അടിച്ചു കഴിഞ്ഞു! ഓടിച്ചെന്ന് കൈപിടിച്ച് ക്ഷമ പറഞ്ഞു; എന്നാൽ ലാലേട്ടൻ പറഞ്ഞത് ഞെട്ടിച്ചു കളഞ്ഞു; ആശ ശരത്
Published on

ദൃശ്യം രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ പുരോഗമിക്കുകയാണ്. ഒന്നിനൊന്നിന് മികച്ച പ്രകടനമാണ് ഓരോ കഥാപാത്രങ്ങളും കാഴ്ച വെച്ചത്. ചിത്രത്തിൽ ആശാ ശരത്തിന്റെ ഒരു സീനാണ് മോഹൻലാൽ ഫാൻസിന്റെ ഇടയിൽ ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ഗീതാ പ്രഭാകരുടെ വേഷമാണ് ആശ കൈകാര്യം ചെയ്തത്
ജോർജ്ജൂട്ടിയെ സ്റ്റേഷനിൽ വെച്ച് ഗീത അടിക്കുന്നതാണ് ആ സീൻ. പക്ഷേ ഈ രംഗം ഒഴിവാക്കിക്കൂടെ എന്ന് പലപ്രാവശ്യം മോഹൻലാലിനോടും ജീത്തു ജോസഫിനോടും താൻ അപേക്ഷിച്ചിരുന്നുവെന്നാണ് ആശ പറയുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഈക്കാര്യം വ്യക്തമാക്കിയത്
നടിയുടെ വാക്കുകൾ
പ്രതിമ പോലെ നിൽക്കുന്ന അവസ്ഥയലായിരുന്നു. ഞാൻ പലപ്രാവശ്യം ലാലേട്ടനോടും ജീത്തു സാറിനോടും അപേക്ഷിച്ചു, നമുക്കിത് ഒഴിവാക്കികൂടെ, ഒരു ചീത്ത പറച്ചിലിൽ നിർത്തിക്കൂടെ എന്ന്, പക്ഷേ ഇത് ഇങ്ങനെ തന്നെ വേണം എന്ന് അവർക്ക് നിർബന്ധമായിരുന്നു. ഞാൻ ‘എടാ’ എന്ന് വിളിക്കുന്നുണ്ട് അതുപോലും ‘ആശ’ എന്ന വ്യക്തിക്ക് ഭയങ്കര വിഷമമായിരുന്നു.
പക്ഷേ ലാലേട്ടൻ ആണ് ആത്മവിശ്വാസം പകർന്നത്. ‘ഇത് ജോർജ്ജുകുട്ടിക്ക് ആവശ്യമല്ലേ? ജോർജ്ജുകുട്ടി ആരെയാണ് കൊന്നത് എന്ന് ഓർത്തുനോക്കൂ’ , അടിച്ചു കഴിഞ്ഞു ഞാൻ ഓടിച്ചെന്ന് കൈപിടിച്ച് ക്ഷമ പറഞ്ഞു. അപ്പോഴും ലാലേട്ടൻ പറഞ്ഞത് ‘എന്താണ് ആശാ ഇത് ഇത് കഥാപാത്രങ്ങൾ അല്ലെ, നമ്മൾ ചെയ്യുന്നത് നമ്മുടെ ജോലി അല്ലെ’ എന്നാണു. മോഹൻലാൽ ഫാൻസ് എന്നെ വെറുക്കുമെന്നു കരുതുന്നില്ല. ലാലേട്ടനെ ആശ അടിച്ചതല്ല, ജോർജ്ജുകുട്ടിയെ ഗീതയാണ് അടിച്ചത് എന്നറിയാനുള്ള ബുദ്ധി അവർക്കുണ്ട്.
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ വേടന്റെ കൊച്ചിയിലെ ഫ്ളാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി....
രാഹുകാലം ആരംഭം വത്സാ… പേരുദോഷം ജാതകത്തിൽ അച്ചട്ടാ…… ഈ ഗാനവുമായിട്ടാണ് പടക്കളത്തിൻ്റെ വീഡിയോ സോംഗ് എത്തിയിരിക്കുന്നത്. രാഹുകാലം വന്നാൽ പേരുദോഷം പോലെ...