
Malayalam
“നാൽപ്പതാം വയസ്സിലെ ആദ്യ പ്രണയവും സോ കോള്‍ഡ് സൊസൈറ്റിയെ കുറിച്ചും ഭാഗ്യലക്ഷ്മി!
“നാൽപ്പതാം വയസ്സിലെ ആദ്യ പ്രണയവും സോ കോള്‍ഡ് സൊസൈറ്റിയെ കുറിച്ചും ഭാഗ്യലക്ഷ്മി!

ഇന്ത്യയിൽ ഒട്ടാകെ പ്രേക്ഷക പ്രീതി നേടി മുന്നേറുന്ന മത്സരമാണ് ബിഗ് ബോസ് ഷോ. നൂറ് ദിവസം പുറം ലോകവുമായി ഒരു ബന്ധവുമില്ലാതെ വ്യത്യസ്തമായ സാഹചര്യങ്ങളിൽ നിന്നും വ്യത്യസ്തമായ സ്വഭാവങ്ങളോട് കൂടിയവർ ഒന്നിച്ചു കഴിയുന്നു എന്നതാണ് ഈ മത്സരത്തിത്തിന്റെ രീതി. മത്സരത്തിന്റെ ഭാഗമായി മത്സരാര്‍ഥികള്‍ക്ക് സ്വന്തം ജീവിതാനുഭവങ്ങള്‍ പങ്കുവെക്കാനുള്ള അവസരങ്ങള്‍ ബിഗ് ബോസില്‍ ഒരുക്കുന്നുണ്ട്.
ബിഗ് ബോസ് മലയാളം മൂന്നാം പതിപ്പിൽ തുടക്കം തന്നെ ജീവിതാനുഭവങ്ങൾ വെളിപ്പെടുത്തുന്ന ഇമോഷണൽ ടാസ്കുകൾ വളരെ ചർച്ചയായിരുന്നു. മറ്റ് പതിപ്പിൽ നിന്നൊക്കെ വ്യത്യസ്തമായി മത്സരാർത്ഥികളുടെ ജീവിതകഥകൾ സത്യമാണോ എന്ന പരിശോധന സാമൂഹ്യമാധ്യമങ്ങളിലൂടെയും വ്യക്തിപരമായും പ്രേക്ഷകർ അന്വേഷിച്ചുകൊണ്ടിരുന്നു. അതിന് കാരണം ഇമോഷണൽ ടാസ്കിൽ പറഞ്ഞ പല കഥകളും സിനിമയെ വെല്ലുന്ന ജീവിതാനുഭവങ്ങളായായിരുന്നു. കേട്ടിരുന്ന ഓരോ പ്രേക്ഷകരെയും വികാരഭരിതനാക്കി.
ഇപ്പോൾ വീണ്ടും ബിഗ് ബോസ് മൂന്നാം പതിപ്പിൽ അത്തരത്തിലൊരു ടാസ്ക് കഴിഞ്ഞ ദിവസത്തെ എപ്പിസോഡിലും നടക്കുകയുണ്ടായിരുന്നു. ‘ആദ്യ പ്രണയം’ എന്നതായിരുന്നു വിഷയം. മണിക്കുട്ടനും സായ് വിഷ്ണുവും ഡിംപലുമൊക്കെ തങ്ങളുടെ ആദ്യ പ്രണയത്തെക്കുറിച്ച് വാചാലരായപ്പോള്‍ വൈകിമാത്രം തന്നെ തേടിയെത്തിയ ഒരു അടുപ്പത്തെക്കുറിച്ചായിരുന്നു ഭാഗ്യലക്ഷ്മിക്ക് പറയുകയുണ്ടായത്.
ആദ്യപ്രണയത്തെക്കുറിച്ചുള്ള ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ…
“എന്റെ പ്രണയം വരുന്നത് എന്റെ ഒരു 40-41 വയസ് ഉള്ളപ്പോഴാണ്. നിങ്ങള്‍ക്കൊക്കെ ഉള്ളതു മാതിരി എന്റെ യൗവനകാലത്തോ ഒന്നുമല്ല. എന്റെ യൗവനകാലം മുഴുവനും ഒരു പോരാട്ടത്തില്‍ക്കൂടി സഞ്ചരിച്ചതുകൊണ്ടു തന്നെ പ്രണയിക്കാന്‍ സമയവുമില്ലായിരുന്നു, മനസുമില്ലായിരുന്നു. ഒരു വല്ലാത്ത അന്തരീക്ഷം ആയിരുന്നു. അതുകൊണ്ടുതന്നെ കാലങ്ങള്‍ അങ്ങനെ പോയിപ്പോയി ഏതോ ഒരു സന്ദര്‍ഭത്തില്‍ അങ്ങനെയൊരു പ്രണയം എന്നില്‍ ഉണ്ടായി.
