
Malayalam
അഡോണിക്ക് താക്കീതുമായി സജ്നയും ഫിറോസും; എയ്ഞ്ചലിന്റെത് കുഞ്ഞ് മനസ്സാ…!
അഡോണിക്ക് താക്കീതുമായി സജ്നയും ഫിറോസും; എയ്ഞ്ചലിന്റെത് കുഞ്ഞ് മനസ്സാ…!
Published on

കഴിഞ്ഞ എല്ലാ ബിഗ് ബോസ് സീസണുകളിലും പ്രണയം ഒരു വിഷയമായിരുന്നു. അതിൽ ആദ്യ സീസണിലെ ശ്രിനിഷും പേളിയും പ്രണയത്തിലായത് പ്രേക്ഷകർ ഏറ്റെടുത്തതും ബിഗ് ബോസിലെ അവരുടെ പ്രണയ നിമിഷങ്ങൾ കണ്ടിട്ടായിരുന്നു,.
എന്നാൽ ആദ്യ സീസൺ ആയതുകൊണ്ട് ആ പ്രണയത്തെ ആദ്യം ആരും വിശ്വസിച്ചിരുന്നില്ല. സ്ക്രിപ്പ്റ്റഡ് ആകും എന്നുതന്നെയായിരുന്നു ബിഗ് ബോസ് ആരാധകരും ഒപ്പം പേർളിയുടെ അച്ഛനും കരുതിയിരുന്നത്. ഇതിനെകുറിച്ച് പേർളിയുടെ അച്ഛൻ ഒരു അഭിമുഖത്തിൽ പറയുകയും ചെയ്തിട്ടുണ്ട്.
തമിഴിലെപ്പോലെ മത്സരത്തിലെ നിലനില്‍പ്പിന് വേണ്ടിയായാണ് ഇരുവരും അടുത്തതെന്ന വിമര്‍ശനങ്ങളായിരുന്നു തുടക്കത്തിലുണ്ടായിരുന്നത്. മത്സരാര്‍ത്ഥികളും ഇതേ പ്രതികരണമായിരുന്നു. മോഹന്‍ലാല്‍ ചോദിച്ചപ്പോഴായിരുന്നു പേളിയും ശ്രീനിയും പ്രണയത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. ഇനിയങ്ങോട്ടുള്ള ജീവിതത്തില്‍ ഒരുമിച്ചാവാന്‍ ആഗ്രഹിക്കുന്നുവെന്നും ഇവര്‍ പറഞ്ഞിരുന്നു.
പേളിഷ് പ്രണയത്തിന് ശേഷം ബിഗ് ബോസിലെ അടുത്ത ജോഡികള്‍ ആരായിരിക്കുമെന്നാണ് എല്ലാവരും ചോദിച്ചത്. അലക്സാന്‍ഡ്ര-സുജോ മാത്യു ലവ് ട്രാക്കായിരുന്നു സീസണ് രണ്ടില്‍ കണ്ടത്. അതൊരു ചീറ്റിപ്പോയ പ്രണയമാണെന്ന് പിന്നീട് പുറത്തുവന്നിരുന്നു,. ഇപ്പോൾ സീസണ് മൂന്നിലെ ലവ് ട്രാക്ക് എങ്ങനെയാണെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.
മാസങ്ങള്‍ക്ക് ശേഷമായാണ് ബിഗ് ബോസ് സീസണ് 3 ആരംഭിച്ചത്. മണിക്കുട്ടനെ പ്രണയിക്കാന്‍ ശ്രമിക്കുമെന്ന് പറഞ്ഞായിരുന്നു എയ്ഞ്ചല്‍ തോമസ് ബിഗ് ബോസിലേക്ക് എത്തിയത്. മണിക്കുട്ടനെയാണ് പറഞ്ഞതെങ്കിലും അഡോണിയോടായിരുന്നു താരം കൂടുതൽ കൂട്ടുകൂടിയത് . നമുക്ക് പ്രണയിച്ച് നോക്കാമെന്നായിരുന്നു ഇരുവരും പറഞ്ഞത്. അതിനിടയിലായിരുന്നു എയ്ഞ്ചല്‍ അഡോണിയോട് മനസ്സ് തുറന്നത്. അഡോണിയുടെ മുഖത്ത് നോക്കാനാവുന്നില്ലെന്നും തനിക്ക് എന്തൊക്കെയോ തോന്നുന്നുവെന്നുവെന്നും എയ്ഞ്ചല്‍ പറഞ്ഞിരുന്നു.
