Connect with us

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം വെളിപ്പെടുത്തി മാളവിക

Actress

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം വെളിപ്പെടുത്തി മാളവിക

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം വെളിപ്പെടുത്തി മാളവിക

ബോളിവുഡിലും തെന്നിന്ത്യൻ സിനിമാ ലോകത്തും ഒരുപോലെ ആരാധകരുള്ള താരമാണ് മാളവിക മോഹനൻ. ഇപ്പോഴിത ആദ്യത്തെ സ്റ്റാർ സ്റ്റക്കിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് മാളവിക. വനിതയ്ക്ക വേണ്ടി അമ്മ ബീന മോഹനൻ എടുത്ത അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ സിനിമ സ്വപ്നങ്ങള കുറിച്ചും കുടുംബത്തെ കുറിച്ചുമൊക്കെയാണ് നടി പങ്കുവെയ്ക്കുന്നുണ്ട്.

അമ്മയ്ക്കൊപ്പം നടി പ്രിയങ്ക ചോപ്രയെ ആദ്യമായി കണാൻ പോയപ്പോഴുള്ള അനുഭവം പങ്കുവെച്ച് കൊണ്ടാണ് അഭിമുഖം ആരംഭിക്കുന്നത്. പ്രിയങ്ക ചോപ്ര മിസ് വേൾഡ് ആയ സമയത്താണ് അമ്മയ്ക്കൊപ്പം നടിയെ കാണാൻ എത്തുന്നത്. എന്നാൽ ആ സമയത്ത് സിനിമ സ്വപ്നത്തിലെ ഉണ്ടായിരുന്നില്ല. ആകെ ആ ഒരു അഭിമുഖത്തിനു മാത്രമേ അമ്മയ്ക്കൊപ്പം ഞാൻ പോയിട്ടുള്ളൂ. മിസ് വേൾഡിനെ കാണാൻ അത്ര ആഗ്രഹത്തോടെയാണ് പോയത്. ഒപ്പം നിന്ന് ഫോട്ടോ ഒക്കെ എടുത്തു. ടീനേജ് മുതൽക്കേ മോഡലിങിനോടും സൗന്ദര്യമത്സരങ്ങളോടും താൽപര്യം തോന്നിയിരുന്നില്ല. അത്തരം മത്സരങ്ങളിൽ പെൺകുട്ടികൾ ധരിക്കുന്ന വസ്ത്രങ്ങൾക്കും നടക്കുന്ന രീതിക്കും പറയുന്ന കാര്യങ്ങളിലും ഒക്കെ കൃത്രിമത്വം തോന്നിയിരുന്നുവെന്നും നടി പറയുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നത്തെ കുറിച്ചും മാളവിക അഭിമുഖത്തിൽ പറയുന്നുണ്ട്. അച്ഛന്റെ ക്യാമറയ്ക്ക് മുന്നിൽ അഭിനയിക്കുക എന്നതാണ് തന്റെ ഏറ്റവും വലിയ സ്വപ്നം. ആ സിനിമയ്ക്കായി താൻ കാത്തിരിക്കുകയാണെന്നും മാളവിക പറഞ്ഞു.അച്ഛന്റെ ക്യാമറയ്ക്കു മുന്നിൽ ഞാൻ നിൽക്കുന്ന ദിവസം എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ ഒന്നാണ്. അതൊരു വലിയ അംഗീകാരമായിരിക്കും. അടുത്ത രണ്ടു വർഷത്തിനുള്ളിൽ അതു സംഭവിക്കുമെന്ന് കരുതുന്നുവെന്നും നടി കൂട്ടിച്ചേർത്തു.

സ്റ്റാർ സ്റ്റക്കിനെ കുറിച്ചും നടി വെളിപ്പെടുത്തി. ഷാരൂഖ് ഖാനെ കാണാൻ പോയപ്പോഴുള്ള അനുഭവമായിരുന്നു നടി പങ്കുവെച്ചത്. ബോളിവുഡിൽ താൻ ആദ്യമായി പരിചയപ്പെടുന്ന സൂപ്പർ സ്റ്റാറാണ് ഷാരൂഖ് ഖാൻ.ഷോട്ട് തീർന്ന് അദ്ദേഹം വന്ന് ‘ഹായ്’ പറഞ്ഞു. എനിക്കു കസേരയിൽ നിന്ന് എഴുന്നേൽക്കാൻ പോലും പറ്റിയില്ല. ‘ഇങ്ങനെയാണോ പെരുമാറേണ്ടതെ’ന്ന് അമ്മ അന്ന് വഴക്കും പറഞ്ഞു. കാലുകൾ വിറയ്ക്കുന്നതു കൊണ്ടാണ് എഴുന്നേൽ‌ക്കാൻ പറ്റാതിരുന്നത്. അതാണ് സത്യം. സഹോദരനെ കുറിച്ചും മാളവിക പറയുന്നുണ്ട്. സഹോദരനുമായി ഏറ്റവും കൂടുതൽ വഴക്കുണ്ടാക്കുന്നതിനെ കുറിച്ച് ചോദിപ്പോഴാണ് ബാല്യകാലത്തെ ചെറിയ ഓർമകൾ നടി പങ്കുവെയ്ക്കുകയായിരുന്നു. രണ്ടു പേരും വളരെ ക്ഷമ കുറഞ്ഞവരും പെട്ടെന്ന് ദേഷ്യം വരുന്നതുമായ ആളുകളാണ്. അടികൂടാൻ പ്രത്യേകിച്ച് കാരണം ഒന്നും വേണ്ട. ചെറുപ്പത്തില്‍ അമ്മ ഞങ്ങൾക്കിട്ട പേര് ടോം ആന്‍ഡ് ജെറി എന്നാണ് . ഞാനാണ് ജെറി. നിലവിൽ യുകെയിൽ ആർക്കിയോളജി പഠിക്കുകയാണ് ആദിത്യ. ഗിറ്റാറിസ്റ്റ് കൂടിയാണ്.

2013 ൽ പുറത്തിറങ്ങി ദുൽഖർ സൽമാന്റെ പട്ടം പോലെ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ താരം ചുരുക്കം ചില സിനിമകൾ കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ ബോളിവുഡ് ചിത്രങ്ങളിൽ തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. പട്ടംപോലെ, നിർണ്ണായകം, ദ് ഗ്രേറ്റ് ഫാദർ തുടങ്ങിയ ചിത്രങ്ങൾ മാത്രമാണ് മലയാളത്തിൽ അഭിനയിച്ചത്. മലയാളത്തിൽ അത്രയധികം ശ്രദ്ധിക്കപ്പെടാൻ നടിക്ക് കഴിഞ്ഞിരുന്നില്ല. എന്നാൽ തമിഴിൽ തന്റേതായ ഇടം കണ്ടെത്തുകയായിരുന്നു മാളവിക. രണ്ട് ചിത്രങ്ങളിൽ മാത്രമാണ് നടി തമിഴിൽ അഭിനയിച്ചത്. രണ്ടും സൂപ്പർ ഹിറ്റായിരുന്നു. രജനികാന്ത് ചിത്രമായ പേട്ടയായിരുന്നു മാളവികയുടെ ആദ്യ ചിത്രം മാസ്റ്ററാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മാളവികയും ചിത്രം. കോളിവുഡിൽ മാത്രമല്ല മലയാളത്തിലും ചിത്രം വൻ വിജയം നേടിയിരുന്നു.

actress

More in Actress

Trending

Recent

To Top