ലക്ഷ്മി അനൂപിനോട് പറഞ്ഞ രഹസ്യം! ;ബിഗ് ബോസ് മത്സരാർത്ഥികൾക്കിടയിലെ ഗ്രൂപ്പുവിളി
Published on

ബിഗ് ബോസിനുള്ളില്‍ നിന്നും പ്രാങ്ക് നടത്തിയാണ് അനൂപ് കൃഷ്ണന് ശ്രദ്ധിക്കപെടുന്നത്. സീരിയല്‍ താരമായ അനൂപ് ആദ്യം മജീസിയയെയും പിന്നീട് ഭാഗ്യലക്ഷ്മിയ്ക്കൊപ്പം ചേര്‍ന്നും പ്രാങ്ക് വീഡിയോ ചെയ്തിരുന്നു. ഇപ്പോഴിതാ ലക്ഷ്മി ജയന് അനൂപിന് ചില രഹസ്യ നിർദ്ദേശങ്ങൾ നല്‍കിയിരിക്കുകയാണ്. മറ്റുള്ള മത്സരാര്‍ഥികള്‍ ചുറ്റും നില്ക്കുന്നതിനിടയില് മൈക്ക് പൊത്തി പിടിച്ചാണ് അനൂപ് അറിയാതെ വീട്ടില്‍ നടന്ന ഒരു സംഭവത്തെ കുറിച്ച് ലക്ഷ്മി പറഞ്ഞത്. ‘എനിക്കൊരു രഹസ്യം പറയാനുണ്ടെന്ന് പറഞ്ഞാണ് ലക്ഷ്മി അനൂപ് കൃഷ്ണനെ അടുത്തേക്ക് വിളിക്കുന്നത്. ഐ ലവ് യൂ എന്ന് പറയാന്‍ അല്ലേ എന്ന് തമാശയായി അനൂപ് തിരിച്ച് ചോദിക്കുന്നുണ്ട്. എന്നാല്‍ ഞാനിത് വരെ പ്രാങ്ക് ചെയ്തിട്ടില്ല. പ്ലാന്‍ പോലും ചെയ്യാറില്ലെന്ന് ലക്ഷ്മി പറയുന്നു. അത് കണ്ടാൽ തന്നെ അറിയാം എന്ന് പറഞ്ഞ് മജീസിയ ഇടയിൽ കയറുന്നുണ്ടെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ ലക്ഷ്മി അനൂപിന്റെ പിന്നാലെ ചെല്ലുകയാണ് . എന്നാൽ, ആദ്യം അനൂപ് ലക്ഷ്മിയ്ക്ക് ചെവി കൊടുക്കാന്‍ നിന്നില്ല.
അതോടെ ഇനി ഞാന്‍ പറയില്ലെന്നും അനുഭവം കൊണ്ട് നിങ്ങള്‍ മനസിലാക്കി കൊള്ളാനും ലക്ഷ്മി പറയുന്നുണ്ട്. ബിഗ് ബോസ് വീടിനുള്ളില്‍ നടക്കുന്ന ഒരു ചര്‍ച്ചയെ കുറിച്ച് അനൂപിനോട് രഹസ്യമായി പറഞ്ഞ് കൊടുക്കുകയായിരുന്നു ലക്ഷ്മി. ഒരു ചെറിയ സീന്‍ ഇവിടെ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് ശ്രദ്ധിച്ചോളൂ. ചിലപ്പോള്‍ അത് പൊങ്ങി വരും. അല്ലെങ്കില്‍ ഇന്നത്തോട് കൂടി നിര്‍ത്തിക്കോ. എന്നൊക്കെയാണ് ലക്ഷ്മി അനൂപിനോട് പറയുന്നത്. പറഞ്ഞ രഹസ്യം പൂർണ്ണമായി എന്തെന്ന് ലക്ഷ്മി ക്യാമറയ്ക്ക് മുന്നിലും വെളിപ്പെടുത്തുന്നില്ല.
അതോടൊപ്പം വീണ്ടും ലക്ഷ്മി അനൂപിനോട് സംസാരിക്കുന്നുണ്ട് . ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ എല്ലാവരും മത്സരാര്‍ഥികളാണ്. അമ്മ സത്യമായി ഉള്ള കാര്യമാണ് ഞാന്‍ പറയുന്നത്. പിന്നെ താന്‍ പറഞ്ഞത് മജീസിയയെ ഉദ്ദേശിച്ച് അല്ലെന്ന് കൂടി ലക്ഷ്മി എടുത്തുപറയുയുന്നുണ്ട് . ഇതോടെ കാര്യമെന്താണെന്ന് മനസിലായ അനൂപ് തലയാട്ടി വളരെ ഗൗരവത്തിൽ ചിന്തിച്ച് ഇരിക്കുന്നുണ്ട്. പ്രേക്ഷകരിലും ഒരു ആശയക്കുഴപ്പമുണ്ടാക്കിയിരിക്കുകയാണ് ലക്ഷ്മി. വെറും അഞ്ചു ദിവസങ്ങളെ പിന്നിട്ടിട്ടുള്ളതെങ്കിലും ശക്തമായ ഗ്രൂപ്പുകളിക്ക് തുടക്കമായിട്ടുണ്ട് . മുന്നോട്ടുള്ള ദിവസങ്ങളില്‍ ബിഗ് ബോസിനുള്ളിലെ ഗ്രൂപ്പുകളി വ്യക്തമാവുന്നത് ഇങ്ങനെയായിരിക്കുമെന്ന ചിന്തയിലാണ് ആരാധകരും.
വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സിനിമാ സീരിയൽ നടൻ വിഷ്ണു പ്രസാദ് അന്തരിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു നടൻ....
കാക്കി വേഷം ധരിച്ച് ധ്യാൻ ശ്രീനിവാസനും കാക്കി വേഷധാരികളായ ഏതാനും പേരും ഒരു ഓട്ടോറിക്ഷയോടു ചേർന്നു നിന്ന്, ധ്യാനിൻ്റെ കൈയ്യിലെ മൊബൈൽ...
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് മുരളിയുടെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയത്. യുവത്വം ആഘോഷിച്ച വേടൻ...
ഒരുകാലത്ത് മലയാള സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന താരമാണ് ഉർവശി. നിരവധി കഥാപാത്രങ്ങളാണ് ഉർവശി മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. മുൻ നിര...