നിനക്ക് എന്നെ ഇഷ്ടമുണ്ടോ, അത് പറഞ്ഞിട്ട് പോയാല്‍ മതിയെന്നായിരുന്നു അഡോണി പറഞ്ഞത്. ഇതിന് ശേഷമായാണ് എയ്ഞ്ചല്‍ ഐലവ് യൂ പറഞ്ഞത്. ഇരുവരും സംസാരിക്കുന്നതും ഇവരുടെ ഭാവമാറ്റവുമെല്ലാം മറ്റുള്ളവരും വീക്ഷിക്കുന്നുണ്ടായിരുന്നു. നിനക്ക് കാര്യങ്ങളെക്കുറിച്ച് കൃത്യമായ ബോധ്യവും പക്വതയുമുണ്ട്. എന്നാല്‍ അവള് അങ്ങനെയല്ല, അവസാനം ഇത് പണിയായി മാറരുതെന്നായിരുന്നു ഫിറോസും സജ്നയും അഡോണിയെ ഉപദേശിച്ചത്.
അവൾക്കൊരു പിഞ്ചു മനസ്സാണുള്ളത്. ഒരു പ്രണയം നഷ്ട്ടമായതിന്റെ വേദനയിൽ നിൽക്കുകയാണ്. ഈ സമയത്ത് ഒരാശ്വാസമായി ഇതിനെ കാണും. പിന്നീട് അത് വലിയ വേദനയാകുമെന്നും സജ്ന ഉപദേശിക്കുന്നുണ്ടായിരുന്നു. എന്നാൽ മറുപടിയായി അഡോണിക്ക് അങ്ങനെ ഒരു പ്രണയം ഇല്ലെന്നായിരുന്നു പറഞ്ഞത്. അങ്ങനെ രണ്ടാൾക്കും പ്രണയമുണ്ടെങ്കിൽ കുഴപ്പമില്ല എന്ന വാദവും സജ്ന അവിടെ ഉയർത്തുന്നുണ്ട്.
about bigg boss
പ്രേക്ഷക മനസ്സിൽ നിലനിന്ന ഒരുപിടി കഥാപാത്രങ്ങൾ അവതരിപ്പിച്ച താരമാണ് നടൻ വിഷ്ണു പ്രസാദ്. വില്ലൻ വേഷങ്ങള്‍ ചെയ്താണ് വിഷ്ണു ശ്രദ്ധേയനാവുന്നത്. സിനിമകളിലും...
മോഹൻലാലിന്റെ ആറാട്ട് എന്ന ചിത്രത്തിന്റെ റിവ്യു പറഞ്ഞ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയ ആറാട്ടണ്ണൻ എന്ന പേരിൽ അറിയപ്പെടുന്ന സന്തോഷ് വർക്കിക്കെതിരെ...
ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു വിജയ് സുബ്രമണ്യം എന്നിവർ നിർമ്മിച്ച് നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന പടക്കളം എന്ന...
എഞ്ചിനിയറിംഗ് കോളജിൻ്റെ പശ്ചാത്തലത്തിൽ മുഴുനീള ഫൺ ത്രില്ലർ മൂവിയായി അവതരിപ്പിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ഏപ്രിൽ മുപ്പത് ബുധനാഴ്ച്ച പ്രശസ്ത നടി...
പുതിയ കാലഘട്ടത്തിൽ സിനിമയെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രിയപ്പെട്ട ജോണറായി മാറിയിരിക്കുകയാണ് ഇൻവസ്റ്റിഗേഷൻ രംഗം. ആ ജോണറിൽ ഈ അടുത്ത കാലത്ത് പ്രദർശനത്തിനെത്തിയ...