
Malayalam
ബിഗ് ബോസിലെ കണ്ണീർ കഥകൾ! ഭാര്യയോട് ക്ഷമ പറഞ്ഞു! ആദ്യ പ്രണയത്തെ കുറിച്ചുള്ള വെളിപ്പെടുത്തൽ!
ബിഗ് ബോസിലെ കണ്ണീർ കഥകൾ! ഭാര്യയോട് ക്ഷമ പറഞ്ഞു! ആദ്യ പ്രണയത്തെ കുറിച്ചുള്ള വെളിപ്പെടുത്തൽ!

ബിഗ് ബോസ് മലയാളം മൂന്നാം പതിപ്പിലെ ഓരോ ടാസ്കും ജനപ്രീതി നേടിക്കൊണ്ടിരിക്കുകയാണ്. ആദ്യ ടാസ്ക് മുതൽ ഓരോ മത്സരാർത്ഥികളെയും കൂടുതൽ അറിയാൻ പ്രേക്ഷകർക്ക് സാധിച്ചിരുന്നു. അതിൽ തന്നെ വളരെയധികം ചർച്ചയിലേക്ക് വഴിവച്ച സംഭവങ്ങളും അരങ്ങേറി. ഇപ്പോഴുള്ള പുതിയ ടാസ്കിന്റെ ഭാഗമായി പ്രണയത്തെക്കുറിച്ചുള്ള തുറന്നുപറച്ചിലാണ് മത്സരാര്‍ത്ഥികൾക്കിടയിൽ നടക്കുന്നത്. ബിഗ് ബോസിൽ ആദ്യ പ്രണയം വെളിപ്പെടുത്താനുള്ള അവസരം നല്‍കിക്കൊണ്ടുള്ള ടാസ്ക് ആയിരുന്നു നടന്നത്.
താരങ്ങളെല്ലാം തങ്ങളുടെ ജീവിതത്തിലെ ആദ്യ പ്രണയത്തെക്കുറിച്ച് വാചാലരാവുകയായിരുന്നു. ബിഗ് ബോസിലെ ആദ്യ താരദമ്പതികളായ ഫിറോസും സജ്നയും നടത്തിയ തുറന്നുപറച്ചിലുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. അസിസ്റ്റന്റ് ഡയറക്ടര്‍, അവതാരകന്, അഭിനേതാവ്, ഡാന്‍സര്‍ തുടങ്ങി വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുണ്ട് ഫിറോസ്. തില്ലാന തില്ലാന, ജോഡി നമ്പര്‍ വണ്‍, സൂര്യ ജോഡി തുടങ്ങി നിരവധി റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട് അദ്ദേഹം.
സജ്നയോട് സോറി പറഞ്ഞായിരുന്നു ഫിറോസ് തന്റെ ആദ്യ പ്രണയത്തെക്കുറിച്ച് പറഞ്ഞു തുടങ്ങിയത്. അഭിനയത്തോടായിരുന്നു തുടക്കത്തിലേ താല്പര്യം. അതിനിടയിലായിരുന്നു നായകനായി അഭിനയിക്കാന്‍ അവസരം ലഭിച്ചത്. ആ സമയത്ത് താന്‍ പ്രണയത്തിലായിരുന്നു. ഇരുവീട്ടുകാരും അംഗീകരിച്ചതായിരുന്നു ആ പ്രണയം. വിവാഹത്തിനും സമ്മതമായിരുന്നു. ആദ്യ സിനിമയുടെ പോസ്റ്ററായിരുന്നു ഫിറോസിന്റെ പ്രണയത്തെ ഇല്ലാതാക്കുന്നത്. സിനിമയുടെ പോസ്റ്റര്‍ നാട്ടിലും എത്തിയിരുന്നു. എ എന്നുണ്ടായിരുന്നു പോസ്റ്ററില്‍. അതോടെയായിരുന്നു പ്രണയം നഷ്ടമാകുന്നത്.
എന്നന്നേക്കുമായി പ്രണയിനിയെ നഷ്ടപ്പെടുകയായിരുന്നു. അത്രയും തീവ്രമായി മറ്റാരോടും തനിക്ക് പ്രണയം തോന്നിയിട്ടില്ലെന്നും ഫിറോസ് പറഞ്ഞിരുന്നു. ആദ്യപ്രണയത്തെക്കുറിച്ച് പറയുന്നതിനിടയില്‍ പലപ്പോഴും അദ്ദേഹത്തിന്റെ വാക്കുകള്‍ ഇടറുന്നുണ്ടായിരുന്നു. കണ്ണുനനഞ്ഞായിരുന്നു അദ്ദേഹം പറഞ്ഞവസാനിപ്പിച്ചത്. കേട്ടിരിക്കുന്ന സജ്നയും വികാരഭരിതയായിരുന്നു. ഫിറോസിനെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിക്കുകയായിരുന്നു സജ്ന ചെയ്തത് . രണ്ടാം വിവാഹത്തിലൂടെയാണ് സജ്നയും ഫിറോസും ഒന്നിച്ചത് .
ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ താരദമ്പതികളാണ് ഫിറോസും സജ്നയും. രണ്ട് പേരുണ്ടെങ്കിലും ഒറ്റ മത്സരാര്‍ഥിയായിട്ടാണ് ഇവർ ഷോയിൽ മത്സരിക്കുന്നത്. മലയാള ടെലിവിഷൻ ഇൻഡസ്ട്രിയിൽ അസിസ്റ്റന്റ് ഡയറക്ടർ ആയാണ് ഫിറോസ് തന്റെ കരിയർ ആരംഭിച്ചത്. പിന്നീട് ‘ഡേഞ്ചറസ് ബോയ്സ്’ എന്ന പരിപാടിയുടെ അവതാരകനായി. ‘തില്ലാന തില്ലാന’ എന്ന ഡാൻസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തിയ ഫിറോസ്, ആ ഷോയുടെ ടൈറ്റിൽ വിന്നറായിരുന്നു. ‘താരോത്സവം’ എന്ന ഷോയിലും ഫിറോസ് പങ്കെടുത്തിരുന്നു. സിനിമയിലും അരങ്ങേറ്റം കുറിച്ച നടനാണ് ഫിറോസ്. മമ്മൂട്ടി ചിത്രം ‘ഫേസ് റ്റു ഫേസ്’, ഒരു കന്നട ചിത്രം എന്നിവയിലും ഫിറോസ് അഭിനയിച്ചിട്ടുണ്ട്.
സീരിയലുകൾ പ്രേക്ഷകർക്ക് സുപരിചിതയായ സജ്ന ‘അന്ന കരീന’, ‘സുമംഗലീ ഭവ’, ‘ചാക്കോയും മേരിയും’ തുടങ്ങിയ പരമ്പരകളിലും വേഷമിട്ടിട്ടുണ്ട്. ഫിറോസിനൊപ്പം സജ്നയും മുൻപ് റിയാലിറ്റി ഷോകളുടെ ഭാഗമായിട്ടുണ്ട്. ‘ജോഡി നമ്പർ വൺ’, ‘സൂര്യ ജോഡി’ തുടങ്ങിയ കപ്പിൾ ഷോകളിൽ ഇരുവരും ഒന്നിച്ച് പങ്കെടുത്തിരുന്നു.
about bigg boss
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും നാദിർഷയും തമ്മിൽ. ലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളർന്നതിനെ കുറിച്ചും നാദിർഷ വാചാലനായിട്ടുണ്ട്. ഇരുവരും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളി സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് മല്ലിക സുകുമാരൻ. മല്ലിക സുകുമാരൻ മാത്രമല്ല, മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...