
Malayalam
ബിഗ് ബോസ്സിൽ തനിക്കൊണംകാട്ടി ഭാഗ്യലക്ഷ്മി, പൊട്ടിത്തെറിച്ചു, വലിച്ച് കീറി ഫിറോസ്
ബിഗ് ബോസ്സിൽ തനിക്കൊണംകാട്ടി ഭാഗ്യലക്ഷ്മി, പൊട്ടിത്തെറിച്ചു, വലിച്ച് കീറി ഫിറോസ്
Published on

ബിഗ് ബോസ്സിൽ ആദ്യം ഉണ്ടായിരുന്ന മത്സരാർത്ഥികളും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ വന്നവരും തമ്മില്‍ പെരിഞ്ഞ വഴക്കിനാണ് പ്രേക്ഷകർ സാക്ഷ്യം വഹിക്കുന്നത്. ഒരാഴ്ചത്തെ പ്രകടനം പുറത്ത് നിന്ന് കണ്ട് വന്നവര്‍ മത്സരാര്‍ഥികളെ ഓരോരുത്തരെ തിരഞ്ഞ് പിടിച്ച് കലഹം ഉണ്ടാക്കുകയാണെന്നാണ് പൊതുവേ ആരാധകര്‍ പറയുന്നത്.
ഡിംപലും മിഷേലും തമ്മിലുണ്ടായ വഴക്കിന് പിന്നാലെ ഫിറോസ് ഖാനും ഭാഗ്യലക്ഷ്മിയും തമ്മില്‍ വാക്ക് തര്‍ക്കം നടന്നിരിക്കുകയാണ്. പത്താം ദിവസം ബിഗ്ബോസ് വീട്ടിൽ ഫിറോസിനോട് ഭാഗ്യലക്ഷ്മി നടത്തിയ ഒരു സംസാരമാണ് ഏറെ ചർച്ചയായത്. ബിഗ്ബോസിലേക്കെത്തുന്നതിന് മുൻപ് നേരത്തേ പുറത്ത് നടന്ന വിവാദ പ്രശ്നങ്ങളെ കുറിച്ച് ഫിറോസ് ചോദിച്ചത് ഭാഗ്യലക്ഷ്മിയെ ചൊടിപ്പിക്കുകയായിരുന്നു. പുറത്ത് ഇരിക്കുമ്പോഴായിരുന്നു സംഭവം നടന്നത്. തൻ്റെ പ്രശ്നങ്ങളൊന്നും ആരെയും ബാധിക്കുന്നേയില്ലെന്നും തന്നെയും തൻ്റെ മക്കളെയും മരുമകളെയും അവരുടെ കുടുംബത്തെയും പോലും അത് ബാധിക്കുന്നില്ലെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.
തൻറെ പാസ്റ്റും തൻറെ കാര്യങ്ങളും ആരെയും ബാധിക്കുന്നില്ല. അറുപതിനോടടുത്താണ് പ്രായം, ഈ ലോകം ഇത് കേട്ടാലും എനിക്കൊരു ചുക്കുമില്ല. ഫിറോസ് ഈ കാര്യം പറഞ്ഞ് തന്നെ ബ്ലാക്ക് മെയിൽ ചെയ്യാനൊന്നും നോക്കണ്ട. അതെന്നെ ബാധിക്കില്ല, ഇമോഷണൽ ബ്ലാക്ക് മെയിൽ ഇവിടെ ഏശില്ലെന്നും ഭാഗ്യലക്ഷ്മി ഫിറോസിനോട്. തൻ്റെ കാര്യങ്ങൾ അന്വേഷിക്കാൻ ഫിറോസ് ആരാണെന്നും ഭാഗ്യലക്ഷ്മി ചോദിച്ചു. ‘നിങ്ങളെൻ്റെ ആരാ, നീയൊന്ന് പോയേ’ എന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.
