
Actress
റിമി പാവക്കുട്ടിയെ പോലെയുണ്ടല്ലോ എന്ന് ഒരു ആരാധകൻ, അയ്യേ ! ഈ കോലം കണ്ടിട്ടൊയെന്ന് മറ്റൊരാരാധകൻ !
റിമി പാവക്കുട്ടിയെ പോലെയുണ്ടല്ലോ എന്ന് ഒരു ആരാധകൻ, അയ്യേ ! ഈ കോലം കണ്ടിട്ടൊയെന്ന് മറ്റൊരാരാധകൻ !

ഫിറ്റ്നസ്സ്, ആരോഗ്യകാര്യങ്ങളിൽ ഏറെ ശ്രദ്ധാലുവായ റിമി മെലിയാനും ശരീരസൗന്ദര്യം നിലനിർത്താനും ആഗ്രഹിക്കുന്ന നിരവധിപേർക്ക് പ്രചോദനമാണ്. ഫിറ്റ്നസ്സ് വിശേഷങ്ങളും പുതിയ ചിത്രങ്ങളുമെല്ലാം റിമി ഇടയ്ക്ക് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. അതിമനോഹരമായ ഒരു ലെഹങ്കയും ബ്ലൌസുമണിഞ്ഞ് നിൽക്കുന്ന റിമിയുടെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സുന്ദരിയായൊരു പാവക്കുട്ടിയെ പോലെയുണ്ട് റിമിയുടെ ലുക്ക് എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്. ലോക്ക്ഡൗൺ കാലത്തും വ്യായാമകാര്യങ്ങളിൽ ഏറെ ശ്രദ്ധാലുമായിരുന്നു റിമി. കൊറോണയുടെ പശ്ചാത്തലത്തിൽ ജിമ്മുകളും ഫിറ്റ്നസ് സെന്ററുകളുമെല്ലാം അടച്ചതോടെ വീട്ടിൽ വ്യായാമം ചെയ്യുന്നതിന്റെ ചിത്രങ്ങൾ റിമി പങ്കുവച്ചിരുന്നു.
അടിമുടി എനർജിയാണ് റിമി ടോമി. എത്ര വലിയ വേദികളെയും സരസമായി പിടിച്ചിരുത്താനുള്ള കഴിവ് റിമിയ്ക്കുണ്ട്. ദിവസം മുഴുവൻ ഇങ്ങനെ ഉന്മേഷത്തോടെയിരിക്കാൻ റിമി എന്തു മരുന്നാണ് കഴിക്കുന്നതെന്നാണ് ഒരിക്കൽ മമ്മൂട്ടി റിമിയോട് ചോദിച്ചത്. ഗായിക, അവതാരക എന്നീ നിലയിലെല്ലാം ശ്രദ്ധ പതിപ്പിച്ച റിമിയിപ്പോൾ ഒരു ഫിറ്റ്നസ്സ് ഫ്രീക്ക് കൂടിയാണ്. ഫിറ്റ്നസ്സ്, ആരോഗ്യകാര്യങ്ങളിൽ ഏറെ ശ്രദ്ധാലുവായ റിമി മെലിയാനും ശരീരസൗന്ദര്യം നിലനിർത്താനും ആഗ്രഹിക്കുന്ന നിരവധിപേർക്ക് പ്രചോദനമാണ്. പഴയ ലുക്കിൽ നിന്നും ഏറെ കഠിനാധ്വാനത്തിലൂടെയാണ് റിമി ശരീരഭാരം കുറച്ചത്. 65 കിലോയിൽ നിന്നും 52 കിലോയിലെത്താൻ തന്നെ സഹായിച്ചത് ’16:8 ഇന്റര്മിറ്റന്റ് ഫാസ്റ്റിങ്’ രീതിയാണെന്ന് മുൻപൊരിക്കൽ റിമി വെളിപ്പെടുത്തിയിരുന്നു.
malayalam
ബോളുവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് ദീപിക പദുകോൺ. ഇപ്പോഴിതാ പ്രശസ്തമായ ഹോളിവുഡിന്റെ ‘വാക്ക് ഓഫ് ഫെയിമി’ൽ ദീപികയ്ക്ക് ആദരം ലഭിച്ചിരിക്കുകയാണ്. സിനിമ,...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്ന നടിയാണ് മിനു മുനീർ. കഴിഞ്ഞ ദിവസം, സംവിധായകനും...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടിയാണ് രശ്മിക മന്ദാന. സോഷ്യൽ മീഡിയയിൽ രശ്മികയുടെ വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. നടിയുടെ കരിയറിൽ തന്നെ...
സംവിധായകൻ പ്രിയദർശൻ്റെയും നടി ലിസിയുടെയും മകൾ എന്നതിനപ്പുറം ഇന്ന് മലയാളികൾക്ക് മാത്രമല്ല തെന്നിന്ത്യയ്ക്കു വരെ പ്രിയപ്പെട്ട താരമാണ് കല്യാണി പ്രിയദർശൻ. ഹൃദയം,...
നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ശ്വേത മേനാൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. 1991 ആഗസ്റ്റ്...