
Malayalam
ഒരു വിവാദമുണ്ടാക്കാന്‍ വേണ്ടി മാത്രം ഇത്തരം കാര്യങ്ങൾ ചെയ്യുന്നു; വളരെ മോശമാണിത്; ആഞ്ഞടിച്ച് ഹണി റോസ്
ഒരു വിവാദമുണ്ടാക്കാന്‍ വേണ്ടി മാത്രം ഇത്തരം കാര്യങ്ങൾ ചെയ്യുന്നു; വളരെ മോശമാണിത്; ആഞ്ഞടിച്ച് ഹണി റോസ്

ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് ഹണി റോസ്.
ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ ധ്വനി നമ്പ്യാര്‍ എന്ന കഥാപാത്രത്തിലൂടെയാണ് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് മലയാള സിനിമയിലെ മുൻ നിര നായകന്മാരോടൊപ്പം അഭിനയിച്ചു. ഇപ്പോള്‍ വാര്‍ത്തകള്‍ വളച്ചൊടിക്കുന്നത് കാണുമ്പോള്‍ വിഷമം തോന്നിയിട്ടുണ്ടെന്ന് തുറന്ന് പറയുകയാണ്
ഹണി റോസ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇതേകുറിച്ച് തുറന്നടിച്ചത്
‘എന്തെങ്കിലും ഒരു വിവാദമുണ്ടാക്കാന്‍ വേണ്ടി ചിലര്‍ ഏതെങ്കിലുമൊരു വിഷയമെടുത്തിടുന്നുവെന്നേ തോന്നിയുള്ളൂ. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വരുന്ന വാര്‍ത്തകള്‍ പലതും അങ്ങനെയാണ്. നമ്മള് ഒരു കാര്യം പറഞ്ഞാല്‍ അതിനെ വളച്ചൊടിച്ച് വ്യാഖ്യാനിക്കാന്‍ ചിലര്‍ക്ക് നല്ല വിരുതാണ്. എങ്ങനെയെങ്കിലും വാര്‍ത്ത സൃഷ്ടിക്കാനാണ് ചിലര്‍ക്ക് ഇഷ്ടം.
ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വായിച്ച് നോക്കാതെ ഹെഡിങ് മാത്രം വായിച്ച് അതിനെ വളച്ചൊടിച്ച് വാര്‍ത്ത കൊടുക്കുന്ന മറ്റ് പോര്‍ട്ടലുകളുമുണ്ട്. വളരെ മോശം കാര്യമാണ് ഇത്. പക്ഷെ നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ അങ്ങനെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഒരു പോര്‍ട്ടലില്‍ വരുന്ന വാര്‍ത്ത വേറെ പോര്‍ട്ടലില്‍ അവരുടെ ഭാവന കൂടി ചേര്‍ന്നാകും വരുന്നത്. അങ്ങനെ സത്യവുമായി യാതൊരു ബന്ധവുമില്ലാത്ത വാര്‍ത്തകളും പ്രചരിക്കുമെന്ന് താരം പറയുന്നു. നടീ നടന്മാരുടെ സംഘടനയായ അമ്മ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നതായും ഹണി റോഡ് കൂട്ടിച്ചേർത്തു
സുന്ദര്‍ സി യുടെ പ്രൊഡക്ഷനില്‍ ജയ് നായകനാകുന്ന തമിഴ് സിനിമയാണ് താരത്തിന്റെ പുറത്തിറങ്ങാനുള്ള ചിത്രം.
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...