ഇവിടെ വന്ന് ചില ബോംബുകൾ പൊട്ടിക്കുമെന്ന് നിനക്കൊരു വിചാരമുണ്ടെന്നും അത് നിനക്ക് പുറത്ത് വലിയ ഇംപാക്ടുണ്ടാക്കുമെന്ന് വിചാരമുണ്ടെന്നും ഭാഗ്യലക്ഷ്മി ഫിറോസിനോട്. ഫിറോസ് പറയുന്ന ചില വാക്കുകൾ മറന്നു പോകുന്നുണ്ടെന്നും അത് ഓർമ്മക്കുറവിൻ്റെയാണെന്നും ഭാഗ്യലക്ഷ്മി ചൂണ്ടിക്കാട്ടി. ഫിറോസിനൊപ്പമുള്ള മത്സരാർത്ഥിയും ഭാര്യയുമായ സജിനയോട് വല്ല ച്യവനപ്രാശവും വാങ്ങി നൽകണം ഓർമ്മയ്ക്ക് നല്ലതാണ് എന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ കമൻ്റ്. ഇതിന് മറുകമൻ്റുമായി ഫിറോസുമെത്തി, അങ്ങനെയെങ്കിൽ രണ്ട് ബോട്ടിൽ ആദ്യം വാങ്ങി നൽകേണ്ടത് ചേച്ചിക്ക് തന്നെയാണെന്നും എന്നിട്ടാണോ നേരത്തേ തെറി വിളിച്ച സംഭവം ഓർമ്മയില്ല എന്ന് പറഞ്ഞതെന്നും ഫിറോസ് തിരിച്ചടിച്ചു. താനങ്ങനെ ഒരു വാക്ക് പ്രയോഗിച്ചിട്ടില്ലല്ലോ എന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ മറുപടി.
നമ്മളൊരു കുടുംബത്തില്‍ ഇരിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ചോദിച്ചതാണെന്ന് ഫിറോസ് വീണ്ടും പറഞ്ഞപ്പോള്‍, നിങ്ങള്‍ എന്റെ ആരാണ്. ഇത് എന്ത് കുടുംബമാണ്. ഇവിടെ പിന്നില്‍ നിന്നും കുത്താന്‍ കാത്തുനില്‍ക്കുന്നവരാണ് സകലരും എന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ മറുപടി.
ഭാഗ്യലക്ഷ്മി പറഞ്ഞത് നൂറ് ശതമാനം ശരിയാണെന്നാണ് ബിഗ് ബോസ് ആരാധകര്‍ പറയുന്നത്. പുതിയതായി വീട്ടിലേക്ക് വന്ന മൂന്ന് പേരും പിന്നില്‍ നിന്നും കുത്താന്‍ നോക്കുന്നവരാണ്. ഫിറോസും സജ്‌നയും കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ വന്നവരാണ്. മിഷേലിനെ ഇളക്കി വിട്ട് ഡിംപലുമായി യുദ്ധം നടത്തിയത് ഫിറോസാണ്. അതില്‍ വിജയിച്ചെന്ന് കരുതിയാണ് ഭാഗ്യലക്ഷ്മിയെ ചൊറിയാന്‍ വന്നത്. ഡിംപല്‍ വൈകാരികമായി പ്രതികരിച്ചപ്പോള്‍ ഫിറോസിന്റെ ചോദ്യങ്ങളെ തകര്‍ത്തെറിയുന്ന മറുപടിയാണ് ഭാഗ്യലക്ഷ്മി നല്‍കിയത്. ഇനിയുള്ള ദിവസങ്ങളില്‍ ഏറ്റവും ശക്തയായ മത്സരാര്‍ഥിയായി ഭാഗ്യലക്ഷ്മി ചേച്ചി മാറുമെന്നും ഫിറോസിനെ ഇപ്പോള്‍ തന്നെ പുറത്താക്കുകയാണ് വേണ്ടതെന്നും കമന്റിലൂടെ ആരാധകര്‍ പറയുന്നു.
ബിഗ് ബോസ് മലയാളം സീസണ്‍ 3ലെ ഏറ്റവും സീനിയോരിറ്റിയുള്ള മത്സരാര്‍ഥിയാണ് ഭാഗ്യലക്ഷ്മി. സീനിയോരിറ്റി മാത്രമല്ല, ഫൈറ്റിംഗ് സ്പിരിറ്റും ഉള്ള ആളാണ് താനെന്ന തോന്നലുളവാക്കിയാണ് അവരുടെ മുന്നോട്ടുപോക്ക്
ഇന്ന് മലയാള സിനിമയിൽ നിരവധി ആരാധകരുള്ള താരമാണ് മമ്മൂട്ടി. അദ്ദേഹത്തെ പോലെ അദ്ദേഹത്തെ കുടുംബത്തോടും പ്രേക്ഷകർക്കേറെ ഇഷ്ടമുണ്ട്. സിനിമയെ കഴിഞ്ഞ 48...
നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ നടി മിനു മുനീർ അറസ്റ്റിൽ. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് അറസ്റ്റ്...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപിയുടെ ‘ജെ.എസ്.കെ ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയാണ് കേരളക്കരയിലെ ചർച്ചാവിഷയം. ജാനകി...
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരിടം...