മലയാളികളുടെ പ്രിയ ഗായികയും അവതാരകയും നടിയുമായി റിമി ടോമി തന്റെ ആധ്യ പ്രണയത്തിന്റെ ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ്. ഒരു ചാനല്‍ പരിപാടിക്ക് ഇടെയാണ് റിമി ഇക്കാര്യം തുറന്ന് പറഞ്ഞത്. മഴവിൽ മനോരമയിലെ ജനപ്രിയ പരിപാടിയായ സൂപ്പർ 4 ജഡ്ജസിന്റെ തുറന്നു പറച്ചിലുകളുടെ വേദി കൂടിയാണ്. തുറന്നു പറച്ചിൽ എന്നാൽ ആദ്യാനുരാഗം. ജോത്സ്യനയും വിധു പ്രതാപും തങ്ങളുടെ ആദ്യ പ്രണയത്തിന്റെ ഓർമകൾ പങ്കു വച്ചു. ഒടുവിൽ റിമി ടോമിയും ആ ദിനങ്ങൾ തുറന്നു പറഞ്ഞു. റിമിയുടെ സ്വദേശമായ പാലായില്‍ ഉള്ള ഒരു പയ്യനോട് ആയിരുന്നു താരത്തിന് ആദ്യമായി പ്രണയം തോന്നിയത്.
‘ഹൈസ്കൂള്‍ കാലഘട്ടത്തിലാണ് എന്റെ മനസ്സില്‍ ആദ്യമായി പ്രണയം തോന്നിയത്. പാലായില്‍ തന്നെയുള്ള ആളാണ്. അയാള്‍ക്ക് എന്നേക്കാള്‍ അഞ്ചോ ആറോ വയസ്സ് കൂടുതലുണ്ട്. പാട്ടു പാടുന്ന കുട്ടിയായതു കൊണ്ടു തന്നെ ആ നാട്ടിലെ എല്ലാവര്ക്കും എന്നെ അറിയാം. ആ പയ്യന് എന്നെ ഇഷ്ടമാണെന്ന് എനിക്കു മനസ്സിലായി. സ്കൂളില്‍ നിന്നും തിരിച്ചു വരുമ്പോള്‍ അയാള്‍ എനിക്കെതിരെ വരുമായിരുന്നു. പക്ഷേ അന്നൊക്കെ നേരിട്ടു കണ്ടാല്‍ പോലും മുഖത്തു നോക്കാന്‍ പേടിയായിരുന്നു- റിമി പറയുന്നു
അക്കാലം മുതല്‍ ഞാന്‍ പള്ളി ക്വയറില്‍ സജീവമായിരുന്നു. ഞാന്‍ പാടിയ പാട്ടുകളൊക്കെ റെക്കോര്‍ഡ് ചെയ്ത് അയാള്‍ സ്ഥിരം കേള്‍ക്കുമായിരുന്നു. അതുപോലെ തന്നെ ഞാന്‍ ആ വഴി പോകുമ്പോള്‍ എന്റെ പാട്ടുകള്‍ അയാളുടെ സുഹൃത്തിന്റെ വീട്ടില്‍ നിന്നും പ്ലേ ചെയ്യിപ്പിക്കുകയും ചെയ്തു. ഒരിക്കല്‍ പള്ളിയിലെ എന്തോ കാര്യവുമായി ബന്ധപ്പെട്ട് എല്ലാവര്ക്കും രക്തപരിശോധന നടത്തി. പരിശോധനാഫലത്തില്‍ എന്റെയും ആ പയ്യന്റെയും ഗ്രൂപ്പുകള്‍ ഒന്നായിരുന്നു. ആ സന്തോഷത്തില്‍ അയാള്‍ അവിടെയുള്ള എല്ലാവര്ക്കും മിഠായികളൊക്കെ വാങ്ങിക്കൊടുത്തു. അതൊക്കെയാണ് അന്നത്തെ ഓര്‍മകള്‍. കുറച്ചു കൂടി കഴിഞ്ഞപ്പോള്‍ പഠനാവശ്യവുമായി ബന്ധപ്പെട്ട് അയാള്‍ ആ നാട്ടില്‍ നിന്നു മാറി. പിന്നെ ഞാന്‍ അയാളെ കണ്ടിട്ടേയില്ല. ഇപ്പോള്‍ ജോലിയുമായി ബന്ധപ്പെട്ട് വിദേശത്താണെന്നു മാത്രം അറിയാം. മറ്റു വിവരങ്ങളൊന്നും അറിയില്ല.’
നെൽസൺ ദിലീപ് കുമാറിന്റെ സംവിധാനത്തിൽ സൂപ്പർസ്റ്റാർ രജനീകാന്ത് നായകനായി എത്തുന്ന ജയിലർ 2ൽ താനും അഭിനയിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി മലയാളി താരം അന്ന...
ഇന്ന് മലയാള സിനിമയിൽ നിരവധി ആരാധകരുള്ള താരമാണ് മമ്മൂട്ടി. അദ്ദേഹത്തെ പോലെ അദ്ദേഹത്തെ കുടുംബത്തോടും പ്രേക്ഷകർക്കേറെ ഇഷ്ടമുണ്ട്. മമ്മൂട്ടിയൊരു പരുക്കൻ സ്വഭാവക്കാരൻ...