
Malayalam
കൂടെക്കിടക്കാന്‍ ആവശ്യപ്പെട്ട സൈബര്‍ ഞരമ്പന് മറുപടി നല്കി ആര്യ; കയ്യടിച്ച് സോഷ്യല്‍ മീഡിയ
കൂടെക്കിടക്കാന്‍ ആവശ്യപ്പെട്ട സൈബര്‍ ഞരമ്പന് മറുപടി നല്കി ആര്യ; കയ്യടിച്ച് സോഷ്യല്‍ മീഡിയ

മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമാണ് ആര്യ. തോപ്പില്‍ ജോപ്പന്, അലമാര, ഹണി ബി 2, പുണ്യാളന് പ്രൈവറ്റ് ലിമിറ്റഡ്, ഗാനഗന്ധര്വന്, ഉള്‍ട്ട, ഉറിയടി തുടങ്ങിയ സിനിമകളില്‍ ആര്യ അഭിനയിച്ചിട്ടുണ്ട്.ബിഗ് ബോസില്‍ എത്തിയതോടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ബിഗ്ബോസ് മലയാളം പതിപ്പിലെ ആദ്യ സീസണിലും താരം പങ്കെടുത്തു. ഈ പരിപാടിയിലാണ് താരം തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞത്. താന്‍ പ്രണയതത്തിലാണെന്നും ജാന്‍ എന്ന് അദ്ദേഹത്തെ വിളിക്കാമെന്ന് താരം പറഞ്ഞത് വളരെ ശ്രദ്ധേയമായിരുന്നു. അന്ന് മുതല്‍ ആര്യയുടെ ജാന്‍ ആരാണെന്ന് അറിയാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍.
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ആര്യ. ബോള്‍ഡ് ആന്‍ഡ് ?ഗ്ലാമറസ് ഫോട്ടോഷൂട്ടികളൊക്കെ സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ ക്വസ്റ്റ്യന്‍ ആന്‍ഡ് ആന്‍സര്‍ സെഷന് നടത്തിയിരുന്ന താരത്തിന് വന്ന ഒരു കമന്റാണ് വൈറലാകുന്നത്. തന്റെ കൂടെ കിടക്കണം എന്നായിരുന്നു ഒരു വ്യക്തി താരത്തോട് ആവശ്യപ്പെട്ടത്. ഇതിന് താരം തന്നെ ചുട്ടമറുപടിയുമായി രംഗത്ത് എത്തി. ”കുറച്ചെങ്കിലും ഉളുപ്പ് വേണം” എന്നായിരുന്നു താരം വീഡിയോയില്‍ മറുപടിയായി പറഞ്ഞത്. രസകരമായ നിരവധി ചോദ്യങ്ങളും വന്നിരുന്നു. ഇതിലെല്ലാം തന്നെ രസകരമായ ഉത്തരങ്ങളും താരം നല്‍കിയിരുന്നു. എന്നാല്‍ പതിവുപോലെ മോശം ചോദ്യങ്ങളും ഉണ്ടായിരുന്നു. ഇതിനെല്ലാം ആര്യ തക്കത്തായ മറുപടികളും നല്കി.
ആര്യയുടെ ജാന്‍ ആരാണെന്ന ചോദ്യത്തിന് ഇതിനോടകം തന്നെ പലയിടത്തും ഉത്തരങ്ങളുമായി പലരും പലരെയും നിരത്തി കഴിഞ്ഞു. ബിഗ് ബോസില്‍ പ്രേക്ഷകരുടെ മുന്നില്‍ വച്ച് തുറന്നു പറഞ്ഞതിനാല്‍ പിന്നീട് അത് വലിയ ചര്‍ച്ചയായ വിഷയമാണ്. എന്നാല്‍ അയാളുമായി താന്‍ വേര്‍പിരിഞ്ഞെന്നും തന്നെ തേച്ചിട്ട് പോയെന്നും അടുത്തിടെ നടി വ്യക്തമാക്കി. അതുതന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരോട് നടി പറഞ്ഞതും. ഒരുപാട് വേദന അനുഭവിച്ചതിനാല്‍ ഇനി പ്രണയത്തിലേക്ക് ഇല്ല എന്നാണ് നടി പറയുന്നത്.
മാനസികമായി വളരെയധികം തകര്‍ന്ന അവസ്ഥയിലാണ് താനെന്ന് കൂടി ആര്യ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ തന്റെ വിഷമങ്ങളില്‍ നിന്നും കരകയറുന്നത് എങ്ങനെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഹൃദയം തകര്‍ന്ന അവസ്ഥയില്‍ നിന്നും മറികടക്കാനുള്ള ഒരു ടിപ്പ് എന്ന ചോദ്യമാണ് ആരാധകര്‍ മുന്നിലേക്ക് വെച്ചത്. ഇപ്പോള്‍ ഹൃദയം തകര്‍ന്ന അവസ്ഥയിലൂടെയാണ് ഞാന്‍ കടന്ന് പോകുന്നത്. അതുകൊണ്ട് ഇതേ കുറിച്ച് എനിക്ക് പറയാവുന്നതേയുള്ളു. നമ്മളെ ആത്മാര്‍ഥമായി സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നവര്‍ ചുറ്റുമുണ്ടോയെന്ന് നോക്കുക. എന്റെ ചുറ്റും എന്നെ സ്നേഹിക്കുന്നവര്‍ ഉള്ളതുകൊണ്ടാണ് എന്റെ വേദന ഞാന്‍ അറിയാതെ പോകുന്നത്. നിങ്ങളും നിങ്ങളെ ഇഷ്ടപ്പെടുന്നവരുടെ ചുറ്റും ജീവിക്കു. എന്നാണ് നടി ഉപദേശം എന്ന രീതിയില്‍ കൊടുത്ത മറുപടി. വീണ ഫുക്രു എലീന എന്നിവരാണ് ആര്യയുടെ അടുത്ത സുഹൃത്തുക്കള്‍. എലീനയുടെ വിവാഹ നിശ്ചയത്തില്‍ ആര്യയും ഫുക്കുറുവും പങ്കെടുക്കാത്തത് ഒരു ചര്‍ച്ചാവിഷയമായിരുന്നു.
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...