
Malayalam
സിനിമാജീവിതത്തിന്റെ തുടക്കത്തിൽ അത് നടന്നു; പല നടിമാര്‍ക്കും തന്നോട് അസൂയ തോന്നാന്‍ കാരണമായി
സിനിമാജീവിതത്തിന്റെ തുടക്കത്തിൽ അത് നടന്നു; പല നടിമാര്‍ക്കും തന്നോട് അസൂയ തോന്നാന്‍ കാരണമായി

ഗ്ലാമര്‍ റോളുകളിലൂടെയാണ് നയൻതാര കൂടുതൽ തിളങ്ങിയത്. പിന്നീട് വളരെ പ്രാധാന്യമുളള റോളുകളിലും നടി അഭിനയിച്ചു. സൂപ്പര്‍താരങ്ങളുടെ നായികയായുളള നയന്‍താരയുടെ ചിത്രങ്ങളെല്ലാം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. സൂപ്പര്‍സ്റ്റാറുകള്‍ക്ക് പുറമെ മുന്‍നിര സംവിധായകരുടെ സിനിമകളിലും പ്രധാന വേഷങ്ങളില്‍ നയന്‍താര എത്തിയിരുന്നു. ഒട്ടുമിക്ക സിനിമകളും നായികാ പ്രാധാന്യമുള്ളതാണ്. ഇപ്പോഴിതാ മലയാള സിനിമയിൽ തനിക്കുണ്ടായ ഒരു അനുഭവം തുറന്ന് പറയുകയാണ് നയൻതാര.
സിനിമാജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ മോഹന്‍ലാലുമായി അഭിനയിക്കാന്‍ അവസരം ലഭിച്ചത് പല നടിമാര്‍ക്കും തന്നോട് അസൂയ തോന്നാന്‍ കാരണമായെന്ന് നടി നയന്‍താര വ്യക്തമാക്കുകയുണ്ടായി. ഇത് തന്നെ ഏറെ വിഷമത്തിലേക്ക് നയിച്ചെന്നും അവര്‍ ഒരഭിമുഖത്തിലൂടെ വെളിപ്പെടുത്തുകയായിരുന്നു. സിനിമാ ലോകം കണ്ടതില്‍ വെച്ച് എറ്റവും മികച്ച നടന്മാരില് ഒരാളാണ് മോഹന്‍ലാല്‍. മോഹന്‍ലാലുമായി അഭിനയിക്കാന്‍ ആദ്യകാലത്ത് തന്നെ അവസരം ലഭിച്ചത് മഹാഭാഗ്യമായിരുന്നു. വലിയ സന്തോഷമായിരുന്നു എനിക്ക്. പക്ഷേ പല നടിമാര്‍ക്കും എന്നോട് അസൂയ തോന്നാന്‍ കാരണമായി നടി കൂട്ടിച്ചേർത്തു.
അതേസമയം മലയാളത്തില്‍ രണ്ട് ചിത്രങ്ങളാണ് നടിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. കുഞ്ചാക്കോ ബോബന്റെ ത്രില്ലര്‍ ചിത്രം നിഴലില്‍ നയന്‍താരയാണ് നായികാ വേഷത്തില്‍ എത്തുന്നത്. നിഴലിന് പുറമെ ഫഹദ് ഫാസില്‍ നായകനാവുന്ന അല്‍ഫോണ്‍സ് പുത്രന് ചിത്രം പാട്ടിലും ലേഡീ സൂപ്പര്‍സ്റ്റാര്‍ നായികയായി എത്തുന്നുണ്ട്.
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...