
Malayalam
ശ്രീകുമാറിന്റെ ജന്മദിനം ആഘോഷമാക്കി ‘സീരിയലിലെ ഭാര്യയും’ റിയല്‍ ഭാര്യയും!; ആശംസകളുമായി സോഷ്യല്‍ മീഡിയ
ശ്രീകുമാറിന്റെ ജന്മദിനം ആഘോഷമാക്കി ‘സീരിയലിലെ ഭാര്യയും’ റിയല്‍ ഭാര്യയും!; ആശംസകളുമായി സോഷ്യല്‍ മീഡിയ
Published on

മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് സ്നേഹയും ശ്രീകുമാറും വിവാഹിതരായിട്ട് ഒരു വര്‍ഷം കഴിഞ്ഞു. മറിമായത്തിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും പകര്‍ത്തുകയാണ് ഇരുവരും. കളിചിരിയും തമാശകളുമൊക്കെയായി മുന്നേറുകയാണ്. സമകാലിക വിഷയങ്ങള്‍ നര്‍മ്മത്തില്‍ ചാലിച്ച് പ്രേക്ഷകരില്‍ എത്തിക്കുന്ന ടെലിവിഷന്‍ പരിപാടിയായ മറിമായത്തിലെ ലോലിതന്,മണ്ഡോദരി എന്നീ കഥാപാത്രങ്ങളായി പ്രേക്ഷകരുടെ പ്രിയം നേടിയ അഭിനേതാക്കളാണ് ഇരുവരും.
മറിമായത്തിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരമടക്കം നേടിയിട്ടുള്ള ശ്രീകുമാര്‍ ഇതിനകം 25ലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ശ്രീകുമാറിന്റെ പിറന്നാള്‍ ആഘോഷമാക്കി സ്നേഹ ശ്രീകുമാര്‍. പിറന്നാള്‍ കേക്ക് മുറിക്കുന്നതിന്റെ ചിത്രം സ്നേഹ ഫെയ്സ്ബുക്കില്‍ പങ്കുവച്ചു.
ചിത്രത്തില്‍ ശ്രീകുമാറിനും സ്നേഹയ്ക്കുമൊപ്പം നടിയും അവതാരകയുമായ അശ്വതി ശ്രീകാന്തും അശ്വതിയുടെ മകളുമുണ്ട്. ‘ചക്കപ്പഴം’ എന്ന പരമ്പരയില്‍ ശ്രീകുമാറിന്റെ കഥാപാത്രത്തിന്റെ ഭാര്യയുടെ വേഷത്തില്‍ എത്തുന്നത്. അശ്വതിയാണ്. Birthday boy with reel wife and real wife…Happy Birthday Sree…’എന്നാണ് ചിത്രത്തിനൊപ്പം സ്നേഹ കുറിച്ചിരിക്കുന്നത്. ശ്രീകുമാറിന് ആശംസകളുമായി നിരവധിപ്പേര്‍ രംഗത്തെത്തി
സ്നേഹയെന്ന പേരിനൊപ്പം ചേര്‍ന്നതാണ് മണ്ഡോദരി എന്ന കഥാപാത്രവും.മറിമായത്തിലെ മണ്ഡുവിന് ശക്തമായ പിന്തുണയായിരുന്നു പ്രേക്ഷകര്‍ നല്‍കിയത്.സിനിമകളും പരമ്പരകളുമൊക്കെ നിരവധിയുണ്ടെങ്കിലും ആരാധകര്‍ക്ക് മണ്ഡുവാണ് സ്നേഹ. കുടുംബം പോലെയാണ് മറിമായം ടീമെന്ന് താരവും പറഞ്ഞിരുന്നു.ലോലിതനായാണ് ശ്രീകുമാര്‍ എത്തിയത്. ഇവര്‍ ഇരുവരും ജീവിതത്തില്‍ ഒരുമിക്കുകയാണെന്നറിഞ്ഞപ്പോള്‍ ആരാധകര്‍ക്കായിരുന്നു സന്തോഷം.
ഏപ്രിൽ 25ന് ആണ് മോഹൻലാൽ – തരുൺ മൂർത്തി കൂട്ടുകെട്ടിൽ പുറത്തെത്തിയ തുടരും തിയേറ്ററുകളിലെത്തിയത്. ചിത്രം ആഗോള ബോക്സ് ഓഫീസിൽ ചിത്രം...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകി ഇന്ത്യ. ഓപറേഷൻ സിന്ദൂറിലൂടെയാണ് പാകിസ്ഥാനിലെയും പാക്...
ഓർത്തുവയ്ക്കാൻ ഒരു പിടി മനോഹരമായ ഗാനങ്ങൾ മലയാളികൾക്കു സമ്മാനിച്ച പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധായകനാകുന്നു. എവേക് (Awake) എന്ന ചിത്രമാണ്...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകിയ ഇന്ത്യൻ ആർമിയെ പ്രശംസിച്ച് നടൻമാരായ മമ്മൂട്ടിയും...
മൂവായിരത്തോളം കുട്ടികൾ പഠിക്കുന്ന ഒരു കാംബസിൻ്റെ പശ്ചാത്തലത്തിലൂടെ പൂർണ്ണമായും ഫാൻ്റെസി ഹ്യൂമറിൽ അവതരിപ്പിക്കുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി...