Connect with us

‘ദളപതി 65ന് ശേഷം ആരാധകര്‍ കെജിഎഫിനെ മറക്കും’; അണിയറപ്രവര്‍ത്തകര്‍

Malayalam

‘ദളപതി 65ന് ശേഷം ആരാധകര്‍ കെജിഎഫിനെ മറക്കും’; അണിയറപ്രവര്‍ത്തകര്‍

‘ദളപതി 65ന് ശേഷം ആരാധകര്‍ കെജിഎഫിനെ മറക്കും’; അണിയറപ്രവര്‍ത്തകര്‍

മാസ്റ്ററിന് ശേഷം വിജയ് നായകനായെത്തുന്ന പുതിയ ചിത്രം ‘ദളപതി 65’ മികച്ച ആക്ഷന്‍ ത്രില്ലര്‍ ആയിരിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍. ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായിരിക്കും ദളപതി 65 എന്നും ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ കണ്ടതിനുശേഷം ആരാധകര്‍ കെജിഎഫിനെ മറക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ ഉറപ്പുനല്‍കുന്നു. കോലമാവ് കോകില, ഡോക്ടര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ദളപതി 65.

കെജിഎഫിനായി സംഘട്ടനങ്ങള്‍ ഒരുക്കിയ അന്‍പറിവാണ് ദളപതി 65 നായി സ്റ്റണ്ട് കൊറിയോഗ്രാഫി ചെയ്യുന്നത്.അന്‍പുമണി, അറിവുമണി എന്നീ ഇരട്ടസഹോദരന്മാര്‍ ചേര്‍ന്നറിയപ്പെടുന്ന പേരാണ് ‘അന്‍പറിവ്’.

‘ഇതുക്ക് താനേ ആസൈപ്പെട്ടൈ ബാലകുമാരാ’ എന്ന ചിത്രത്തിലൂടെ സിനിമാജീവിതം ആരംഭിച്ച അന്‍പറിവ് തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട ഉള്‍പ്പടെയുളള ഭാഷകളില്‍ സ്റ്റണ്ട് കൊറിയോഗ്രാഫേഴ്സായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സോളോ എന്ന ദുല്‍ഖര്‍ ചിത്രത്തിലൂടെ മലയാളത്തിലും പ്രവര്‍ത്തിച്ചു. കെ ജി എഫ് പാര്‍ട്ട് 1 ലൂടെ മികച്ച സ്റ്റണ്ട് കൊറിയോഗ്രാഫേഴ്സിനുളള ദേശീയ പുരസ്‌കാരവും സ്വന്തമാക്കി.

അതേസമയം ദളപതി 65ല്‍ പൂജ ഹെഗ്ഡെ നായികയായി എത്തുമെന്നാണ് റിപോര്‍ട്ടുകള്‍. എന്നാല്‍ അണിയറപ്രവര്‍ത്തകരില്‍ നിന്ന് യാതൊരു ഔദ്യോഗിക വിവരവും പുറത്തുവന്നിട്ടില്ല. സണ്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് അനിരുദ്ധാണ്. ചിത്രത്തെപ്പറ്റി മറ്റു വിവരങ്ങള്‍ ലഭ്യമല്ല.

Continue Reading

More in Malayalam

Trending

Recent

To Top