
Malayalam
ഫിറോസ് ഖാന് ചുട്ട മറുപടി കൊടുത്ത് റിതു മന്ത്ര!
ഫിറോസ് ഖാന് ചുട്ട മറുപടി കൊടുത്ത് റിതു മന്ത്ര!

ബിഗ് ബോസ് മൂന്നാം പതിപ്പിൽ തുടക്കംമുതൽ പ്രശ്നങ്ങൾ മാത്രമാണ് ചർച്ചയാകുന്നത്. പാട്ടും ഡാൻസും ഒക്കെയായി ഓരോ ദിവസവും തുടങ്ങുമെങ്കിലും ചെറിയ കാര്യങ്ങൾക്കുപോലും പരസ്പരം തർക്കിക്കുന്നതാണ് കാണുന്നത്. എന്നാൽ, ചെറിയ വഴക്കുകൾ പിന്നീട് കയ്യാങ്കളി വരെ എത്തിനിൽക്കുന്ന അവസ്ഥയും കഴിഞ്ഞ രണ്ടാഴ്ചയിൽ ഉണ്ടായി.
ഈ ആഴ്ചയുടെ ആദ്യം ആരംഭിച്ച സായ്- സജ്ന- ഫിറോസ് പ്രശ്നം അവസാനിക്കുമ്പോൾ ബിഗ് ബോസ് ഹൗസിൽ മറ്റൊരു പ്രശ്നം ആരംഭിക്കുകയാണ്. ഇത്തവണ അധികം വഴക്കിലൊന്നും ഉൾപ്പെട്ടിട്ടിലാത്ത റിതുവിന്റെ പേരാണ് ഉയരുന്നത്.
അടുക്കള ജോലിയിൽ സഹായിക്കാതെ കുളിക്കാൻ പോയതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. റിതുവിന്റേയും മിഷേലിന്റേയും പ്രവൃത്തിയെ വിമർശിച്ച് ഡിംപലും മജിസിയയും രംഗത്തെത്തിയിരുന്നു. എന്നാൽ ഇത് കേട്ട് കൊണ്ടു വന്ന റിതു അതിനുള്ള മറുപടി കൊടുക്കുകയായിരുന്നു.
എന്നാൽ ഇവരുടെ പ്രശ്നത്തിലേയ്ക്ക് ഫിറോസ് ഖാൻ ഇടപെട്ടതോടെയാണ് പ്രശ്നം പൊട്ടിത്തെറിയുടെ വക്കിലെത്തിയത്. റിതുവിന്റെ ജോലി താൻ ആണ് ചെയ്തതെന്നായിരുന്നു ഫിറോസിനറെ വാദം. എന്നാൽ ഇതിന് കൃത്യമായ മറുപടിയും റിതു മുഖത്ത് നോക്കിത്തന്നെ കൊടുക്കുന്നുണ്ട്.
ഇക്കാര്യത്തിൽ ഇടപെടാൻ ഫിറോസിന് അവകാശമില്ലെന്നും ഇത് തങ്ങൾ നാല് പേരും കൂടി സംസാരിച്ച് തീർക്കുമെന്നും റിതു പറഞ്ഞു. എന്നാൽവിട്ടു കളയാൻ ഫിറോസിന് ഉദ്ദ്യേശമില്ലായിരുന്നു. വീണ്ടും ഇക്കാര്യത്തിൽ അഭിപ്രായവുമായി ഫിറോസ് എത്തുകയായിരുന്നു.
ആവശ്യം ഇല്ലാതെ ഫിറോസിക്ക സംസാരിക്കരുത്. ഇയാൾക്ക് എല്ലാ ഇടത്തും ഇടിച്ചുകയറണം എന്ന് പറഞ്ഞുകൊണ്ട് റിതു റൂമിൽ നിന്നും പോകുകയായിരുന്നു. പിന്നീട് ഈ വിഷയം ജയിലിൽ പോകുന്നവരെ നേമിനേറ്റ് ചെയ്യാൻ പറഞ്ഞ സമയത്ത് ഡിംപൽ പറഞ്ഞിരുന്നു. എന്നാൽ കൃത്യമായ മറുപടി റിതു അവിടെയും നൽകി.
about bigg boss
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട്...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളചലച്ചിത്ര ലോകത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. മലയാള സിനിമയിൽ ഒറ്റയാൾ പ്രസ്ഥാന കൊണ്ടുവന്നത് ബാലചന്ദ്ര...