
Malayalam
‘ദൃശ്യം 2’നെക്കുറിച്ച് മണിക്കുട്ടന് നിരാശ! ആശ്വസിപ്പിച്ച് മോഹൻലാൽ; പരിഭവം പറഞ്ഞ് ഭാഗ്യലക്ഷ്മിയും !
‘ദൃശ്യം 2’നെക്കുറിച്ച് മണിക്കുട്ടന് നിരാശ! ആശ്വസിപ്പിച്ച് മോഹൻലാൽ; പരിഭവം പറഞ്ഞ് ഭാഗ്യലക്ഷ്മിയും !

പ്രേക്ഷകർ ആഗ്രഹിച്ച രീതിയിൽ തന്നെ ബിഗ് ബോസ് മൂന്നാം പതിപ്പ് മികച്ച രീതിയിൽ മുന്നേറുകയാണ്. കഴിഞ്ഞ പതിപ്പിലൊക്കെ മോഹൻലാലിൻറെ അവതരണത്തെക്കുറിച്ച് പ്രേക്ഷകർക്കിടയിൽ നിരവധി പരാതി ഉയർന്നിരുന്നു. എന്നാൽ, രോഷാകുലനായുള്ള മോഹൻലാലിനെയായിരുന്നു ഇത്തവണ ബിഗ് ബോസിൽ കണ്ടത്.
മൈക്ക് ഊരിവെച്ച് സംസാരിക്കുന്നതിനെയായിരുന്നു അദ്ദേഹം ചോദ്യം ചെയ്തത്. ആരെന്തൊക്കെ ചെയ്തുവെന്നുള്ളത് നിങ്ങൾ തന്നെ കാണൂയെന്നായിരുന്നു മോഹൻലാൽ പറഞ്ഞത്. നിങ്ങൾ എന്ത് പറഞ്ഞാലും ഞങ്ങൾ അറിയുമെന്ന് മനസ്സിലാക്കുന്നത് നല്ലതാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
സിനിമാലോകവും പ്രേക്ഷകരും ദൃശ്യം 2നെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത സിനിമയിലെ ട്വിസ്റ്റ് കിടുക്കിയെന്നായിരുന്നു എല്ലാവരും ഒരുപോലെ പറഞ്ഞത്. സിനിമയുടെ മൂന്നാം ഭാഗത്തിനായി കാത്തിരിക്കുകയാണെന്നും പ്രേക്ഷകർ കമന്റ് ചെയ്തിരുന്നു. മൂന്നാം ഭാഗത്തിന്റെ ക്ലൈമാക്സ് തയ്യാറായി കൈയ്യിലുണ്ടെന്നായിരുന്നു സംവിധായകൻ പറഞ്ഞത്. ദൃശ്യം 2മായി ബന്ധപ്പെട്ട ടാസ്ക്ക് ബിഗ് ബോസ് മത്സരാർത്ഥികൾക്ക് നൽകിയിരുന്നു. ബിഗ് ബോസ് 2ന്റെ കഥ തയ്യാറാക്കാനായിരുന്നു നിർദേശം. ഭാഗ്യലക്ഷ്മിയുടെ ടീമായിരുന്നു ടാസ്ക്കിൽ ജയിച്ചത്.
മോഹൻലാലിന് മുന്നിൽ കഥ പറയാനായുള്ള അവസരമായിരുന്നു ബിഗ് ബോസ് നൽകിയത്. ജോർജുകുട്ടി ഗെറ്റപ്പിലായിരുന്നു അന്നത്തെ എപ്പിസോഡിൽ മോഹൻലാൽ എത്തിയത്. ഈ ടാസ്ക്ക് കഴിഞ്ഞതിന് ശേഷമായാണ് മത്സരാർത്ഥികൾക്ക് ദൃശ്യം കാണാൻ മോഹൻലാൽ അവസരം നൽകിയത്. പോപ്കോണും നൽകിയായിരുന്നു സിനിമ കാണിച്ചത്. ഇങ്ങനെയൊരു അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നായിരുന്നു എല്ലാവരും പറഞ്ഞത്. വാരാന്ത്യത്തിലെ എപ്പിസോഡിലേക്ക് എത്തിയപ്പോൾ മോഹൻലാൽ തന്നെയായിരുന്നു ദൃശ്യം 2നെക്കുറിച്ച് ചോദിച്ചത്.
എന്താണ് അഭിപ്രായമെന്നായിരുന്നു മോഹൻലാൽ മത്സരാർത്ഥികളോട് ചോദിച്ചത്. സിനിമ നല്ലതാണല്ലോയെന്നെങ്കിലും പറഞ്ഞൂടേ, എന്ന് ലാലേട്ടൻ ചോദിക്കുകയുണ്ടായി. ഡോസ് കിട്ടുന്നതിനാലാണ് ഒന്നും പറയാത്തതെന്നായിരുന്നു ഭാഗ്യലക്ഷ്മി പറഞ്ഞത്.
മിഷേലിനോടും മണിക്കുട്ടനോടും മോഹൻലാൽ ദൃശ്യം 2നെക്കുറിച്ച് ചോദിച്ചിരുന്നു. തിയേറ്റിൽ പോയി കാണാനാവാത്തതിന്റെ സങ്കടമായിരുന്നു മണിക്കുട്ടന്, എംജി കോളേജിൽ പോയത് തന്നെ ലാലേട്ടനോടുള്ള ആരാധകനകൊണ്ടാണ്. പുറത്തെത്തിയാൽ സിനിമ കാണാമല്ലോയെന്ന് പറഞ്ഞ് മോഹൻലാൽ മണിക്കുട്ടനെ ആശ്വസിപ്പിക്കുകയുണ്ടായി.
about bigg boss
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
മലയാള സിനിമയിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ശോഭന. അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകനാകും. ഒട്ടേറെ വിജയചിത്രങ്ങളിലെ ജോഡികളായിരുന്നു മോഹൻലാലും ശോഭനയും. ഭാര്യാ...