Malayalam
‘എനിക്കെന്തെങ്കിലും സംഭവിക്കും നൂറുശതമാനം ഉറപ്പാണ്’!; കരച്ചില്‍ നാടകങ്ങള്‍ അരങ്ങേറി ബിഗ് ബോസ് വീട്
‘എനിക്കെന്തെങ്കിലും സംഭവിക്കും നൂറുശതമാനം ഉറപ്പാണ്’!; കരച്ചില്‍ നാടകങ്ങള്‍ അരങ്ങേറി ബിഗ് ബോസ് വീട്
ആദ്യത്തെ ഒരാഴച പിന്നിട്ടപ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കാത്ത ട്വിസ്റ്റുകളാണ് ബിഗ് ബോസ് വീടിനുള്ളില്‍ നടക്കുന്നത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി മൂന്ന് പേര്‍ ഒരുമിച്ചാണ് വീട്ടിലേക്ക് എത്തിയത്. താരദമ്പതിമാരായ ഫിറോസ് ഖാനും ഭാര്യ സജ്നയും ഒറ്റ മത്സരാര്‍ഥിയായിട്ടാണ് പങ്കെടുക്കുക. അവര്‍ക്കൊപ്പമെത്തിയ മിഷേല്‍ ആന്‍ ഡാനിയേല്‍ വന്നപ്പോള്‍ തന്നെ വീടിനുള്ളില്‍ വലിയ കലാപമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിനിടെ വ്യക്തി ജീവിതത്തെ കുറിച്ച് ചോദ്യം ഉന്നയിച്ച ഫിറോസിനോട് പൊട്ടിത്തെറിച്ച് സംസാരിക്കുന്ന ഭാഗ്യലക്ഷ്മിയുടെ വീഡിയോ പുറത്ത് വന്നിരുന്നു. ഇമോഷണലായി തന്നെ ആരെങ്കിലും ബ്ലാക്മെയില്‍ ചെയ്യാന്‍ ശ്രമിച്ചാല്‍ അതിന് സമ്മതിക്കില്ലെന്നായിരുന്നു ഭാഗ്യലക്ഷ്മി ഫിറോസിനോട് പറഞ്ഞത്. ഇതിനിടെ ഈ വീട്ടില്‍ നില്‍ക്കാന്‍ പറ്റില്ലെന്നും തിരിച്ച് പോവാമെന്നും പറഞ്ഞ് സജ്നയും കരച്ചിലുമായി രംഗത്ത് വന്നിരിക്കുകയാണ്.
ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഭാര്യ ഭര്‍ത്താക്കന്മാര്‍ പങ്കെടുക്കുന്നത്. ഫിറോസും ഭാര്യ സജ്നയും വീട്ടിലെത്തിയ ദിവസം മുതല്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഫിറോസിനോട് മറ്റുള്ളവര്‍ സംസാരിക്കുന്നുണ്ടെങ്കിലും സജ്നയെ എല്ലാവരും മാറ്റി നിര്‍ത്തിയിരിക്കുകയാണ്. തനിക്കിവിടെ ഒറ്റപ്പെടല്‍ അനുഭവപ്പെടുകയാണെന്ന് ഭര്‍ത്താവിനോട് കരഞ്ഞ് പറയുകയാണ് സജ്ന. ഡിംപലും മിഷേലും തമ്മിലുള്ള വാക്ക് തര്‍ക്കവുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ ഫിറോസ് ഇടപ്പെട്ടിരുന്നു. ശേഷം സജ്നയോട് സംസാരിക്കാന്‍ പലരും മടി കാണിച്ചു. ഡിംപലുമായി സംസാരിക്കാന്‍ ശ്രമിച്ച സജ്നയെ ഡിംപല്‍ മൈന്‍ഡ് ചെയ്തിരുന്നില്ല. ഇക്കാര്യങ്ങള്‍ മുന്‍പും സജ്ന പറഞ്ഞിരുന്നു.
