Connect with us

ബിഗ് ബോസ് ഹൗസിലേയ്ക്ക് പുതിയ അംഗം; സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്ന താരം ഇതാണ്!

Malayalam

ബിഗ് ബോസ് ഹൗസിലേയ്ക്ക് പുതിയ അംഗം; സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്ന താരം ഇതാണ്!

ബിഗ് ബോസ് ഹൗസിലേയ്ക്ക് പുതിയ അംഗം; സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്ന താരം ഇതാണ്!

മലയാളം ബിഗ് ബോസ് മൂന്നാം പതിപ്പ് പ്രേക്ഷകർക്ക് ഏറെ നല്ല നിമിഷങ്ങളാണ് സമ്മാനിക്കുന്നത് . എന്നാൽ കഴിഞ്ഞ സീസണിന്റെ അത്രെയും വന്നിട്ടില്ല എന്ന പരാതിയും സജീവമാണ്. കൊറോണയുടെ പ്രതിസന്ധി കാരണം ബിഗ് ബോസ് സീസൺ 2 വളരെ മികച്ചുനിൽക്കുമ്പോൾ തന്നെ അവസാനിപ്പിക്കേണ്ടി വന്നിരുന്നു. ലോക്ക് ഡൗണിൽ ഇളവ് പ്രഖ്യാപിച്ചതോടെയാണ് സീസൺ 3 ആരംഭിക്കുന്നത്.

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ആദ്യ സീസണുകളെ പോലെ മൂന്നാം ഭാഗവും മോഹൻലാൽ തന്നെയാണ് അവതരിപ്പിക്കുന്നത്. ഫെബ്രുവരി 14 ന് പതിനാല് പേരിൽ ആരംഭിച്ച ഷോ മികച്ച പ്രേക്ഷ സ്വീകാര്യത നേടി മുന്നേറുകയാണ്.

ബിഗ് ബോസ് ആദ്യ ആഴ്ചയിൽ പ്രേക്ഷകരെ നിരാശപ്പെടുത്തി വലിയ സംഭവങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ, അതൊക്കെ പരിചയപ്പെടൽ തുടങ്ങിയിട്ടേ ഉള്ളു എന്ന രീതിയിൽ തന്നെ പ്രേക്ഷകർ വിട്ടുകളഞ്ഞു. അതേസമയം രണ്ടാം വാരത്തിൽ വൈൽഡ് കാർഡ് എൻട്രിയിലൂടെ എത്തിയ സജ്‌നയും ഫിറോസും മിഷേലും വലിയ രംഗങ്ങളായിരുന്നു ബിഗ് ബോസിൽ സൃഷ്ട്ടിച്ചത്.

തുടർന്നും സജ്നയും ഫിറോസും പ്രശ്നങ്ങൾ ഉണ്ടാക്കിത്തന്നെ മുന്നേറുകയാണ്. ഇപ്പോൾ ബിഗ് ബോസ് ആരംഭിച്ച് മൂന്നാഴ്ച പിന്നിടുകയാണ്. സംഭവ ബഹുലമായ നിമിഷങ്ങൾക്കാണ് ഹൗസ് ദിനംപ്രതി സാക്ഷ്യം വഹിക്കുന്നത്..ഇപ്പോൾ വഴക്കും ബഹളവും നിത്യ സംഭവമായി മാറുകയാണ്. ഷോ ആരംഭിച്ച് ആദ്യത്തെ ആഴ്ച വളരെ ശാന്തമായിട്ടായിരുന്നു വീട് പോയിരുന്നത്. എന്നാൽ രണ്ടാം ആഴ്ചയായപ്പോൾ ഹൗസിന്റെ രൂപം ആകെ തന്നെ മാറുകയായിരുന്നു അടുത്ത സുഹൃത്തുക്കളിൽ പോലും അഭിപ്രായ വ്യത്യാസം രൂക്ഷമാകുകയായിരുന്നു.

വഴക്കും പിണക്കവും ബിഗ് ബോസ് ഹൗസിൽ നിത്യസംഭവം ആകുമ്പോൾ, വീട്ടിലേയ്ക്ക് പുതിയ അതിഥി എത്തുന്നത് സംബന്ധിച്ച ചർച്ചകളാണ് പുറത്ത് നടക്കുന്നത് . വൈൽഡ് കാർഡ് എൻട്രിയായി എത്തുന്നത് ട്രാൻസ് ജെൻഡർ മിഴി മാർവയാണ്എന്നാണ് പ്രചരിക്കുന്നത് . സോഷ്യൽ മീഡിയയിൽ മിഴിയുടെ എൻട്രിയെ കുറിച്ചുള്ള ചർച്ച കനക്കുകയാണ്. എന്നാൽ ബിഗ് ബോസിൽ നിന്ന് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

എല്ലാ ആഴ്ചയിലും രണ്ട് പേർ പുതുതായി എത്താറുണ്ട്. മോഹൻലാൽ അംഗങ്ങളെ കാണാൻ എത്തുന്ന ദിവസം തന്നെയാണ് പുതിയ ആളിനെ ഹൗസിലേയ്ക്ക് എത്തിക്കുന്നത്. മിഴിക്ക് മുൻപ് ട്രാൻസ് കമ്മ്യൂണിറ്റിയിൽ നിന്ന് അഞ്ജലി അമീർ ബിഗ് ബോസ് ഹൗസിൽ എത്തിയിരുന്നു.

ആദ്യ സീസണിലായിരുന്നു അഞ്ജലി എത്തിയത്. എന്നാൽ ആരോഗ്യ പ്രശ്നം മൂലം ഷോയിൽ നിന്ന് പിൻവാങ്ങുകയായിരുന്നു. കഴിഞ്ഞ സീസണിൽ ട്രാൻസ് കമ്മ്യൂണിറ്റിയിൽ നിന്ന് ആരും ഷോയിൽ എത്തിയിരുന്നില്ല. എന്നാൽ നാളെ ഇതിന്റെ സത്യാവസ്ഥയ്ക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

about bigg boss

Continue Reading
You may also like...

More in Malayalam

Trending

Recent

To Top