Connect with us

മണിക്കിലുക്കം നിലച്ചിട്ട് ഇന്നേക്ക് അഞ്ചു വര്‍ഷം!, കാലയവനികയിലേയ്ക്ക് മറഞ്ഞ കലാഭവന്‍ മണിയുടെ ഓര്‍മ്മകള്‍!

Malayalam

മണിക്കിലുക്കം നിലച്ചിട്ട് ഇന്നേക്ക് അഞ്ചു വര്‍ഷം!, കാലയവനികയിലേയ്ക്ക് മറഞ്ഞ കലാഭവന്‍ മണിയുടെ ഓര്‍മ്മകള്‍!

മണിക്കിലുക്കം നിലച്ചിട്ട് ഇന്നേക്ക് അഞ്ചു വര്‍ഷം!, കാലയവനികയിലേയ്ക്ക് മറഞ്ഞ കലാഭവന്‍ മണിയുടെ ഓര്‍മ്മകള്‍!

സ്വതസിദ്ധമായ അഭിനയത്തിലൂടെയും നാടന്‍ പാട്ടുകളിലൂടെയും പ്രേക്ഷകരുടെ മനസ്സിലിടം നേടിയ കലാഭവന്‍ മണി ലോകത്തോട് വിട പറഞ്ഞിട്ട് ഇന്നേക്ക് അഞ്ചു വര്‍ഷം തികയുന്നു. എന്നിരുന്നാലും മലയാളം കണ്ട മികച്ച കലാകാരന്മാരില്‍ ഒരാളായ കലാഭവന്‍ മണി ഇന്നും പ്രേക്ഷകരുടെ മനസ്സില്‍ ജീവിച്ചിരിക്കുന്നുണ്ട്. അകാലത്തില്‍ കാലയവനികയിലേയ്ക്ക് മറഞ്ഞ മണിയുടെ ഓര്‍മ്മകള്‍ ഇന്നും ചേനത്തുനാട്ടിലും മണിക്കൂടാരത്തിലും തളം കെട്ടി നില്‍ക്കുന്നുണ്ട്. ഇന്ന് മണിക്കൂടാരത്തിലെ തെക്കെ പുറത്തുള്ള കല്ലറ പൂക്കളാല്‍ നിറഞ്ഞിട്ടുണ്ട്.

കൊടിയ ദാരിദ്യത്തിന്റെ കറുത്ത ദിനങ്ങളില്‍ നിന്ന് ആരാധക മനസ്സിന്റെ സ്‌നേഹ സമ്പന്നതയിലേയ്ക്കാണ് കലാഭവന്‍ മണിയെന്ന അതുല്യ പ്രതിഭ നടന്നു കയറിയത്. ഏതെങ്കിലും ഒരു വേഷത്തില്‍ മാത്രമൊതുങ്ങിയ നടനായിരുന്നില്ല മണി. ചില സിനിമകളില്‍ നായകന് എതിരായ ശക്തിയുളള പ്രതിയോഗിയായി, ഇടയ്ക്ക് നായകന്റെ നിഴലു പോലെയുളള സന്തതസഹചാരിയായി, ഹാസ്യ താരമായും സഹനടനായും നായകനായും വില്ലനായും തെന്നിന്ത്യ മുഴുവന്‍ ആരാധകരെയുണ്ടാക്കിയ അനവധി വേഷങ്ങള്‍ ചെയ്തു പല രൂപത്തിലും ഭാവത്തിലും പ്രേക്ഷകരെ വിസ്മയിപ്പിച്ചു. സിനിമാ രംഗത്തെ സകലകലാവല്ലഭനായിരുന്ന ഈ ചാലക്കുടിക്കാരന്‍ അഭിനയിച്ചും മിമിക്രി കാട്ടിയും പാട്ട് പാടിയും മണി ആരാധക മനസില്‍ തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ മണിയ്ക്ക് അതികം കാലതാമസമൊന്നും വേണ്ടി വന്നിരുന്നില്ല.

നാടന്‍പാട്ടിനെ ജനകീയമാക്കിയതില്‍ മണിക്കുള്ള പങ്ക് എടുത്തുപറയേണ്ടതു തന്നെയാണ്. കേരളത്തിലെ നാടന്‍ പാട്ടുകളും രസമുള്ള ഈണങ്ങളും കണ്ടെടുത്ത് പുനരാവിഷ്‌കരിക്കാന്‍ ഒട്ടേറെ ശ്രമങ്ങള്‍ മണി നടത്തിയിട്ടുണ്ട്. നാടന്‍പാട്ടിന്റെ ശീലുകളുളളതായിരുന്നു മണിയുടെ ഗാനങ്ങള്‍. വിഷയമായതാവട്ടെ സാധാരണക്കാരന്റെ ജീവിതവും. ഏതൊരു സാധാരണക്കാരനും എളുപ്പത്തില്‍ ജീവിതവുമായി ബന്ധപ്പെടുത്താവുന്നതായിരുന്നു മണിയുടെ പാട്ടുകള്‍. കൊച്ചുകുട്ടികള്‍ പോലും മൂളിനടക്കുന്ന തരത്തിലേയ്ക്ക് മണ്‍മറഞ്ഞു തുടങ്ങിയ നാടന്‍ പാട്ടിനെ തിരിച്ചെത്തിയ്ക്കാന്‍ മണിയ്ക്ക് ആയിരുന്നു.

2016 മാര്‍ച്ച് ആറിനായിരുന്നു ഇടപ്പള്ളി അമൃത ആശുപത്രിയില്‍ വെച്ച് മണി മരണത്തിനു കീഴടങ്ങിയത്. രണ്ടു ദിവസം ചേനത്തുനാട്ടിലെ പാഡിയില്‍ അബോധാവസ്ഥയിലായിരുന്ന കലാഭവന്‍ മണിയെ പിന്നീട് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വിഷം അകത്തു ചെന്നതാണ് മരണകാരണമെന്ന് ആന്തരികാവയവ പരിശോധാ ഫലം പുറത്തുവന്നതോടെ വിഷയം കോളിളത്തിലേക്ക് നീങ്ങി. ക്രൈംബ്രാഞ്ചും ഒടുവില്‍ സി.ബി.ഐയും കേസ് അന്വേഷിച്ചെങ്കിലും മണിയുടെ മരണത്തില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല. എങ്കിലും ബന്ധുക്കളെപ്പോലെ തന്നെ ലക്ഷക്കണക്കിന് ആരാധകരുടെ മനസിലും ഇപ്പോഴും, പ്രിയകലാകാരന്റെ മരണത്തെ കുറിച്ചുള്ള സംശയം ബാക്കിയാണ്.

More in Malayalam

Trending

Recent

To Top