റെ ആദ്യ തെലുങ്ക് സിനിമ. മുനിയാണ്ടി വിലങ്ങിയാൽ മൂൻറമണ്ടു എന്ന സിനിമയിലൂടെയാണ് തമിഴ് അരങ്ങേറുന്നത്. ജോസഫ് എന്ന സിനിമയിലെ മീന എന്ന കഥാപാത്രമാണ് താരത്തിന്റെ ആദ്യത്തെ കന്നഡ സിനിമ. മലയാളത്തിലെ പ്രധാനപ്പെട്ട നടന്മാരുടൊപ്പം താരം അഭിനയിച്ചിട്ടുണ്ട്. മാർക്കോണി മത്തായി ആണ് അവസാനമായി പുറത്തിറങ്ങിയ മലയാള സിനിമ. മലയാളത്തിലെ പ്രമുഖ ചാനലുകളിലെ ഒരുപാട് ടിവി ഷോകളിലും താരം പങ്കെടുത്തിട്ടുണ്ട്. ഏറ്റവും അവസാനമായി താരം പങ്കെടുത്ത ടിവി ഷോയാണ്, ഏഷ്യാനെറ്റിലെ ഹെൽത്ത് ഡെസ്ക്. ഇതിൽ മെന്റർ ആണ് താരം പ്രത്യക്ഷപ്പെട്ടത്. പല വിവാദങ്ങളിലും താരത്തിന്റെ പേര് കേട്ടിട്ടുണ്ട്. ലോക്കഡോൺ സമയത്ത് താരത്തിന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായിരുന്നു.
actress
വ്യക്തി ജീവിതത്തിലെ വിശേഷങ്ങൾ എപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുള്ള താരമാണ് മഞ്ജു വാര്യർ. നടിയുടെ വിവാഹവും വിവാഹമോചനവും സിനിമയിലേയ്ക്കുള്ള തിരിച്ചു വരവുമെല്ലാം...
മലയാളികൾക്ക് സുപരിചിതയായ നടിയാണ് മീര വാസുദേവ്. മോഹൻലാലിന്റെ നായികയായി തന്മാത്ര എന്ന ചിത്രം മാത്രം മതി മീരയെ പ്രേക്ഷകർ ഓർത്തിരിക്കാൻ. പിന്നീട്...
ദുൽഖർ സൽമാന്റെ പട്ടം പോലെ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്ക് അരങ്ങേറ്റം കുറിച്ച താരമാണ് മാളവിക മോഹനൻ. ഇപ്പോഴിതാ സിനിമാ മേഖലയിലെ...
ഷെയ്ൻ നിഗം നായകനായി എത്തിയ ഉല്ലാസം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് പവിത്ര ലക്ഷ്മി. ഇപ്പോഴിതാ താൻ നേരിടുന്ന ഗുരുതരമായ ആരോഗ്യ...
തെന്നിന്ത്യൻ താര സുന്ദരിമാരിൽ ഇപ്പോഴും തിളങ്ങി നിൽക്കുന്ന നടിയാണ് ഖുഷ്ബു. മുംബൈയിൽ ജനിച്ച്, ബോളിവുഡിലൂടെ സിനിമാ ലോകത്തെത്തി തെന്നിന്ത്യൻ സിനിമകളിൽ നിറ...