Connect with us

ഇപ്പോഴത്തെ ജനറേഷനിലെ പെണ്‍കുട്ടികള്‍ക്ക് പോലും വാപ്പച്ചിയോടാണ് കൂടുതല്‍ ആരാധന; അത് എന്റെ മുഖത്ത് നോക്കി പറഞ്ഞിട്ടുമുണ്ട്

Malayalam

തന്നെക്കാള്‍ ലേഡീഫാന്‍സ് കൂടുതല്‍ മമ്മൂട്ടിയ്ക്ക് ആണെന്ന് നടനും മകനുമായ ദുല്‍ഖര്‍ സല്‍മാന്‍. ചിലര്‍ കരുതുന്നത് ദുല്‍ഖര്‍ സല്‍മാനാണ് മമ്മൂട്ടിയെക്കാള്‍ ലേഡീ ഫാന്‍സ് കൂടുതലെന്നാണ്. എന്നാല്‍ അത് തെറ്റാണ്, ഇപ്പോഴത്തെ ജനറേഷനിലെ പെണ്‍കുട്ടികള്‍ക്ക് പോലും വാപ്പച്ചിയോടാണ് കൂടുതല്‍ ആരാധന. അത് എന്റെ മുഖത്ത് നോക്കി പറഞ്ഞവരുണ്ട്.’ ദുല്‍ഖര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

ഒരു അഭിമുഖത്തിലാണ് ദുല്‍ഖര്‍ വാപ്പച്ചിയെക്കുറിച്ച് സംസാരിച്ചത്. സിനിമ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ തനിക്ക് ആണ് വാപ്പച്ചിയേക്കാള്‍ സ്‌പേസ് കൂടുതലെന്നും ദുല്‍ഖര്‍ പറഞ്ഞു. അവര്‍ ഒരു സമയങ്ങളില്‍ നിരന്തരം സിനിമ ചെയ്തിരുന്നത് കൊണ്ട് അവര്‍ക്ക് ഒരിക്കലും സിനിമ ഇല്ലാത്ത ഒരു സമയത്തെ കുറിച്ച് ചിന്തിക്കാന്‍ കഴിയില്ല.

അപ്പോള്‍ മാക്‌സിമം സിനിമ ചെയ്യും. പക്ഷേ എന്റെ കാര്യത്തില്‍ വരുമ്പോള്‍ അതിന് മാറ്റമുണ്ട്. എപ്പോഴും സിനിമ ചെയ്യുക എന്നതിനപ്പുറം കൂടുതല്‍ സെലക്ടീവ് ആകാന്‍ സാധിക്കുമെന്നും ദുല്‍ഖര്‍ പറഞ്ഞു.

വാപ്പച്ചിയില്‍ നിന്ന് ഞങ്ങള്‍ക്ക് ഉണ്ടാകരുതെന്ന് ആഗ്രഹിച്ച സ്വഭാവം പെട്ടെന്ന് ദേഷ്യപ്പെടുന്നത് ആയിരുന്നു. ഞാനും സഹോദരിയും വാപ്പച്ചിയുടെ ചൂടന്‍ രീതി കണ്ടുവളര്‍ന്നത് കൊണ്ട് ഞങ്ങള്‍ അതില്‍ നിന്ന് മാറി കുറച്ചൂടി ശാന്തമായ പ്രകൃതത്തിലൂടെ കാര്യങ്ങള്‍ കണ്ടവരാണ് എന്നും ദുല്‍ഖര്‍ പറഞ്ഞു.

Continue Reading

More in Malayalam

Trending

Malayalam