
Malayalam
എല്ലാം ദൈവനിശ്ചയമായി കരുതുന്ന ആളാണ് താന്‍, അവസരം നിയോഗം പോലെ വന്നു ചേരും; മഞ്ജരി
എല്ലാം ദൈവനിശ്ചയമായി കരുതുന്ന ആളാണ് താന്‍, അവസരം നിയോഗം പോലെ വന്നു ചേരും; മഞ്ജരി

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് മഞ്ജരി. സിദ്ധാര്‍ത്ഥ് ശിവ സംവിധനം ചെയ്യുന്ന വര്‍ത്തമാനം എന്ന ചിത്രത്തില്‍ മഞ്ജരി ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിലേക്ക് എത്തിയതിനെ കുറിച്ചും അഭിനയത്തെ കുറിച്ചും തുറന്ന് പറയുകയാണ് മഞ്ജരി.
ഇത് വളരെ അപ്രതീക്ഷിതമായി ലഭിച്ച അവസരമാണെന്നും, റഫീക്ക് അഹമ്മദിന്റെ രചനയില്‍ രമേശ് നാരായണന് സംഗീതം നല്കിയ മെലഡി പാടാനാണ് വിളിപ്പിച്ചതെന്നും മഞ്ജരി പറയുന്നു. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് താരം പറഞ്ഞത്. ‘പാട്ട് സീനില്‍ മഞ്ജരി തന്നെ അഭിനയിക്കുന്നതായിരിക്കും നല്ലതെന്ന് സിദ്ദുവേട്ടന്‍ പറഞ്ഞു . ഷൗക്കത്ത് സാറും പ്രോത്സാഹിപ്പിച്ചു.’ അങ്ങനെ താന്‍ ആ വേഷം ചെയ്യുകയായിരുന്നു.
ജയസൂര്യ നായകനായ വി.കെ. പ്രകാശ് സംവിധാനം ചെയ്ത പോസിറ്റീവ് എന്ന സിനിമയിലാണ് ആദ്യം അഭിനയിക്കുന്നത്. ചിത്രത്തിലെ പാട്ട് പാടി കുറച്ചു ദിവസത്തിനുശേഷം വി.കെ.പി സാര്‍ വിളിച്ചു. സ്റ്റുഡിയോയില്‍ ഗാനം ആലപിക്കുന്നത് സിനിമയില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം എന്നറിയിച്ചപ്പോള്‍ ആദ്യം ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു. എന്റെ ജീവിതവഴി മറ്റൊന്നാണല്ലോ. എന്നാല്‍ ഒറ്റയ്ക്കല്ലെന്നും വേണുഗോപാല്‍ ഒപ്പം ഉണ്ടെന്നും പറഞ്ഞു. അതു കേട്ടപ്പോള്‍ ആശ്വാസമായി.
അപ്പോള്‍ അത് സംഗീതം കൂടിയാണ്. മനോഹരമായി വി.കെ.പി സാര്‍ ചിത്രീകരിക്കുകയും ചെയ്തു.’നല്ല അവസരം ലഭിച്ചാല്‍ അഭിനയിക്കും, എല്ലാം ദൈവനിശ്ചയമായി കരുതുന്ന ആളാണ് താന്‍. അവസരം നിയോഗം പോലെ വന്നു ചേരുകയാണ്, നല്ലതു മാത്രമേ തേടിവരുകയുള്ളൂ എന്ന് വിശ്വസിക്കുന്നു. സംഗീതമായാലും അഭിനയമായാലും അങ്ങനെയാണ് എല്ലാത്തിനെയും സ്വീകരിക്കുക.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളുമാണ് രേണുവിന് പിന്നാലെയുള്ളത്. സുധിയുടെ...
മലയാള സിനിമാ ലോകത്ത് ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസിലിടം നേടിയ നടിയാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ ഉണ്ണി മുകുന്ദൻ മർദിച്ചുവെന്ന പരാതിയുമായി മുൻ മാനേജർ രംഗത്തെത്തിയിരുന്നത്. ടൊവിനോ തോമസ് ചിത്രം നരിവേട്ടയ്ക്ക് പോസിറ്റീവ്...
തന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ ഇയർ ബാലൻസ് പ്രശ്നം നിസാരമായി പരിഹരിച്ച ഡോക്ടറെ ആരാധകർക്ക് വേണ്ടി പരിചയപ്പെടുത്തി നടൻ മോഹൻലാൽ. ഫെയ്സ്ബുക്ക്...