എന്നെ സംബന്ധിച്ച് എന്റെ ജീവിതത്തില്‍ ഞാന്‍ അന്നും ഇന്നും എന്നും മനോഹരമായി മനസില്‍ സൂക്ഷിക്കുന്ന ഒരു പ്രണയംതന്നെ ആയിരിക്കും അത്. സൊസൈറ്റി എന്നുപറയുന്ന ഒരു സംഭവം ഉണ്ടല്ലോ. ഒരു സ്ത്രീയെ സംബന്ധിച്ച് ഒരിക്കലും മക്കള്‍ ആയിക്കഴിഞ്ഞാല്‍ പിന്നെയൊരു പ്രണയം ഉണ്ടാവാന്‍ പാടില്ല എന്നു പറയുന്ന ഒരു സോ കോള്‍ഡ് സൊസൈറ്റിയിലാണ് നമ്മള് ജീവിക്കുന്നത്. അതുകൊണ്ടുതന്നെ ഞങ്ങള്‍ രണ്ടുപേരും പരസ്പരം വളരെ സംസാരിച്ച് കൈകൊടുത്ത് മനോഹരമായി ഒരു ഗുഡ്ബൈ പറഞ്ഞു.” 40-ാം വയസിലാണ് തനിക്ക് ആദ്യത്തെ പ്രണയം സംഭവിക്കുന്നതെന്ന് അവര്‍ പറയുന്നു.
ബിഗ് ബോസ് ആദ്യ ആഴ്ച്ച്ചയിൽ ഭാഗ്യലക്ഷ്മിക്ക് കിട്ടിയ ഇമോഷണൽ ടാസ്കിൽ വളരെ വിചിത്രമായൊരു കഥയായിരുന്നു കുട്ടിക്കാലത്തെ കുറിച്ച് ഭാഗ്യലക്ഷ്മിക്ക് പറയാനുണ്ടായിരുന്നത്. കുട്ടിക്കാലത്ത് ‘അമ്മ അനാഥമന്ദിരത്തിൽ കൊണ്ടാക്കിയ കഥയും തനിച്ച് വളർന്ന് ഡബ്ബിങ് ആർട്ടിസ്റ്റ് ആയതുവരെയുള്ള കഥകൾ ഭാഗ്യലക്ഷ്മി കരഞ്ഞുകൊണ്ടായിരുന്നു പറഞ്ഞവസാനിപ്പിച്ചത്. ആ കഥകൾ സാമൂഹ്യമാധ്യമങ്ങളിലും ഏറെ ചർച്ചയ്ക്ക് വഴിയൊരുക്കി. അനുകൂലിച്ചും പ്രതികൂലിച്ചുമൊക്കെ അന്നും കമന്റുകൾ ഉണ്ടായിരുന്നു.
ഇപ്പോൾ വീണ്ടും ഭാഗ്യലക്ഷ്മിയും ഭാഗ്യലക്ഷ്മിയുടെ ആദ്യ പ്രണയവും സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. സമൂഹത്തെ പരാമർശിച്ചു കൊണ്ടുള്ള ഭാഗ്യലക്ഷ്മിയുടെ വാക്കുകൾക്ക് എതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്. കൂടാതെ, ഇത് കേട്ട് കുറെ സദാചാര കുരുക്കളും പൊട്ടിത്തുടങ്ങിയിട്ടുണ്ട്. “കൂടുതൽ ശക്തിയോടെ ഭാഗ്യലക്ഷ്മി, പ്രണയത്തിന് വയസില്ല…” തുടങ്ങിയ കമന്റുകളും ഈ വിഷയത്തിൽ കാണുന്നുണ്ട്. സോഷ്യൽ മീഡിയയിൽ വ്യത്യസ്തമായ പ്രതികരണമാണ് ലഭിക്കുന്നതെങ്കിലും കയ്യടികളോടെയാണ് മറ്റ് മത്സരാർഥികൾ പ്രണയകഥ കേട്ടിരുന്നത്.
ബിഗ് ബോസ് മലയാളം മൂന്നാം പതിപ്പിലെ ഏറ്റവും മുതിര്‍ന്ന മത്സരാര്ഥിയാണ് ഭാഗ്യലക്ഷ്മി. കഴിഞ്ഞ വാരം നോമിനേഷന് ലിസ്റ്റില്‍ ഇടംപിടിച്ച അവര്‍ക്ക് ഇത്തവണയും നോമിനേഷന് ലഭിച്ചിട്ടുണ്ട്. ബിഗ് ബോസ് നിയമങ്ങള്‍ ലംഘിച്ചതിന് നേരിട്ട് നോമിനേഷനില്‍ വന്ന സജിന ഫിറോസ്, മിഷേല്‍ എന്നിവരെക്കൂടാതെ ഡിംപല്‍, സൂര്യ, സായ് വിഷ്ണു, ഭാഗ്യലക്ഷ്മി, അനൂപ് കൃഷ്ണന് എന്നിവരാണ് ഈ വാരം ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുന്നത്.
about bigg boss
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ലഹരി ഉപയോഗവും ഇടപാടുമായി ബന്ധപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിലായത്. ഇപ്പോഴിതാ നടന് തെറ്റ് തിരുത്താൻ...
വ്ലോഗർ മുകേഷ് നായർക്കെതിരേ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അർദ്ധന ഗ്നയായി ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. കോവളം പൊലീസ്...