‘എനിക്കെന്തെങ്കിലും സംഭവിക്കുമെന്ന് നൂറ് ശതമാനം ഉറപ്പാണ്. ഭയങ്കരമായിട്ട് ഹേര്‍ട്ട് ചെയ്യുന്നുണ്ട് ഫിറോസിക്കാ… സത്യമായിട്ടും ഇതെനിക്ക് പറ്റുന്നില്ല. ഞാനിവിടെ ഉണ്ടല്ലോ എന്ന് ഫിറോസ് പറയുമ്പോള്‍ ഇക്ക ഉണ്ടെന്ന് പറഞ്ഞാലും എനിക്ക് ഒറ്റപ്പെടല്‍ ഫീല്‍ ചെയ്യുന്നുണ്ട്. നമുക്ക് പോവാം. എന്റെ പൊന്ന് മോന്റെയും മോളുടെയും അടുത്തേക്ക് പോകാം എന്നുമാണ് സജ്ന കരഞ്ഞോണ്ട് പറഞ്ഞത്. പിന്നാലെ ബാത്ത്റൂമില്‍ കയറി പൊട്ടിക്കരയുകയും ചെയ്തു. ഇത് കണ്ട് വന്ന ഭാഗ്യലക്ഷ്മിയാണ് സജ്നയെ ആശ്വസിപ്പിക്കുന്നത്.
വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ മൂന്നാളും മനഃപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നാണ് ആരാധകരുടെ പൊതുവേയുള്ള അഭിപ്രായം. ഒരാഴ്ചത്തെ പ്രകടനം പുറത്ത് നിന്ന് കണ്ട് വന്നവര്‍ മത്സരാര്‍ഥികളെ ഓരോരുത്തരെ തിരഞ്ഞ് പിടിച്ച് കലഹം ഉണ്ടാക്കുന്നുവെന്ന് ആരാധകര്‍ കമന്റിലൂടെ അറിയിച്ചിട്ടുണ്ട്. ഡിംപലുമായുള്ള വഴക്കിനു പിന്നാലെ ഫിഫോസ് ഭാഗ്യലക്ഷ്മിയുമായും വഴക്കിട്ടത് പ്രേക്ഷകര്‍ ശ്രദ്ധിച്ചിരുന്നു.
ഭാഗ്യലക്ഷ്മി പറഞ്ഞത് നൂറ് ശതമാനം ശരിയാണെന്നാണ് ബിഗ് ബോസ് ആരാധകര്‍ പറയുന്നത്. പുതിയതായി വീട്ടിലേക്ക് വന്ന മൂന്ന് പേരും പിന്നില്‍ നിന്നും കുത്താന്‍ നോക്കുന്നവരാണ്. ഫിറോസും സജ്നയും കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ വന്നവരാണ്. മിഷേലിനെ ഇളക്കി വിട്ട് ഡിംപലുമായി യുദ്ധം നടത്തിയത് ഫിറോസാണ്. അതില്‍ വിജയിച്ചെന്ന് കരുതിയാണ് ഭാഗ്യലക്ഷ്മിയെ ചൊറിയാന്‍ വന്നത്. ഡിംപല്‍ വൈകാരികമായി പ്രതികരിച്ചപ്പോള്‍ ഫിറോസിന്റെ ചോദ്യങ്ങളെ തകര്‍ത്തെറിയുന്ന മറുപടിയാണ് ഭാഗ്യലക്ഷ്മി നല്‍കിയത്. ഇനിയുള്ള ദിവസങ്ങളില്‍ ഏറ്റവും ശക്തയായ മത്സരാര്‍ഥിയായി ഭാഗ്യലക്ഷ്മി ചേച്ചി മാറുമെന്നും ഫിറോസിനെ ഇപ്പോള്‍ തന്നെ പുറത്താക്കുകയാണ് വേണ്ടതെന്നും കമന്റിലൂടെ ആരാധകര്‍ പറയുന്നു.