
Malayalam
ആസൂത്രിതമായി വിനയന് ചതിച്ചു, തന്റെ അനുവാദമില്ലാതെ സിനിമ ഒടിടിയ്ക്ക് വിറ്റു; ആരോപണവുമായി നിര്‍മ്മാതാവ്
ആസൂത്രിതമായി വിനയന് ചതിച്ചു, തന്റെ അനുവാദമില്ലാതെ സിനിമ ഒടിടിയ്ക്ക് വിറ്റു; ആരോപണവുമായി നിര്‍മ്മാതാവ്
Published on

സംവിധായകന് വിനയനെതിരെ പരാതിയുമായി നിര്‍മ്മാതാവ്. നിര്‍മ്മാതാവ് കലഞ്ഞൂര്‍ ശശികുമാര്‍ ആണ് തന്റെ അനുവാദമില്ലാതെ ‘ഹിസ്റ്ററി ഓഫ് ജോയ്’ എന്ന സിനിമ ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിന് വിനയന് നല്‍കിയെന്ന ആരോപണം ഉന്നയിച്ചിരിക്കുന്നത്. താന്‍ വഞ്ചിക്കപ്പെടുകയായിരുന്നുവെന്നും ശശികുമാര്‍ പറയുന്നു.
വിനയന്റെ മകന് വിഷ്ണു വിനയ് ആയിരുന്നു ഈ സിനിമയിലെ നായകന്. സിനിമയില്‍ നടന് ജയസൂര്യയെ കൂടി അഭിനയിപ്പിക്കുമെന്ന് വിനയന് വാഗ്ദാനം ചെയ്തിരുന്നതാണ്. പക്ഷേ തനിക്ക് ഈ സിനിമയില്‍ അഭിനയിക്കാനാകില്ലെന്ന് ജയസൂര്യ മുമ്പേ അറിയിച്ചിരുന്നു, ഇത് സംവിധായകന് തന്നില്‍ നിന്നു മറച്ചുവെച്ചുവെന്നും നിര്‍മ്മാതാവ് ആരോപിച്ചു.
ഏറെ നാള് വിദേശത്തായിരുന്ന താന്‍ സമ്പാദ്യം മുഴുവനും സിനിമാ മേഖലയ്ക്കായി ചെലവഴിക്കുകയായിരുന്നു. 2014ല്‍ വൈറ്റ് ബോയ്സ് എന്ന സിനിമയും 2017ല്‍ ഹിസ്റ്ററി ഓഫ് ജോയ് എന്ന സിനിമയുമാണ് നിര്‍മ്മിച്ചത്. ഇപ്പോള്‍ കടക്കാരനായി മാറിയിരിക്കുകയാണ്. വീടും സ്ഥലവും ജപ്തി ഭീഷണിയിലുമാണ്. സംവിധായകന് തന്നെ ആസൂത്രിതമായി ചതിക്കുകയായിരുന്നുവെന്നാണ് നിര്‍മ്മാതാവ് പറയുന്നത്.
എന്നാല്‍ നിര്‍മ്മാതാവ് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്ന് സംവിധായകന് വിനയന് മാധ്യമങ്ങളോട് പറഞ്ഞു. ശശികുമാറിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും നോട്ടിസ് അയച്ചതായും വിനയന് അറിയിച്ചു. ആ സിനിമയുടെ സംവിധായകനും നിര്‍മ്മാതാവും വിതരണക്കാരനും ഞാനല്ല, എന്റെ മകന് അതില്‍ അഭിനയിച്ചിട്ടുണ്ട് എന്നതുമാത്രമാണ് അതുമായുള്ള ബന്ധം. പിന്നെ എങ്ങനെ അത് വില്ക്കാന് എനിക്കാകും. എന്റെ കയ്യില്‍ നിന്ന് 50 ലക്ഷം കടം വാങ്ങിയത് ഇതുവരെ തിരിച്ച് തന്നിട്ടില്ലെന്നും വിനയന് പറയുന്നു.
വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സിനിമാ സീരിയൽ നടൻ വിഷ്ണു പ്രസാദ് അന്തരിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു നടൻ....
കാക്കി വേഷം ധരിച്ച് ധ്യാൻ ശ്രീനിവാസനും കാക്കി വേഷധാരികളായ ഏതാനും പേരും ഒരു ഓട്ടോറിക്ഷയോടു ചേർന്നു നിന്ന്, ധ്യാനിൻ്റെ കൈയ്യിലെ മൊബൈൽ...
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് മുരളിയുടെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയത്. യുവത്വം ആഘോഷിച്ച വേടൻ...
ഒരുകാലത്ത് മലയാള സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന താരമാണ് ഉർവശി. നിരവധി കഥാപാത്രങ്ങളാണ് ഉർവശി മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. മുൻ നിര...